സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും മാറ്റമില്ല. ഒരു പവന് 35000 രൂപയാണ് ഇന്നത്തെ സ്വർണ വില. ഒരു ഗ്രാമിന് 4375 രൂപയാണ് നിരക്ക്. കഴിഞ്ഞ രണ്ട് ദിവസമായി ഇതേ വിലയ്ക്ക് തന്നെയാണ് വ്യാപാരം നടക്കുന്നത്. സ്വർണത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വില ജൂൺ 11ന് രേഖപ്പെടുത്തിയിരുന്നു. പവന് 35120 രൂപയാണ് ഏറ്റവും ഉയർന്ന സ്വർണ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ജൂൺ 6,7.8 തീയതികളിൽ രേഖപ്പെടുത്തിയ 34160 രൂപയാണ്. മെയ് പകുതിയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വില കൂടിയാണിത്.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണിയിൽ ഇന്ന് സ്വർണ വില ഇടിഞ്ഞു. എംസിഎക്സിൽ ഓഗസ്റ്റ് സ്വർണ്ണ ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 0.4 ശതമാനം ഇടിഞ്ഞ് 47,150 രൂപയിലെത്തി. വെള്ളിയാഴ്ച സിൽവർ ഫ്യൂച്ചേഴ്സ് വില 0.6 ശതമാനം ഇടിഞ്ഞ് 47,408 രൂപയിലെത്തി. ഇന്ത്യയിൽ ജ്വല്ലറികൾ തുറന്നിട്ടും സ്വർണ വിലയിൽ കാര്യമായ കുറവ് വന്നിട്ടില്ല. ആഭ്യന്തര സ്വർണ വിലയിൽ 12.5% ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉൾപ്പെടുന്നു.
ആഗോള വിപണി
ആഗോള വിപണികളിൽ, ചൈനയിലെ കൊറോണ വൈറസ് അണുബാധയുടെ രണ്ടാം തരംഗത്തെക്കുറിച്ചുള്ള ആശങ്ക മൂലം സ്വർണ്ണ നിരക്ക് ഉയർന്നു. സ്‌പോട്ട് സ്വർണം 0.2 ശതമാനം ഉയർന്ന് ഔൺസിന് 1,733.45 രൂപയിലെത്തി. സ്വർണത്തിന് കഴിഞ്ഞ ആഴ്ച 2.5 ശതമാനം നേട്ടമുണ്ടായി. മറ്റ് വിലയേറിയ ലോഹങ്ങളിൽ വെള്ളി 0.4 ശതമാനം ഉയർന്ന് 17.52 ഡോളറിലും പ്ലാറ്റിനം 0.8 ശതമാനം ഉയർന്ന് 812.20 ഡോളറിലും എത്തി.
സ്വർണ നിക്ഷേപം
ലോകത്തെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടായ (ഇടിഎഫ്) എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റിന്റെ ഓഹരികൾക്ക് നിക്ഷേപകർ മുൻഗണന നൽകുന്നത് സ്വർണത്തിന്റെ നിക്ഷേപ ആവശ്യകതയുടെ സൂചനയാണ്. ഇന്ത്യയിൽ, സ്വർണ്ണ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽ മെയ് മാസത്തിൽ 815 കോടി രൂപയുടെ നിക്ഷേപം നടന്നു. ഓഹരിവിപണിയിലെ ചാഞ്ചാട്ടത്തിനും കൊറോണ വൈറസ് പ്രതിസന്ധിക്കും ഇടയിൽ നിക്ഷേപകർ സുരക്ഷിത നിക്ഷേപ മാർഗം തേടിയതാണ് ഇതിന് കാരണം. ഏപ്രിലിൽ 731 കോടി രൂപയായിരുന്നു നിക്ഷേപം.
സ്വർണത്തിന് നേട്ടം
ദുർബലമായ ഡോളറും സ്വർണ്ണ വിലയെ പിന്തുണച്ചു. ഈ വർഷം സ്വർണ വില 20 ശതമാനം ഉയർന്നു. കഴിഞ്ഞ വർഷം വിലയിൽ 25 ശതമാനം നേട്ടമുണ്ടായിരുന്നു. 2022 വരെ പലിശ നിരക്ക് റെക്കോഡ് താഴ്ന്ന നിലവാരത്തിൽ തുടരുമെന്ന് സെൻട്രൽ ബാങ്ക് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയതും സ്വർണ്ണത്തിന് നേട്ടമുണ്ടാക്കി.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
