സംസ്ഥാനത്ത് സ്വർണ വില ഇന്ന് കുതിച്ചുയർന്നു. പവന് 120 രൂപ വർദ്ധിച്ച് സ്വർണത്തിന്റെ എക്കാലത്തെയും ഉയർന്ന വിലയായ പവന് 35120 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം ഇത് രണ്ടാം തവണയാണ് ഈ വിലയ്ക്ക് സ്വർണ വ്യാപാരം നടക്കുന്നത്. ജൂൺ 11നാണ് ഇതേ വിലയ്ക്ക് മുമ്പ് വ്യാപാരം നടന്നിട്ടുള്ളത്. ഗ്രാമിന് 4390 രൂപയാണ് ഇന്നത്തെ നിരക്ക്.
ഏറ്റവും കുറഞ്ഞ വില
കഴിഞ്ഞ നാല് ദിവസമായി പവന് 35000 രൂപയായിരുന്നു സ്വർണ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ജൂൺ 6,7.8 തീയതികളിൽ രേഖപ്പെടുത്തിയ 34160 രൂപയാണ്.
എംസിഎക്സിലെ വില
ഇന്ത്യയിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് ഇടിഞ്ഞു. എംസിഎക്‌സിൽ ഓഗസ്റ്റ് സ്വർണ ഫ്യൂച്ചർ വില 0.5 ശതമാനം ഇടിഞ്ഞ് 10 ഗ്രാമിന് 47,345 രൂപയിലെത്തി. ഇന്നലെ സ്വർണ വില 600 രൂപ ഉയർന്നിരുന്നു. വെള്ളി വില കിലോയ്ക്ക് 0.8 ശതമാനം ഇടിഞ്ഞ് 47,950 രൂപയിലെത്തി. ഇന്ത്യ-ചൈന അതിർത്തിയിലെ സംഘർഷങ്ങളാണ് നിലവിൽ സ്വർണ്ണ വ്യാപാരികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത്. രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വത്തിൽ സുരക്ഷിത നിക്ഷേപമായി ആളുകൾ സ്വർണത്തെ കണക്കാക്കാറുണ്ട്.
ആഗോള വിപണി
ആഗോള വിപണികളിൽ കൊറോണ വൈറസ് കേസുകളെക്കുറിച്ചുള്ള ആശങ്കകളും ഭൗമരാഷ്ട്രീയ ആശങ്കകളും കൊറോണ വൈറസ് മരുന്നിനെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം നികത്തുകയും ഫെഡറൽ റിസർവ്, ബാങ്ക് ഓഫ് ജപ്പാൻ എന്നിവയിൽ നിന്നുള്ള പുതിയ ഉത്തേജനത്തിന്റെ സാധ്യതകളും സുരക്ഷിത നിക്ഷേപ താവളമായ സ്വർണത്തെ പിന്തുണയ്ക്കുകയും ചെയ്തു. ഇതിനെ തുടർന്ന് സ്‌പോട്ട് ഗോൾഡ് ഔൺസിന് 1,727.22 ഡോളറാണ്. മറ്റ് വിലയേറിയ ലോഹങ്ങളിൽ വെള്ളി വില 0.4 ശതമാനം ഉയർന്ന് 17.46 ഡോളറിലെത്തി. പ്ലാറ്റിനം മാറ്റമില്ലാതെ 820.04 ഡോളറിൽ തുടരുന്നു.
വില മാറ്റത്തിന് കാരണങ്ങൾ
കൊവിഡ്-19 രോഗികളുടെ ജീവൻ രക്ഷിക്കാൻ കഴിയുമെന്ന് കാണിക്കുന്ന ആദ്യത്തെ മരുന്നായി ഡെക്സമെതസോൺ മാറിയെന്നും കൊറോണ വൈറസ് മഹാമാരിയിലെ ഒരു പ്രധാന വഴിത്തിരിവാണിതെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. യുഎസ് ഫെഡറൽ റിസർവ് തിങ്കളാഴ്ച കോർപ്പറേറ്റ് ബോണ്ട് വാങ്ങൽ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയതിനെത്തുടർന്ന് ആഗോള റിസ്ക് വികാരം മെച്ചപ്പെട്ടു, എന്നാൽ ലോകത്തിന്റെ ചില ഭാഗങ്ങളിൽ പുതിയ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും അതിനെ നികത്തിയതായി വിശകലന വിദഗ്ധർ പറയുന്നു.
പ്രധാന ഘടകങ്ങൾ
പ്രതീക്ഷിച്ചതിലും മികച്ച യുഎസ് സാമ്പത്തിക ഡാറ്റയ്ക്ക് ശേഷം യുഎസ് ഡോളർ ഇന്ന് ശക്തമായി. മെയ് മാസത്തിൽ യുഎസ് റീട്ടെയിൽ വിൽപ്പന റെക്കോർഡ് 17.7 ശതമാനം ഉയർന്നു. ഇന്ത്യയിലെ സ്വർണ്ണ വിലകളെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ ആഗോള നിരക്കുകളും യുഎസ് ഡോളർ രൂപ വിനിമയ നിരക്കുമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
