ആഭ്യന്തര വിപണിയിൽ വില ഇടിഞ്ഞിട്ടും ഇന്ന് സംസ്ഥാനത്ത് സ്വർണ വില കുതിച്ചുയർന്നു. പവന് 400 രൂപ വർദ്ധിച്ച് 34720 രൂപയാണ് ഇന്നത്തെ സ്വർണ വില. ഗ്രാമിന് 4340 രൂപയാണ് നിരക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ജൂൺ 6,7.8 തീയതികളിൽ രേഖപ്പെടുത്തിയ 34160 രൂപയാണ്. മെയ് പകുതിയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വില കൂടിയാണിത്. ജൂണിലെ സ്വർണത്തിന്റെ ഏറ്റവും ഉയർന്ന വില പവന് 35040 രൂപയാണ്. ജൂൺ 2നാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണിയിൽ ഇന്ന് സ്വർണ വില ഇടിഞ്ഞു. എംസിഎക്‌സിൽ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 46,570 ഡോളറായി കുറഞ്ഞു. നാല് ദിവസത്തിനുള്ളിൽ ഇത് രണ്ടാമത്തെ ഇടിവാണ്. ഇന്നലെ സ്വർണ വില 10 ഗ്രാമിന് 500 രൂപ വരെ ഉയർന്നിരുന്നു. വെള്ളിയാഴ്ചത്തെ 1,000 രൂപ ഇടിവിന് ശേഷമാണ് സ്വർണ വില ഇന്നലെ കൂടിയത്. എംസിഎക്സ് ജൂലൈ ഫ്യൂച്ചേഴ്സ് വെള്ളി വില 0.14 ശതമാനം ഉയർന്ന് കിലോയ്ക്ക് 48,165 രൂപയിലെത്തി. ഇന്നലെ വെള്ളി വില 0.11% കുറഞ്ഞിരുന്നു.
സമ്പദ്‌വ്യവസ്ഥ തുറന്നു
സമ്പദ്‌വ്യവസ്ഥ ക്രമേണ വീണ്ടും തുറക്കുന്നത് ആഗോള അപകടസാധ്യത വർദ്ധിപ്പിക്കുകയും സ്വർണം പോലുള്ള സുരക്ഷിത താവളങ്ങളിൽ ചില സമ്മർദ്ദം ചെലുത്തുകയും ചെയ്തു തുടങ്ങി. ആഭ്യന്തര വിപണിയിൽ കഴിഞ്ഞ മാസം 10 ഗ്രാമിന് 48,000 രൂപ വരെ സ്വർണ വില ഉയർന്നിരുന്നു. കൊറോണ വൈറസ് പ്രതിസന്ധിയിൽ നിന്നുള്ള ആഴത്തിലുള്ള സാമ്പത്തിക തകർച്ചയും സെൻട്രൽ ബാങ്കിന്റെ നയ ലഘൂകരണ നീക്കങ്ങളും ഭയന്ന് സ്വർണ്ണത്തെ പലരും അഭയ കേന്ദ്രമായി കണക്കാക്കിയിരുന്നു.
ഓഹരി വിപണി ഉയർന്നു
ഓഹരി വിപണിയിലെ സമീപകാല വീണ്ടെടുക്കൽ സ്വർണ നിക്ഷേപത്തിൽ ഇടിവുണ്ടാക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടായ എസ്പിഡിആർ ഗോൾഡ് ട്രസ്റ്റിന്റെ ഓഹരികൾ തുടർച്ചയായ നാലാം ദിവസവും ഇടിഞ്ഞു. ചൊവ്വാഴ്ച 0.1 ശതമാനം ഇടിഞ്ഞ് 1,124.60 ടണ്ണായി. എന്നാൽ പല രാജ്യങ്ങളിലും ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതും ഓഹരി വിപണി ശക്തി പ്രാപിക്കുന്നതും സ്വർണ വില ഇടിയാൻ കാരണമായി.
ആഗോള വിപണി
ആഗോള വിപണിയിൽ, യുഎസ് സെൻട്രൽ ബാങ്കിന്റെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള അഭിപ്രായത്തിനും ഭാവി നടപടികളെക്കുറിച്ചുള്ള സൂചനകൾക്കുമായി നിക്ഷേപകർ കാത്തിരിക്കുന്നതിനാൽ സ്വർണ്ണ നിരക്കിൽ കാര്യമായ വ്യത്യാസങ്ങളില്ല. സ്‌പോട്ട് സ്വർണം 0.1 ശതമാനം ഉയർന്ന് ഔൺസിന് 1,715.94 ഡോളറിലെത്തി. വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി വില 17.60 ഡോളറായും പ്ലാറ്റിനം 0.3 ശതമാനം ഇടിഞ്ഞ് 834.46 ഡോളറുലും എത്തി.
സോവറിൻ ഗോൾഡ് ബോണ്ട്
ഇന്ത്യയിൽ കഴിഞ്ഞ മാസം 815 കോടി രൂപയാണ് സ്വർണ ഇടിഎഫുകളുടെ വരവ്. ഏപ്രിലിൽ ഇത് 731 കോടി രൂപയായിരുന്നു. തിങ്കളാഴ്ച സബ്‌സ്‌ക്രിപ്‌ഷനായി തുറന്ന സോവറിൻ ഗോൾഡ് ബോണ്ടുകളുടെ മൂന്നാം ഘട്ടം ജൂൺ 12 ന് അവസാനിക്കും. സോവറിൻ ഗോൾഡ് ബോണ്ടിന്റെ ഇഷ്യു വില ഒരു ഗ്രാമിന് 4,677 രൂപയാണ്. ഓൺലൈനിൽ അപേക്ഷിക്കുകയും ഓൺലൈനായി പണമടയ്ക്കുകയും ചെയ്യുന്നവർക്ക് ഗ്രാമിന് 50 രൂപ വീതം കിഴിവ് ലഭിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications