സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പവന് 120 രൂപ കുറഞ്ഞ് 35800 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ കേരളത്തിൽ സ്വർണത്തിന് സർവ്വകാല റെക്കോർഡ് വിലയിലാണ് വ്യാപാരം നടന്നത്. പവന് 35920 രൂപയായിരുന്നു ഇന്നലെ വരെ സ്വർണ വില. സ്വർണത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയാണിത്. ജൂൺ 27 ഉച്ചയ്ക്ക് ശേഷമാണ് സ്വർണ വില 35920ൽ എത്തിയത്. പിന്നീട് വിലയിൽ മാറ്റം രേഖപ്പെടുത്തിയിട്ടില്ല. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില പവന് 34160 രൂപയാണ്. ജൂൺ 6,7,8 തീയതികളിലാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്.
എംസിഎക്‌സിലെ വില
എംസിഎക്‌സിൽ ഓഗസ്റ്റ് സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.06 ശതമാനം ഉയർന്ന് 48,275 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകൾ 0.3 ശതമാനം ഉയർന്ന് 10 ഗ്രാമിന് 49,133 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ്ണം 10 ഗ്രാമിന് 0.1 ശതമാനവും വെള്ളി കിലോഗ്രാമിന് 0.5 ശതമാനവും കുറഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ച സ്വർണം 10 ഗ്രാമിന് 48,589 രൂപയിലെത്തിയിരുന്നു.
ആഭ്യന്തര സ്വർണ വില
ആഭ്യന്തര സ്വർണ വിലയിൽ രൂപയുടെ മൂല്യത്തിന്റെ സ്വാധീനവുമുണ്ട്. കഴിഞ്ഞയാഴ്ച ശക്തമായ നേട്ടം കൈവരിച്ച രൂപയുടെ മൂല്യം യുഎസ് ഡോളറിന് 75.50 എന്ന നിലയിലേക്ക് ഉയർന്നു. ആഭ്യന്തര സ്വർണ്ണ വിലയിൽ 12.5% ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉൾപ്പെടുന്നു. ആഗോള വിപണികളിൽ, സ്വർണ്ണ വിലയിൽ ഇന്ന് കാര്യമായ മാറ്റമില്ലെങ്കിലും കൊറോണ വൈറസ് കേസുകളുടെ വർദ്ധനവ് സ്വർണ ആവശ്യകത വർദ്ധിപ്പിച്ചതിനാൽ നാലുവർഷത്തിനിടയിലെ ഏറ്റവും വലിയ ത്രൈമാസ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്.
സ്പോട്ട് സ്വർണ വില
സ്പോട്ട് സ്വർണ വില ഔൺസിന് 1,770.77 ഡോളറാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞയാഴ്ച വില എട്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 1,779.06 ൽ എത്തിയിരുന്നു. ആഗോള വിപണിയിൽ ഈ പാദത്തിൽ സ്വർണ വില 12 ശതമാനത്തിലധികം ഉയർന്നു. രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വത്തിൽ സ്വർണത്തെ ഒരു സുരക്ഷിത നിക്ഷേപമായി കണക്കാക്കുന്നതാണ് ഇതിന് കാരണം. വിലയേറിയ മറ്റ് ലോഹങ്ങളിൽ പ്ലാറ്റിനം ഇന്ന് 0.1 ശതമാനം ഉയർന്ന് 806.22 ഡോളറായും വെള്ളി 0.3 ശതമാനം നഷ്ടത്തിൽ 17.81 ഡോളറിലും എത്തി.
ആഗോള ഓഹരി വിപണി
ആഗോള ഓഹരി വിപണികൾ ഇന്ന് ഉയർന്നതാണ്. ജൂൺ മാസത്തിൽ യുഎസിലെ ഭവന വിൽപ്പനയിൽ 44 ശതമാനം വർധനയുണ്ടായതും ഡാളസ് ഫെഡറൽ റിസർവ് റിപ്പോർട്ട് ചെയ്ത ഉൽപാദന പ്രവർത്തനങ്ങളിൽ വൻ പുരോഗതി ഉണ്ടായതും ഓഹരി വിപണിയ്ക്ക് ഗുണം ചെയ്തു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications