സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. പവന് 34160 രൂപയും ഗ്രാമിന് 4270 രൂപയുമാണ് ഇന്നത്തെ വില. ജൂൺ ആറ് മുതൽ ഇതേ വിലയ്ക്കാണ് കേരളത്തിൽ വ്യാപാരം പുരോഗമിക്കുന്നത്. മെയ് പകുതിയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണ് ഇത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വില പവന് 35040 രൂപയാണ്. ജൂൺ രണ്ടിനാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ സ്വർണ വില പവന് 880 രൂപ കുറഞ്ഞു.
ആഭ്യന്തര വിപണി
വെള്ളിയാഴ്ച്ചത്തെ കുത്തനെയുള്ള ഇടിവിന് ശേഷം ഇന്ത്യൻ വിപണിയിൽ ഇന്ന് സ്വർണ വില ഇന്ന് ഉയർന്നു. എംസിഎക്‌സിൽ ഓഗസ്റ്റ് സ്വർണ ഫ്യൂച്ചേഴ്സ് 0.4 ശതമാനം ഉയർന്ന് 45,870 രൂപയിലെത്തി. എംസിഎക്സ് ജൂലൈ വെള്ളി ഫ്യൂച്ചറുകൾ 0.88 ശതമാനം ഉയർന്ന് കിലോയ്ക്ക് 47,766 രൂപയിലെത്തി. ജ്വല്ലറികൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വീണ്ടും തുറന്നിട്ടുണ്ടെങ്കിലും ആവശ്യക്കാരുടെ എണ്ണവും വാങ്ങുന്ന സ്വർണത്തിന്റെ അളവും വളരെ കുറവാണ്.
ആഗോള വിപണി
ആഗോള വിപണികളിൽ, പ്രതീക്ഷിച്ചതിലും മികച്ച യുഎസ് തൊഴിൽ സംഖ്യകൾ സാമ്പത്തിക വീണ്ടെടുക്കലിനെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം ഉയർത്തിയതിനെത്തുടർന്ന് ഇന്ന് സ്വർണ്ണ നിരക്ക് കുറഞ്ഞു. സ്‌പോട്ട് സ്വർണം 0.2 ശതമാനം ഇടിഞ്ഞ് 1,682.57 ഡോളറിലെത്തി. കഴിഞ്ഞ ആഴ്ചയിലെ 2.4 ശതമാനം ഇടിവിനെ തുടർന്നുള്ള തുടർച്ചയായ മൂന്നാമത്തെ ഇടിവാണ് ഇന്നത്തേത്. വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി 0.5 ശതമാനം ഉയർന്ന് 17.45 ഡോളറിലെത്തി. പ്ലാറ്റിനം 1.7 ശതമാനം ഇടിഞ്ഞ് 821.78 ഡോളറിലെത്തി.
വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ
മുൻ മാസത്തിൽ റെക്കോർഡ് നഷ്ടം നേരിട്ടതിന് ശേഷം യുഎസ് സമ്പദ്‌വ്യവസ്ഥയിൽ അപ്രതീക്ഷിതമായി മെയ് മാസത്തിൽ ജോലി ചെയ്യുന്നവരുടെ എണ്ണം ഉയർന്നു. വെള്ളിയാഴ്ച പുറത്തിറക്കിയ ഡാറ്റ ആഗോള ഓഹരി വിപണികളെയും ഉയർത്തി. ബുധനാഴ്ച അവസാനിക്കുന്ന രണ്ട് ദിവസത്തെ ഫെഡറൽ റിസർവ് പോളിസി മീറ്റിംഗിന്റെ ഫലമാണ് ഇനി സ്വർണ്ണ വ്യാപാരികൾ കാത്തിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടായ എസ്പിഡിആർ ഗോൾഡ് ട്രസ്റ്റിന്റെ ഓഹരികൾ വെള്ളിയാഴ്ച 0.4 ശതമാനം ഇടിഞ്ഞ് 1,128.11 ടണ്ണായി.
സോവറിൻ ഗോൾഡ് ബോണ്ട്
രാജ്യത്ത് ഈ സാമ്പത്തിക വർഷത്തെ (2020-21) സ്വർണ്ണ ബോണ്ടുകളുടെ മൂന്നാം ഘട്ട സബ്‌സ്‌ക്രിപ്‌ഷൻ ഇന്ന് തുറന്നു. ഇഷ്യു ജൂൺ 12 ന് അവസാനിക്കും. ഇഷ്യു വില ഗ്രാമിന് 4,677 രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്. കൂടാതെ ഓൺലൈനിൽ അപേക്ഷിക്കുകയും ഡിജിറ്റൽ മോഡ് വഴി പണമടയ്ക്കുകയും ചെയ്യുന്നവർക്ക് ഒരു ഗ്രാമിന് 50 രൂപ കുറവ് ലഭിക്കും. ഭൌതിക സ്വർണ്ണത്തിന്റെ ആവശ്യം കുറയ്ക്കുന്നതിനും ആഭ്യന്തര സമ്പാദ്യത്തിന്റെ ഒരു ഭാഗം സ്വർണം വാങ്ങാൻ ഉപയോഗിക്കുന്നതിനുമായി 2015 ലാണ് സോവറിൻ ഗോൾഡ് ബോണ്ട് പദ്ധതി ആരംഭിച്ചത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
