കേരളത്തിൽ ഇന്നും സ്വർണത്തിന് സർവ്വകാല റെക്കോർഡ് വില. പവന് 35920 രൂപയാണ് ഇന്നത്തെ സ്വർണ വില. സ്വർണത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയാണിത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് പവന് 120 ഉയർന്ന് സ്വർണ വില 35920ൽ എത്തിയത്. ഇന്നലെ രാവിലെ പവന് 38000 രൂപയായിരുന്നു സ്വർണ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില പവന് 34160 രൂപയാണ്. ജൂൺ 6,7,8 തീയതികളിലാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. സ്വർണ വില പവന് 36000ലേയ്ക്ക് അടുക്കുമ്പോൾ ജ്വല്ലറികളിലും മറ്റും സ്വർണം വാങ്ങാൻ എത്തുന്നവരുടെ എണ്ണം കുറഞ്ഞതായി ജ്വല്ലറി വ്യാപാരികൾ പറയുന്നു.
ഡിസ്കൌണ്ട്
സ്വർണ വില റെക്കോർഡ് ഉയരത്തിലെത്തിയതിനാൽ ഇന്ത്യയിൽ ഭൌതിക സ്വർണ്ണ വിൽപ്പനയിൽ വൻ കിഴിവുകളാണ് ജ്വല്ലറിക്കാർ നൽകുന്നത്. അന്താരാഷ്ട്ര, ആഭ്യന്തര സ്വർണ വില കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ കുത്തനെ ഉയർന്നു. ആഭ്യന്തര സ്വർണ്ണ വിലയിൽ 12.5% ഇറക്കുമതി നികുതിയും 3% ജിഎസ്ടിയും ഉൾപ്പെടുന്നു.
എംസിഎക്സ് സ്വർണ്ണ ഫ്യൂച്ചേഴ്സ് വില
ഇന്ത്യയിലെ എംസിഎക്സ് സ്വർണ്ണ ഫ്യൂച്ചേഴ്സ് ബുധനാഴ്ച 10 ഗ്രാമിന് 48,589 രൂപയിലെത്തി. വെള്ളിയാഴ്ച്ച 48,315 രൂപയാണ് നിരക്ക്. ഇന്ത്യയിലെ വെള്ളി നിരക്ക് കിലോയ്ക്ക് 48,390 രൂപയാണ്. ആഗോള വിപണിയിൽ സ്വർണ വില 16% ഉയർന്നു.
സ്വർണത്തിന് നേട്ടം
കൊറോണ വൈറസ് ആരോഗ്യ പ്രതിസന്ധിയും യുഎസ്-ചൈന സംഘർഷങ്ങളും സ്വർണ്ണത്തിന് സുരക്ഷിത നിക്ഷേപ താവളം എന്ന നിലയിൽ ഗുണകരമായി. ഇതിനുപുറമെ, കേന്ദ്ര ബാങ്കുകളുടെയും സർക്കാരുകളുടെയും ഉത്തേജന നടപടികളും സ്വർണ്ണത്തിന്റെ വില ഉയർത്തി.
ബ്ലൂംബെർഗിന്റെ കണക്കനുസരിച്ച് സ്വർണ്ണത്തിന്റെ ശക്തമായ നിക്ഷേപ ഡിമാൻഡ്, ബുള്ളിയൻ പിന്തുണയുള്ള എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ അല്ലെങ്കിൽ സ്വർണ്ണ ഇടിഎഫുകൾ എന്നിവ ഈ വർഷം റെക്കോർഡിലേക്ക് ഉയർന്നു.
ആഗോള വിപണി
നിക്ഷേപ ആവശ്യകത ശക്തമായിരിക്കെ, ലോകമെമ്പാടുമുള്ള പ്രധാന സ്വർണ്ണ കേന്ദ്രങ്ങളിൽ ഭൌതിക ഉപഭോഗം വർധിച്ചു. 12 മാസത്തിനുള്ളിൽ സ്വർണ വില 2,000 ഡോളറിലെത്തുമെന്ന് ഗോൾഡ്മാൻ സാച്ച്സ് ഗ്രൂപ്പ് ഇങ്ക് വ്യക്തമാക്കി. യുഎസ് സ്വർണ്ണ ഫ്യൂച്ചേഴ്സ് വെള്ളിയാഴ്ച 0.5 ശതമാനം ഉയർന്ന് 1,780 ഡോളറിലെത്തി. ഇടിഎഫ് നിക്ഷേപം വരും മാസങ്ങളിലും ഉയരുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. ആഗോളതലത്തിൽ മൊത്തം കൊറോണ വൈറസ് കേസുകൾ 10 മില്യണിലെത്തിയപ്പോൾ മരണസംഖ്യ അഞ്ച് മില്യണിൽ എത്തി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications