കേരളത്തിൽ ഇന്ന് സ്വർണ വില കുത്തനെ കുറഞ്ഞു. സംസ്ഥാനത്ത് ഇന്നലെ രാവിലെ പവന് 35040 രൂപയായി ഉയർന്ന സ്വർണ വില ഉച്ചയ്ക്ക് ശേഷം 34800 രൂപയിലേയ്ക്ക് കുറഞ്ഞിരുന്നു. ഒറ്റ ദിവസം തന്നെ ഇന്നലെ രണ്ട് തവണയാണ് സ്വർണ വിലയിൽ മാറ്റം രേഖപ്പെടുത്തിയത്. ഗ്രാമിന് രാവിലെ 4380 രൂപയും ഉച്ചയ്ക്ക് ശേഷം 4350 രൂപയുമായിരുന്നു ഇന്നലത്തെ സ്വർണ വില. എന്നാൽ ഇന്ന് വീണ്ടും വിലയിൽ കനത്ത ഇടിവ് രേഖപ്പെടുത്തി. പവന് 520 രൂപ കുറഞ്ഞ് 34320 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4290 രൂപയാണ് ഇന്നത്തെ നിരക്ക്.
ഇന്ത്യൻ വിപണി
ഇന്ത്യയിലെ സ്വർണ വില ഇന്ന് ഇടിഞ്ഞു. എംസിഎക്‌സിൽ ഓഗസ്റ്റ് സ്വർണ്ണ ഫ്യൂച്ചേഴ്സ് 10 സെന്റിന് 0.20 ശതമാനം ഇടിഞ്ഞ് 46,470 രൂപയിലെത്തി. ഇന്നലെ 556 രൂപയാണ് ഇടിഞ്ഞത്. എംസിഎക്‌സിൽ ജൂലൈ വെള്ളി ഫ്യൂച്ചറുകൾ 0.51 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 48,830 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ വെള്ളിയ്ക്ക് 1,500 രൂപ കുറഞ്ഞിരുന്നു. ഇന്ത്യയിലെ സ്വർണ്ണ വിലയിൽ 12.5% ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉൾപ്പെടുന്നു.
ആഗോള വിപണി
സമ്പദ്‌വ്യവസ്ഥകൾ വീണ്ടും തുറക്കുന്നതിനെ തുടർന്നുള്ള ശുഭാപ്തിവിശ്വാസത്തിൽ ഓഹരി വിപണി ഉയർന്നതിനാൽ ആഗോള വിപണിയിൽ സ്വർണ വില ഇന്ന് കുറഞ്ഞു. സ്‌പോട്ട് സ്വർണ വില 0.2 ശതമാനം ഇടിഞ്ഞ് 1,722.93 ഡോളറിലെത്തി. വിലയേറിയ മറ്റ് ലോഹങ്ങളിൽ പ്ലാറ്റിനം 0.1 ശതമാനം ഉയർന്ന് 839.52 ഡോളറിലെത്തി. വെള്ളി 0.6 ശതമാനം ഇടിഞ്ഞ് 17.98 ഡോളറിലെത്തി. യുഎസിലെ പ്രതിഷേധവും ഡോളറിന്റെ ഇടിവും സ്വർണ വിലയിലെ കുറവിനെ പിടിച്ചുനിർത്തി.
സ്വർണ നിക്ഷേപം
രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വത്തിൽ ബദൽ നിക്ഷേപമായിട്ടാണ് പലരും സ്വർണത്തെ കണക്കാക്കുന്നത്. യുഎസ് ഡോളർ സൂചിക 0.17 ശതമാനം ഇടിഞ്ഞ് രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന 97.49 ലെത്തി. കൊറോണ വൈറസ് ലോക്ക്ഡൌണിൽ ഇളവുകൾ നൽകി ലോകമെമ്പാടും ബിസിനസുകൾ വീണ്ടും തുറക്കുന്നത് തുടരുന്നതിനാൽ ഓഹരി വിപണി കഴിഞ്ഞ കുറച്ച് സെഷനുകളിൽ സ്വർണ്ണത്തിനേക്കാൾ നേട്ടമുണ്ടാക്കുന്നുണ്ട്.
സാമ്പത്തിക ഉത്തേജനം
അധിക ഉത്തേജനത്തിന്റെ പ്രതീക്ഷകളും ആഗോള ഓഹരികളെ മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിച്ചു. കൊറോണ വൈറസ് മഹാമാരിയിൽ നിന്ന് തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ ലഘൂകരിക്കുന്നതിന് ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകളും സർക്കാരുകളും വലിയ തോതിൽ ഉത്തേജനം നൽകുന്നുണ്ട്.
ഇടിഎഫ്
നിക്ഷേപകർ സ്വർണ്ണ ഇടിഎഫുകളിൽ പണം നിക്ഷേപിക്കുന്നത് തുടരുകയാണ്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റിന്റെ ഓഹരികൾ ചൊവ്വാഴ്ച 0.1 ശതമാനം ഉയർന്ന് 1,129.28 ടണ്ണായി. നീണ്ട ഇടവേളയ്ക്ക് ശേഷം ഡൽഹിയിലെ സ്‌പോട്ട് ഗോൾഡ് മാർക്കറ്റുകൾ തിങ്കളാഴ്ച വീണ്ടും തുറന്നതായി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications