സംസ്ഥാനത്ത് വീണ്ടും സ്വർണ വില കുതിച്ചുയർന്നു. സ്വർണ വില വീണ്ടും പവന് 35000 കടന്നിരിക്കുകയാണ്. പവന് 160 രൂപ വർദ്ധിച്ച് 35040 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4380 രൂപയാണ് വില. സ്വർണത്തിന്റെ സർവ്വകാല റെക്കോർഡ് വിലയാണിത്. മെയ് 18നും ഇതേ വിലയ്ക്ക് സ്വർണ വ്യാപാരം നടന്നിരുന്നു. പിന്നീട് വില കുറഞ്ഞിരുന്നെങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണ വില വീണ്ടും കുതിച്ചുയരുകയായിരുന്നു.
എംസിഎക്‌സിലെ വില
ഇന്ത്യയിൽ തുടർച്ചയായ മൂന്നാം ദിവസവും സ്വർണ വില കുതിച്ചുയർന്നു. എംസിഎക്‌സിൽ സ്വർണ്ണ ഫ്യൂച്ചറുകൾ 0.09 ശതമാനം ഉയർന്ന് 10 ഗ്രാമിന് 47,180 രൂപയിലെത്തി. എന്നാൽ കഴിഞ്ഞ ദിവസം കുത്തനെ ഉയർന്ന വെള്ളി വിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. എംസിഎക്‌സിൽ ജൂലൈ വെള്ളി ഫ്യൂച്ചറുകൾ 0.21 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 50,505 രൂപയിലെത്തി. വ്യാവസായിക ആവശ്യം പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസത്തിൽ കഴിഞ്ഞ മാസത്തിൽ വെള്ളി വില 25% വരെ ഉയർന്നിരുന്നു.
നിലവിലെ സ്ഥിതി
കൂടുതൽ രാജ്യങ്ങൾ സമ്പദ്‌വ്യവസ്ഥ വീണ്ടും തുറക്കുന്നുവെന്ന വാർത്തകൾ പുറത്തു വന്നതിന് ശേഷം 10 ഗ്രാമിന് 48,000 രൂപ വരെ വില ഉയർന്നിരുന്ന സ്വർണ്ണ വില അൽപ്പം കുറഞ്ഞിരുന്നു. നിക്ഷേപകരുടെ വികാരത്തെ പ്രതിഫലിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടായ ഇടിഎഫിന്റെ എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റിന്റെ ഓഹരികൾ തിങ്കളാഴ്ച 0.5 ശതമാനം ഉയർന്ന് 1,128.40 ടണ്ണായി.
ആഗോള വിപണി
ആഗോള വിപണികളിൽ, കൂടുതൽ രാജ്യങ്ങൾ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനാൽ സാമ്പത്തിക വീണ്ടെടുക്കലിന്റെ ശുഭാപ്തിവിശ്വാസത്തിൽ സ്വർണ്ണ വില കുറയുന്നുണ്ട്. എന്നിരുന്നാലും, ചൈന-യുഎസ് സംഘർഷങ്ങൾ, അമേരിക്കയിലെ പ്രതിഷേധം, ദുർബലമായ ഡോളർ എന്നിവ കാരണം സ്വർണ്ണ വിലയിലെ നഷ്ടം നികത്തി. സ്‌പോട്ട് സ്വർണം 0.1 ശതമാനം ഇടിഞ്ഞ് 1,738.12 ഡോളറിലെത്തി. വിലയേറിയ മറ്റ് ലോഹങ്ങളിൽ പ്ലാറ്റിനം 0.3 ശതമാനം ഉയർന്ന് 850.19 ഡോളറിലെത്തി. വെള്ളി 0.5 ശതമാനം ഇടിഞ്ഞ് 18.17 ഡോളറിലെത്തി.
ഉപഭോക്തൃ ആവശ്യം
സ്വർണ്ണ വിലയിലെ വർദ്ധനവ് ഉപഭോക്തൃ ആവശ്യത്തെ ദുർബലമാക്കി കൊണ്ടിരിക്കുകയാണ്. എന്നാൽ ആഗോള സമ്പദ്‌വ്യവസ്ഥകളോട് വർദ്ധിച്ചുവരുന്ന വെല്ലുവിളികൾക്കൊപ്പം, സെൻട്രൽ ബാങ്കുകളും സർക്കാരുകളും ഉത്തേജക നടപടികൾ തുടരാൻ സാധ്യതയുള്ളതിനാൽ സ്വർണത്തിന്റെ നിക്ഷേപ ആവശ്യം ഉയർന്നിട്ടുണ്ട്. ഇന്ത്യയിലെ സ്വർണ്ണ നിരക്കിൽ 12.5% ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉൾപ്പെടുന്നുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications