കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് ഇടിവ്. പവന് 240 രൂപ കുറഞ്ഞ് 35520 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണത്തിന്റെ സർവ്വകാല റെക്കോർഡ് വിലയായ പവന് 35760 രൂപയ്ക്കാണ് വ്യാപാരം നടന്നത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 4440 രൂപയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില പവന് 34160 രൂപയാണ്. ജൂൺ 6,7,8 തീയതികളിലാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്.
എംസിഎക്സിലെ സ്വർണ്ണ വില
എംസിഎക്സിൽ സ്വർണ്ണ വില ഇന്ന് താഴ്ന്നു. എംസിഎക്‌സിൽ സ്വർണ വില 0.02 ശതമാനം ഇടിഞ്ഞ് 10 ഗ്രാമിന് 47,930 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ വില 0.3 ശതമാനം ഇടിഞ്ഞു. വെള്ളി നിരക്കും ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. എംസിഎക്സ് വെള്ളി ഫ്യൂച്ചേഴ്സ് 0.1 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 48,075 രൂപയിലെത്തി. ഇന്ത്യയിലെ സ്വർണ്ണ വില ഈ ആഴ്ച തുടക്കത്തിൽ 10 ഗ്രാമിന് 48,589 രൂപ വരെ ഉയർന്നിരുന്നു.
ആഗോള വിപണി
ആഗോള വിപണിയിൽ, സ്വർണ്ണനിരക്ക് ഇന്ന് ഉയർന്നു, കഴിഞ്ഞ ദിവസങ്ങളിൽ ലോകമെമ്പാടുമുള്ള കൊറോണ വൈറസ് കേസുകളുടെ വർദ്ധനവ് ദ്രുതഗതിയിലുള്ള സാമ്പത്തിക വീണ്ടെടുക്കലിന്റെ പ്രതീക്ഷകളെ വഷളാക്കി. ഇതിനെ തുടർന്ന് ബോണ്ടുകൾ, സ്വർണം പോലുള്ള സുരക്ഷിത നിക്ഷേപ താവളങ്ങൾ തിരഞ്ഞെടുക്കാൻ നിക്ഷേപകർ തിരക്കു കൂട്ടുന്നതിനെ തുടർന്നാണ് വില കുത്തനെ ഉയർന്നത്. സ്‌പോട്ട് സ്വർണ വില 0.1 ശതമാനം ഉയർന്ന് 1,763.48 ഡോളറിലെത്തി.
ഈ ആഴ്ച്ചയിലെ വില വർദ്ധനവ്
ആഗോള വിപണിയിൽ ഈ ആഴ്ച ഇതുവരെ, സ്വർണം ഒരു ശതമാനത്തിലധികം ഉയർന്നു. വില ഈ ആഴ്ച്ച തുടക്കത്തിൽ ഔൺസിന് 1,779.06 ഡോളറിലെത്തിയിരുന്നു. എട്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയായിരുന്നു ഇത്. ആഗോള വിപണിയിൽ ഈ വർഷം ഇതുവരെ സ്വർണ വില 15% ഉയർന്നു. വിലയേറിയ മറ്റ് ലോഹങ്ങളിൽ പ്ലാറ്റിനം 0.1 ശതമാനം ഇടിഞ്ഞ് 802.42 ഡോളറിലെത്തി. വെള്ളി വില 0.8 ശതമാനം ഇടിഞ്ഞ് 17.74 ഡോളറായി.
ഉത്തേജന നടപടികളും സ്വർണ വിലയും
കൊറോണ വൈറസ് മഹാമാരിയുടെ രണ്ടാം ഘട്ടം ജാപ്പനീസ് സമ്പദ്‌വ്യവസ്ഥയെ ഗണ്യമായി ബാധിക്കുമെന്ന് ഗവർണർ ഹരുഹിക്കോ കുറോഡ പറഞ്ഞതിനെത്തുടർന്ന് ബാങ്ക് ഓഫ് ജപ്പാനിൽ നിന്ന് കൂടുതൽ ഉത്തേജനം ലഭിക്കുമെന്ന പ്രതീക്ഷ ഉയർന്നു. മഹാമാരിയ്ക്കെതിരെ പോരാടുന്നതിന് ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകളും സർക്കാരുകളും പ്രഖ്യാപിച്ച ഉത്തേജന നടപടികൾ സ്വർണ്ണത്തെ പിന്തുണച്ച പ്രധാന ഘടകമാണ്.
കൊറോണ കേസുകൾ
വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകളെക്കുറിച്ചുള്ള ആശങ്കകൾ അതിവേഗ സാമ്പത്തിക വീണ്ടെടുക്കലിന്റെ പ്രതീക്ഷകൾ ഇല്ലാതാക്കുകയും നിക്ഷേപകരെ സുരക്ഷിത താവളത്തിലേക്ക് നയിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. സാമ്പത്തിക വീണ്ടെടുക്കലിനെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തിക്കൊണ്ട് യുഎസിൽ ഓരോ ദിവസവും കൊറോണ വൈറസ് കേസുകൾ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ച 37,000 പുതിയ കേസുകളാണ് യുഎസിൽ റിപ്പോർട്ട് ചെയ്തത്. ഇന്ത്യ, ബ്രസീൽ, ലാറ്റിൻ അമേരിക്ക എന്നിവയുൾപ്പെടെ മറ്റ് രാജ്യങ്ങളിലും പുതിയ കേസുകൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications