സ്വർണ വില ഇത് എങ്ങോട്ട്? ഇന്നും വില കുതിച്ചുയർന്നു, കേരളത്തിൽ സ്വർണത്തിന് ഇന്ന് ചരിത്ര വില

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റെക്കോർഡുകൾ മറികടന്ന് കേരളത്തിൽ സ്വർണ വില ഇന്നും കുതിച്ചുയർന്നു. ചരിത്ര വിലയാണ് സംസ്ഥാനത്ത് സ്വർണത്തിന് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 280 രൂപ വർദ്ധിച്ച് 36600 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4575 രൂപയാണ് ഇന്നത്തെ വില. ഇന്നലെ സ്വർണ വില പവന് 200 രൂപ വർദ്ധിച്ച് 36320 രൂപയായിരുന്നു. ജൂലൈയിലെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ വില ജൂലൈ ആറിന് രേഖപ്പെടുത്തിയ പവന് 35800 രൂപയാണ്.

 

എംസിഎക്സിലെ സ്വർണ വില

എംസിഎക്സിലെ സ്വർണ വില

എംസിഎക്സിൽ ഇന്ത്യയിലെ സ്വർണ വില ഇന്ന് പുതിയ ഉയരത്തിലെത്തിയിരുന്നു. എംസിഎക്സിൽ സ്വർണ്ണ ഫ്യൂച്ചറുകൾ ഇന്ന് 10 ഗ്രാമിന് 0.05 ശതമാനം ഇടിഞ്ഞ് 49,134 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകൾ 0.09 ശതമാനം ഉയർന്ന് കിലോയ്ക്ക് 51,427 രൂപയിലെത്തി. എം‌സി‌എക്‌സിൽ കഴിഞ്ഞ സെഷനിൽ സ്വർണ വില 0.7 ശതമാനം ഉയർന്നപ്പോൾ വെള്ളി 2.2 ശതമാനം ഉയർന്നു. കഴിഞ്ഞ സെഷനിൽ സ്വർണ്ണ വില 10 ഗ്രാമിന് 49,348 ഡോളറിലെത്തിയിരുന്നു.

സ്വർണമോ സെൻസെക്സോ? 18 മാസത്തിനുള്ളിൽ സ്വർണത്തിൽ നിന്നുള്ള വരുമാനം 50%, നിങ്ങൾ എവിടെ നിക്ഷേപിക്കും?സ്വർണമോ സെൻസെക്സോ? 18 മാസത്തിനുള്ളിൽ സ്വർണത്തിൽ നിന്നുള്ള വരുമാനം 50%, നിങ്ങൾ എവിടെ നിക്ഷേപിക്കും?

ആഗോള വിപണി

ആഗോള വിപണി

കഴിഞ്ഞ സെഷനിൽ ഒമ്പത് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഉയർന്നതിന് ശേഷം ആഗോള വിപണിയിൽ ഇന്ന് സ്വർണ വില കുറഞ്ഞു. സ്‌പോട്ട് ഗോൾഡ് 0.2 ശതമാനം ഇടിഞ്ഞ് 1,806 ഡോളറിലെത്തി. കഴിഞ്ഞ സെഷനിൽ ഇത് 1,817.71 ഡോളറായി ഉയർന്നിരുന്നു. ഒമ്പത് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.

കേരളത്തിൽ സ്വർണ വിലയിൽ ഇടിവ്, ഇന്നത്തെ വില അറിയാംകേരളത്തിൽ സ്വർണ വിലയിൽ ഇടിവ്, ഇന്നത്തെ വില അറിയാം

കൊറോണ പ്രതിസന്ധി

കൊറോണ പ്രതിസന്ധി

വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകൾ ആഗോള സാമ്പത്തിക വീണ്ടെടുക്കലിന്റെ നിലനിൽപ്പിനെക്കുറിച്ച് സംശയം ജനിപ്പിക്കുന്നതാണ് സ്വർണ വില ഉയരാൻ പ്രധാന കാരണം. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഇടിഎഫായ എസ്‌പി‌ഡി‌ആർ ഗോൾഡ് ട്രസ്റ്റിന്റെ ഓഹരികൾ ബുധനാഴ്ച 0.27 ശതമാനം ഉയർന്ന് 1,182.11 ടണ്ണായി.

കേരളത്തിൽ സ്വ‍ർണ വില വീണ്ടും പവന് 36000 കടന്നു, ഇന്നത്തെ വില അറിയാം<br />കേരളത്തിൽ സ്വ‍ർണ വില വീണ്ടും പവന് 36000 കടന്നു, ഇന്നത്തെ വില അറിയാം

മറ്റ് വിലയേറിയ ലോഹങ്ങൾ

മറ്റ് വിലയേറിയ ലോഹങ്ങൾ

രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വത്തിൽ സ്വർണ്ണത്തെ ഒരു സുരക്ഷിത താവളമായാണ് കണക്കാക്കുന്നത്. വിലയേറിയ മറ്റ് ലോഹങ്ങളിൽ പ്ലാറ്റിനം 0.3 ശതമാനം ഉയർന്ന് 846.50 ഡോളറിലെത്തി. വെള്ളി 0.7 ശതമാനം ഇടിഞ്ഞ് 18.64 ഡോളറിലെത്തി. 

ഇടിഎഫ്

ഇടിഎഫ്

ആഗോള സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കകൾക്കും കേന്ദ്ര ബാങ്കുകളുടെ ഉത്തേജന നടപടികൾക്കും ഇടയിൽ സ്വർണ്ണ പിന്തുണയുള്ള ഇടിഎഫുകൾ ഈ വർഷം റെക്കോർഡ് നിക്ഷേപം നേടി. ഇന്ത്യയിൽ, സോവറിൻ ഗോൾഡ് ബോണ്ടുകളിലും ഇടിഎഫുകളിലും നിക്ഷേപം കൂടി.

സോവറിൻ ഗോൾഡ് ബോണ്ട്

സോവറിൻ ഗോൾഡ് ബോണ്ട്

നിലവിൽ സബ്‌സ്‌ക്രിപ്‌ഷനായി തുറന്നിരിക്കുന്ന ഈ വർഷത്തെ സോവറിൻ ഗോൾഡ് ബോണ്ടുകളുടെ നാലാമത്തെ ഘട്ടം വെള്ളിയാഴ്ച അവസാനിക്കും. നിലവിൽ ഒരു ഗ്രാം സ്വർണത്തിന്റെ വില 4,852 രൂപയാണ്. നിക്ഷേപകർ ഓൺലൈനിൽ അപേക്ഷിക്കുകയും ഡിജിറ്റൽ മോഡ് വഴി പണമടയ്ക്കുകയും ചെയ്താൽ ഗ്രാമിന് 50 രൂപ കുറവ് ലഭിക്കും.

English summary

Today Gold Rate In Kerala, July 9 2020, Gold Price In Historic highs | സ്വർണ വില ഇത് എങ്ങോട്ട്? ഇന്നും വില കുതിച്ചുയർന്നു, കേരളത്തിൽ സ്വർണത്തിന് ഇന്ന് ചരിത്ര വില

Gold rate recorded at a historic price today in kerala. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X