കേരളത്തിൽ സ്വർണ വില ഇന്ന് കുത്തനെ ഇടിഞ്ഞു, പവന് 200 രൂപ കുറഞ്ഞ് 31800 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തുന്നത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 3975 രൂപയാണ്. ഈ മാസം സ്വർണത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയായ 32320 രൂപ രേഖപ്പെടുത്തിയിരുന്നു. മാർച്ച് ആറ് മുതൽ ഒൻപത് വരെയാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. പിന്നീടുള്ള ദിവസങ്ങളിൽ വില കുത്തനെ കുറയുകയായിരുന്നു.
എംസിഎക്സിലെ വില
തുടർച്ചയായ മൂന്നാം ദിവസവും എംസിഎക്സിൽ സ്വർണ നിരക്ക് കുറഞ്ഞു. എംസിഎക്‌സിൽ ഏപ്രിൽ സ്വർണ്ണ ഫ്യൂച്ചറുകൾ 0.1 ശതമാനം കുറഞ്ഞ് 10 ഗ്രാമിന് 43,314 രൂപയിലെത്തി. വെള്ളി കിലോയ്ക്ക് 1.3 ശതമാനം ഇടിഞ്ഞ് 45,225 രൂപയായി കുറഞ്ഞു. ആഗോള വിപണിയിൽ നിന്ന് വ്യത്യസ്തമായാണ് ഇന്ന് ആഭ്യന്തര വിപണിയിൽ വില കുറഞ്ഞത്.
ആഗോള വിപണി
ലോകാരോഗ്യ സംഘടന കൊറോണ രോഗത്തെ മഹാമാരിയെന്ന് പ്രഖ്യാപിച്ചതിന് ശേഷം വിദേശ വിപണികളിൽ കൊറോണ വൈറസ് ആശങ്കകൾ വീണ്ടും ഉയർന്നു. ഇത് സ്വർണ വിലയെയും ബാധിച്ചു. ആഗോള വിപണിയിൽ സ്വർണ വില ഇന്ന് കുത്തനെ ഉയർന്നു. സ്‌പോട്ട് സ്വർണം ഔൺസിന് 0.6 ശതമാനം ഉയർന്ന് 1,645.00 ഡോളറിലെത്തി. മറ്റ് വിലയേറിയ ലോഹങ്ങളിൽ വെള്ളി ഔൺസിന് 0.6 ശതമാനം ഉയർന്ന് 16.85 ഡോളറിലെത്തി. പ്ലാറ്റിനം 0.2 ശതമാനം ഇടിഞ്ഞ് 858.63 ഡോളറിലെത്തി.
പലിശ നിരക്ക് കുറയ്ക്കൽ
ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബുധനാഴ്ച പലിശനിരക്ക് കുറച്ചതോടെ സ്വർണ്ണത്തിന് വീണ്ടും പിന്തുണ ലഭിച്ചു. യുഎസ് ഫെഡറൽ റിസർവ് കഴിഞ്ഞയാഴ്ച അടിയന്തരയമായി നിരക്ക് കുറച്ചിരുന്നു. ബാങ്ക് ഓഫ് ജപ്പാൻ, യൂറോപ്യൻ സെൻട്രൽ ബാങ്ക് തുടങ്ങിയ സെൻട്രൽ ബാങ്കുകളും കൊറോണ വൈറസിന്റെ സാമ്പത്തിക ആഘാതം പരിഹരിക്കുന്നതിന് പുതിയ നടപടികളുമായി മുന്നോട്ട് പോകുകയാണ്. റിസർവ് ബാങ്കും ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തുന്നുണ്ട്.
സുരക്ഷിത നിക്ഷേപം
ക്രൂഡ് ഓയിൽ വിൽപ്പന ആഗോള വിപണിയിൽ കുതിച്ചുകയറിയതോടെ ഈ ആഴ്ച ആദ്യം സ്വർണ്ണം ഔൺസിന് 1700 ഡോളറിനേക്കാൾ ഉയർന്നിരുന്നു. വൈറസ് പടരുന്നതിലെ ഭീഷണിയുടെ പശ്ചാത്തലത്തിൽ പ്രധാന സെൻട്രൽ ബാങ്കുകളുടെ പണ നയ നിലപാടാണ് സ്വർണ്ണ വിലയെ പിന്തുണയ്ക്കുന്നത്. കൊറോണ വൈറസ് വ്യാപിക്കുന്നത് സാമ്പത്തിക പ്രത്യാഘാതമുണ്ടാക്കാൻ സാധ്യതയുണ്ടെന്നും ഇത് സ്വർണ്ണത്തെ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപകർ കണക്കാക്കാൻ സാധ്യതയുണ്ടെന്നുമാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
സ്വർണാഭരണങ്ങൾ വേണ്ട
ഇന്ത്യയിലെയും ചൈനയിലെയും ഉപഭോക്തൃ ഡിമാൻഡിനെക്കുറിച്ചുള്ള ആശങ്കകളും സ്വർണ വിലയെ ബാധിക്കുന്നുണ്ട്. ഇന്ത്യയിൽ സ്വർണ്ണ വിലയിലുണ്ടായ വർധനവ് സ്വർണാഭരണങ്ങളുടെ വാങ്ങലിനെ ബാധിച്ചെങ്കിലും വിലയേറിയ ലോഹത്തിനുള്ള നിക്ഷേപ ആവശ്യം കഴിഞ്ഞ മാസങ്ങളിൽ ഉയർന്നു. ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളുടെ (ഇടിഎഫ്) ഫെബ്രുവരിയിലെ മൊത്തം നിക്ഷേപം 1,483 കോടി രൂപയിലെത്തി. ജനുവരിയിൽ ഇത് 202 കോടി രൂപയായിരുന്നു.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications