സംസ്ഥാനത്ത് ഇന്നും സ്വർണത്തിന് റെക്കോർഡ് വില. സ്വർണത്തിന്റെ എക്കാലത്തെയും ഉയർന്ന വിലയായ പവന് 35120 രൂപയ്ക്കാണ് ഇന്നലെ മുതൽ വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം ഇത് മൂന്നാം ദിവസമാണ് ഈ വിലയ്ക്ക് സ്വർണ വ്യാപാരം നടക്കുന്നത്. ഇന്നലെയും ജൂൺ 11നുമാണ് ഇതേ വിലയ്ക്ക് മുമ്പ് വ്യാപാരം നടന്നിട്ടുള്ളത്. ഗ്രാമിന് 4390 രൂപയാണ് ഇന്നത്തെ നിരക്ക്.
എംസിഎക്സിലെ വില
ഇന്ത്യൻ വിപണികളിൽ സ്വർണ വില തുടർച്ചയായി രണ്ടാം ദിവസവും കുറഞ്ഞു. എംസിഎക്‌സിൽ ഓഗസ്റ്റ് സ്വർണ്ണ ഫ്യൂച്ചേഴ്സ് 0.05 ശതമാനം ഇടിഞ്ഞ് 10 ഗ്രാമിന് 47,316 രൂപയിലെത്തി. ഇന്നലെ 250 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. എംസിഎക്സിലെ വെള്ളി ഫ്യൂച്ചർ നിരക്ക് ഇന്ന് 0.5 ശതമാനം കുറഞ്ഞ് കിലോയ്ക്ക് 48,194 രൂപയായി.
ആഗോള വിപണി
വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകൾ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമോ എന്ന ആശങ്കകൾക്കിടയിൽ ആഗോള വിപണിയിൽ ഇന്ന് സ്വർണ്ണ വിലയിൽ കാര്യമായ മാറ്റങ്ങളില്ല. സ്‌പോട്ട് സ്വർണത്തിന് ഔൺസിന് 1,726.69 ഡോളറാണ് നിരക്ക്. മറ്റ് വിലയേറിയ ലോഹങ്ങളിൽ വെള്ളി വില 0.8 ശതമാനം ഇടിഞ്ഞ് 17.45 ഡോളറിലെത്തി. പ്ലാറ്റിനം 0.7 ശതമാനം നഷ്ടത്തിൽ 813.26 ഡോളറായി. കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്നത് നിക്ഷേപകരെ അപകടസാധ്യതയുള്ള ആസ്തികളിലേക്ക് നയിച്ചതായി വിശകലന വിദഗ്ധർ പറയുന്നു.
ഇന്ത്യയിലെ സ്വർണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ വർദ്ധിക്കുന്നതിനൊപ്പം രണ്ടാം തരംഗ അണുബാധ സംബന്ധിച്ച ആശങ്കകളും സ്വർണ വിലയെ ബാധിക്കുന്ന പ്രധാന ഘടകങ്ങളാണ്. കഴിഞ്ഞ സെഷനിൽ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 76.3 ൽ എത്തിയിരുന്നു. ഇന്ത്യയിൽ സ്വർണ വിലയിൽ 12.5% ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉൾപ്പെടുന്നു.
സുരക്ഷിത താവളം
വൈറസിന്റെ രണ്ടാം തരംഗത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ ആഗോള ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ വർദ്ധിക്കുന്നത് സ്വർണ്ണത്തിന്റെ സുരക്ഷിത താവളം എന്ന നിലയിലുള്ള നിക്ഷേപത്തെ പിന്തുണയ്ക്കും. പുതിയ സാമ്പത്തിക ഉത്തേജക നടപടികളെക്കുറിച്ചുള്ള പ്രതീക്ഷകളും സ്വർണത്തിന് ഗുണകരമാകും.
യുഎസ് സമ്പദ്‌വ്യവസ്ഥയും സ്വർണ വിലയും
യുഎസ് സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിലും ഇതിന് കൂടുതൽ സഹായം ആവശ്യമാണെന്ന് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ നിയമസഭാംഗങ്ങളോട് പറഞ്ഞിരുന്നു. മഹാമാരിയിൽ നിന്നുള്ള വീഴ്ചയിൽ നിന്ന് രക്ഷനേടാനായി യുഎസ് സെൻട്രൽ ബാങ്ക് സമ്പദ്‌വ്യവസ്ഥയിലേക്ക് കോടിക്കണക്കിന് ഡോളർ നൽകിയിട്ടുണ്ട്. സെൻട്രൽ ബാങ്കുകളിൽ നിന്നുള്ള വ്യാപകമായ ഉത്തേജക നടപടികൾ സ്വർണത്തെ പിന്തുണയ്ക്കും. കാരണം പണപ്പെരുപ്പത്തിന് എതിരായ മികച്ച നിക്ഷേപമായാണ് സ്വർണത്തെ കണക്കാക്കുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications