സംസ്ഥാനത്ത് ഇന്നും സ്വർണ വിലയിൽ മാറ്റമില്ല. ഒരു പവന് 35000 രൂപയാണ് ഇന്നത്തെ സ്വർണ വില. ഒരു ഗ്രാമിന് 4375 രൂപയാണ് നിരക്ക്. കഴിഞ്ഞ മൂന്ന് ദിവസമായി ഇതേ വിലയ്ക്ക് തന്നെയാണ് വ്യാപാരം നടക്കുന്നത്. സ്വർണത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വില ജൂൺ 11ന് രേഖപ്പെടുത്തിയിരുന്നു. പവന് 35120 രൂപയാണ് ഏറ്റവും ഉയർന്ന സ്വർണ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ജൂൺ 6,7.8 തീയതികളിൽ രേഖപ്പെടുത്തിയ 34160 രൂപയാണ്. മെയ് പകുതിയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വില കൂടിയാണിത്.
ഇന്ത്യൻ വിപണി
സമ്മിശ്ര ആഗോള സൂചനകൾക്കിടയിൽ ഇന്ത്യയിൽ സ്വർണ വില ഇന്ന് ഉയർന്നു. എംസിഎക്‌സിൽ ഓഗസ്റ്റ് സ്വർണ്ണ ഫ്യൂച്ചറുകൾ രണ്ട് ദിവസത്തെ ഇടിവിന് ശേഷം 10 ഗ്രാമിന് 0.35 ശതമാനം ഉയർന്ന് 47,180 രൂപയിലെത്തി. എംസിഎക്സ് സിൽവർ ഫ്യൂച്ചറുകൾ 0.7 ശതമാനം ഉയർന്ന് കിലോയ്ക്ക് 47,719 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണം 0.64 ശതമാനവും എംസിഎക്‌സിൽ വെള്ളി വില 0.8 ശതമാനവും കുറഞ്ഞു. കഴിഞ്ഞ മാസം 48,000 രൂപയിലെത്തിയ ഇന്ത്യയിലെ സ്വർണ്ണ വില റെക്കോർഡ് ഉയരത്തിലെത്തിലാണ് എത്തിയത്.
ആഗോള വിപണി
യുഎസ് ഡോളർ ദുർബലമായതിനാൽ ആഗോള വിപണിയിൽ സ്വർണ്ണ വിലയിൽ ഇന്ന് കാര്യമായ മാറ്റങ്ങളില്ല. ആഗോള ഓഹരി വിപണികളിലെ തിരിച്ചുവരവും സ്വർണത്തിന് എതിരായി. സ്‌പോട്ട് സ്വർണ്ണ വില ഔൺസിന് 1,725.23 ഡോളറാണ്. വിലയേറിയ മറ്റ് ലോഹങ്ങളിൽ പ്ലാറ്റിനം 0.7 ശതമാനം ഉയർന്ന് 817.20 ഡോളറിലെത്തി. വെള്ളി 0.4 ശതമാനം ഇടിഞ്ഞ് 17.37 ഡോളറിലെത്തി.
യുഎസ് ഫെഡറൽ റിസർവ്
ഒറ്റരാത്രികൊണ്ട്, യുഎസ് ഫെഡറൽ റിസർവ് സെക്കൻഡറി മാർക്കറ്റ് കോർപ്പറേറ്റ് ക്രെഡിറ്റ് ഫെസിലിറ്റി വഴി വ്യക്തിഗത കോർപ്പറേറ്റ് ബോണ്ടുകൾ വാങ്ങാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു. ഇതോടെ യുഎസ് ഡോളർ സൂചിക 0.23 ശതമാനം ഇടിഞ്ഞു. സെൻട്രൽ ബാങ്കുകളിൽ നിന്നുള്ള ഉത്തേജക നടപടികളിൽ നിന്ന് സ്വർണം സാധാരണ പ്രയോജനം നേടാറുണ്ട്. ദുർബലമായ സാമ്പത്തിക വീക്ഷണവും വൈറസിനെക്കുറിച്ചുള്ള നിരന്തരമായ ആശങ്കകളും കേന്ദ്ര ബാങ്കുകളും സർക്കാരുകളും കൂടുതൽ ഉത്തേജക നടപടികൾ പ്രഖ്യാപിക്കാൻ കാരണമായേക്കാം.
ഉപഭോക്തൃ ആവശ്യകത
ആഗോള വളർച്ചാ പ്രതിസന്ധി സ്വർണത്തിന്റെ ഉപഭോക്തൃ ആവശ്യകതയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നു. ഉയർന്ന വില നിലനിൽക്കുന്നത് സ്വർണത്തിന്റെ ഭൌതിക ആവശ്യകതയെ ബാധിക്കുമെന്ന് നിരീക്ഷകർ പറയുന്നു. കേന്ദ്ര ബാങ്കുകൾ സ്വീകരിക്കുന്ന ധനപരമായ ഉത്തേജക നടപടികളും വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങളും സ്വർണ വില ഉയരാൻ കാരണങ്ങളാണ്. ഈ വർഷം ഇതുവരെ ഇന്ത്യയിൽ സ്വർണ്ണ വില 20% ഉയർന്നു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!



Click it and Unblock the Notifications