കേരളത്തിൽ സ്വർണ വില ഇന്ന് കുതിച്ചുയർന്നു. പവന് 240 രൂപ വർദ്ധിച്ച് 35760 രൂപയാണ് ഇന്നത്തെ നിരക്ക്. സ്വർണത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയാണിത്. ഇന്നലെ പവന് 160 രൂപ കുറഞ്ഞ് 35520 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില പവന് 34160 രൂപയാണ്. ജൂൺ 6,7,8 തീയതികളിലാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്.
എംസിഎക്സിലെ വില
സ്വർണത്തിന്റെ ആഗോള വിപണിയിലെ ശക്തമായ വില വർദ്ധനവിനെ തുടർന്ന് ഇന്ന് ഇന്ത്യയിലും സ്വർണ്ണ വില പുതിയ ഉയരത്തിലെത്തി. എംസിഎക്‌സിൽ ഓഗസ്റ്റ് സ്വർണ്ണ ഫ്യൂച്ചറുകൾ 0.1 ശതമാനം ഉയർന്ന് 10 ഗ്രാമിന് 48,333 രൂപയിലെത്തി. കഴിഞ്ഞ ദിവസത്തെ ഉയർന്ന നിരക്കായ 48,289 രൂപ മറികടന്നു. വെള്ളി നിരക്ക് 0.14 ശതമാനം കുറഞ്ഞ് കിലോയ്ക്ക് 48,716 രൂപയായി.
ആഗോള വിപണി
ആഗോള വിപണിയിൽ സ്‌പോട്ട് സ്വർണ വില 0.2 ശതമാനം ഉയർന്ന് 1,769.59 ഡോളറിലെത്തി. കഴിഞ്ഞ ദിവസം നിരക്ക് 1,773 ഡോളറിലെത്തിയിരുന്നു. ഇത് 2012 ന്റെ അവസാനത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. യുഎസ് സ്വർണ്ണ ഫ്യൂച്ചർ 0.4 ശതമാനം ഉയർന്ന് 1,789.20 ഡോളറിലെത്തി. വിലയേറിയ മറ്റ് ലോഹങ്ങളിൽ പ്ലാറ്റിനം 828.92 ഡോളറും വെള്ളി മാറ്റമില്ലാതെ 17.96 ഡോളറുമാണ്.
എട്ട് വർഷത്തിനിടെ ആദ്യം
ആഗോള വിപണിയിൽ ഏകദേശം എട്ട് വർഷത്തിനിടെ ആദ്യമായാണ് സ്വർണ വില ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയരുന്നത്. ലോകമെമ്പാടുമുള്ള കൂടുതൽ ഉത്തേജക നടപടികളും കൊറോണ വൈറസ് കേസുകളുടെ വർദ്ധനവുമാണ് സ്വർണ നിക്ഷേപത്തിന്റെ ആവശ്യകത ഉയർത്തിയതും വില ഉയരാൻ കാരണമായതും. കണക്കനുസരിച്ച്, യുഎസിലെ കൊറോണ വൈറസ് കേസുകൾ ജൂൺ 21 ന് അവസാനിച്ച ആഴ്ചയിൽ 25% ഉയർന്നു.
വില ഉയരാൻ കാരണം
കേന്ദ്ര ബാങ്കുകളിൽ നിന്നുള്ള വ്യാപകമായ ഉത്തേജക നടപടികൾ സ്വർണത്തിന് ഗുണം ചെയ്യും. കാരണം പണപ്പെരുപ്പത്തിനും കറൻസി ഇടിവിനും എതിരായ ഒരു മികച്ച നിക്ഷേപമായാണ് സ്വർണത്തെ കരുതുന്നത്. യുഎസ് ഡോളറിലെ ഇടിവും സ്വർണത്തെ സഹായിച്ചു. കഴിഞ്ഞ സെഷനിൽ ഡോളർ സൂചിക ഒരാഴ്‌ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റ് ചൊവ്വാഴ്ച 0.28 ശതമാനം ഉയർന്ന് 1,169.25 ടണ്ണായി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
