സംസ്ഥാനത്ത് സ്വർണ വില ഇന്ന് കുത്തനെ കുതിച്ചുയർന്നു. സ്വർണത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 400 രൂപ വർദ്ധിച്ച് 35120 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാമിന് 4390 രൂപയാണ് വില. ഇന്നലെ പവന് 34720 രൂപയായിരുന്നു സ്വർണ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ജൂൺ 6,7.8 തീയതികളിൽ രേഖപ്പെടുത്തിയ 34160 രൂപയാണ്. മെയ് പകുതിയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വില കൂടിയാണിത്.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണികളിൽ ഇന്ന് സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഉയർന്നു. എംസിഎക്‌സിൽ ഓഗസ്റ്റ് സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 550 രൂപ ഉയർന്ന് 10 ഗ്രാമിന് 47,157 രൂപയിലെത്തി. എംസിഎക്സ് ജൂലൈ വെള്ളി ഫ്യൂച്ചറുകളിൽ 10 ഗ്രാമിന് 950 രൂപ ഉയർന്ന് കിലോയ്ക്ക് 49,014 രൂപ വരെ ഉയർന്നു. ഇന്ത്യയിലെ സ്വർണ്ണ വിലയിൽ 12.5% ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉൾപ്പെടുന്നു. കഴിഞ്ഞ മാസം സ്വർണ്ണ വില 10 ഗ്രാമിന് 48,000 രൂപയിലെത്തിയിരുന്നു.
ആഗോള വിപണി
യുഎസ് ഫെഡറൽ റിസർവിൽ നിന്നുള്ള സാമ്പത്തിക കാഴ്ചപ്പാട് വിലയേറിയ ലോഹത്തിന്റെ ആവശ്യം ഉയർത്തിയതിനാൽ ആഗോള വിപണിയിൽ ഇന്ന് സ്വർണ വില ഒരാഴ്ചത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർന്നു. സാമ്പത്തിക അനിശ്ചിതത്വത്തിൽ സ്വർണ്ണത്തെ ഒരു സുരക്ഷിത താവളമായി നിക്ഷേപകർ കണക്കാക്കുന്നതാണ് വില ഉയരാൻ കാരണം. 2021 ൽ 5 ശതമാനം വികസിക്കുന്നതിനുമുമ്പ് മറ്റ് പ്രവചനങ്ങൾക്ക് അനുസൃതമായി ഈ വർഷം സമ്പദ്‌വ്യവസ്ഥ 6.5 ശതമാനം ചുരുങ്ങുമെന്ന് ഫെഡറൽ റിസർവ് വ്യക്തമാക്കിയതിനെ തുടർന്നാണ് സ്വർണ വില കുതിച്ചുയർന്നത്.
മറ്റ് ലോഹങ്ങൾ
ജൂൺ 2ലെ ഏറ്റവും ഉയർന്ന നിരക്കിന് ശേഷം സ്‌പോട്ട് സ്വർണ വില 0.2 ശതമാനം ഇടിഞ്ഞ് 1,732.56 ഡോളറിലെത്തിയിരുന്നു. എന്നാൽ ഇന്നലെ ഒറ്റ രാത്രികൊണ്ട് ആഗോള വിപണികളിലെ സ്വർണ്ണ നിരക്ക് ഒരു ശതമാനത്തിലധികം ഉയർന്നു. മറ്റ് വിലയേറിയ ലോഹങ്ങളിൽ വെള്ളി വില ഇന്ന് 1.7 ശതമാനം ഇടിഞ്ഞ് 17.95 ഡോളറിലെത്തി. പ്ലാറ്റിനം 0.5 ശതമാനം ഉയർന്ന് 836.38 ഡോളറിലെത്തി. ഫെഡറൽ റിസർവ് അതിന്റെ പ്രധാന ഹ്രസ്വകാല പലിശ നിരക്ക് 2022 വരെ പൂജ്യത്തിനടുത്ത് നിലനിർത്തുമെന്ന് വ്യക്തമാക്കിയതിനെ തുടർന്നാണ് ലോഹങ്ങളുടെ വിലയിൽ മാറ്റം രേഖപ്പെടുത്തിയത്.
ഓഹരി വിപണി
ഫെഡറൽ റിസർവിന്റെ ഉത്തേജക നടപടികളും കുറഞ്ഞ പലിശനിരക്കുകളുാണ് ഇന്ന് സ്വർണത്തെ പിന്തുണച്ച പ്രധാന ഘടകങ്ങൾ. ഏഷ്യൻ ഓഹരി വിപണികളും ഫെഡറേഷന്റെ കടുത്ത സാമ്പത്തിക വീക്ഷണത്തെ തുടർന്ന് ഇടിവ് രേഖപ്പെടുത്തി. എന്നാൽ ആഗോള ഓഹരികൾ മാർച്ചിലെ ഏറ്റവും താഴ്ന്ന നിലയിൽ നിന്ന് 40% വരെ ഉയർന്നു. ലോകത്തെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടായ എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റിന്റെ ഓഹരികളുടെ സമീപകാലത്തെ ഇടിവ് നിക്ഷേപകർ ജാഗ്രത പുലർത്തുന്നതിന്റെ സൂചനകളാണ്.
സ്വർണ വില ഈ വർഷം
ആഗോള വിപണികളിലെ സാമ്പത്തിക മാന്ദ്യ ഭീഷണിയും ഉത്തേജന നടപടികളും സ്വർണം ഈ വർഷം 14% ഉയരാൻ കാരണമായി. 12 മാസത്തിനുള്ളിൽ ബുള്ളിയൻ ഔൺസിന് 1,800 ഡോളറായി ഉയരുമെന്ന് ഗോൾഡ്മാൻ സാച്ച്സ് ഗ്രൂപ്പ് നേരത്തെ പ്രവചിച്ചിരുന്നു.
More From GoodReturns

Gold Rate Live: സ്വർണവില മുകളിലേക്ക് തന്നെ, പുതിയ റെക്കോർഡ് തീർക്കുമോ, വിവരങ്ങൾ തത്സമയം അറിയാം

ചാഞ്ചാട്ടം തുടർന്ന് സ്വർണവില, ഇന്ന് 1 പവൻ വാങ്ങാൻ 1.35 ലക്ഷം വേണം, വർദ്ധനവിന് പിന്നിലെ കാരണം അറിയാം

വീണ്ടും കുത്തനെ കുറഞ്ഞ് സ്വർണവില, ഇന്ന് വാങ്ങുന്നവർക്ക് മികച്ച ലാഭം, ഇടിവ് തുടർന്നാൽ ബംമ്പർ ലോട്ടറി

സ്വർണവിലയെ താഴേക്ക് വലിച്ച നാല് കാരണങ്ങൾ, യുദ്ധം തുടർന്നാൽ വില കുറഞ്ഞേക്കും, വായിക്കാം..

ഇടിവിന് ഇടവേള നൽകി സ്വർണം, ഇന്ന് പവന്റെ വില മുകളിലേക്ക്, വീണ്ടും റെക്കോർഡ് ഉയരത്തിലെത്തുമോ..?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

വീഴ്ചയുടെ ആഴം കൂട്ടി സ്വർണം, ഇതുവരെ പവന് കുറഞ്ഞത് 8040 രൂപ, ഇന്ന് തന്നെ ജ്വല്ലറിയിലേക്ക് വിട്ടാലോ..?

Gold Rate Live: സ്വർണവില താഴേക്ക് തന്നെ, പവന് 760 രൂപ കുറഞ്ഞു, വിവരങ്ങൾ തത്സമയം അറിയാം

Gold Rate Live: സ്വർണവില താഴേക്ക് തന്നെ, പവന് ഇന്ന് കുറഞ്ഞത് 560 രൂപ, വിവരങ്ങൾ തത്സമയം അറിയാം

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും



Click it and Unblock the Notifications