സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്. ഇന്നലെ രാവിലെ പവന് 480 രൂപ കുറഞ്ഞ് 29600 രൂപയിലെത്തിയ സ്വർണ വില ഉച്ചയ്ക്ക് ശേഷം വീണ്ടും ഉയർന്നു. പവന് 320 രൂപ കൂടി 29920 രൂപയ്ക്കാണ് ഉച്ചയ്ക്ക് ശേഷം വ്യാപാരം നടന്നത്. അതേ വിലയ്ക്ക് തന്നെയാണ് ഇന്നും വിൽപ്പന പുരോഗമിക്കുന്നത്. വിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നെങ്കിലും കഴിഞ്ഞ ആഴ്ച്ചയെ അപേക്ഷിച്ച് ഈ ആഴ്ച്ച സ്വർണ വില കുത്തനെ ഇടിഞ്ഞു.
ആർക്കും സ്വർണം വേണ്ട
ഇന്ത്യൻ വിപണികളിൽ സ്വർണ വിലയിൽ ഗണ്യമായ ഇടിവുണ്ടായിട്ടും കൊറോണ വൈറസ് ഭീതിയെ തുടർന്ന് സ്വർണാഭരണങ്ങൾ വാങ്ങുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. മുൻകരുതലിന്റെ ഭാഗമായി സർക്കാർ മാളുകളും തിയേറ്ററുകളും തുടങ്ങി തിരക്കേറിയ സ്ഥലങ്ങളെല്ലാം അടച്ചതാണ് നിലവിൽ വിൽപ്പനയെ ബാധിച്ചിരിക്കുന്നത്.
എംസിഎക്സിലെ ഇന്നത്തെ വില
എംസിഎക്‌സിൽ സ്വർണ്ണ ഫ്യൂച്ചറുകൾ ഇന്ന് 10 ഗ്രാമിന് 0.4 ശതമാനം ഉയർന്ന് 39,996 രൂപയിലെത്തി. കഴിഞ്ഞ ആഴ്ച്ചയെ അപേക്ഷിച്ച് 10 ഗ്രാമിന് 5,000 രൂപ കുറവാണ് ഇന്ന്. റെക്കോഡ് ഉയർന്ന വിലയായ 45,000 രൂപ വരെ ഈ മാസം ആദ്യം സ്വർണ വില ഉയർന്നിരുന്നു. എന്നാൽ വെള്ളി വില അടുത്തിടെയുണ്ടായ ചില നഷ്ടങ്ങൾ നികത്താനുള്ള ശ്രമത്തിലാണ്. സിൽവർ ഫ്യൂച്ചേഴ്സിൽ എംസിഎക്സ് 2 ശതമാനം ഉയർന്ന് 35,870 ഡോളറിലെത്തി. കഴിഞ്ഞ സെഷനിലും 2 ശതമാനം നേട്ടം കൈവരിച്ചിരുന്നു.
രൂപയുടെ മൂല്യം
രൂപയുടെ ഇടിവ് ആഭ്യന്തര വിപണിയിൽ സ്വർണത്തിന്റെ നേട്ടം കുറച്ചു. രൂപയുടെ മൂല്യം യുഎസ് ഡോളറിന് എതിരെ 74.81 ആയി ഉയർന്നു. ഇന്നലെ രൂപയുടെ മൂല്യം ഡോളറിന് എതിരെ 74.99ൽ എത്തിയിരുന്നു. ലോകത്തെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റിന്റെ കൈവശമുള്ള നിക്ഷേപം വ്യാഴാഴ്ച 0.16 ശതമാനം ഇടിഞ്ഞ് 922.23 ടണ്ണായി.
ആഗോള വിപണി
കൊറോണ വൈറസ് ഭീതിയ്ക്കിടെ നിക്ഷേപകർ ഓഹരികൾ വിറ്റ് പണമാക്കി മാറ്റാൻ തുടങ്ങിയതോടെ ആഗോള വിപണിയിൽ സ്വർണ വില കഴിഞ്ഞ ദിവസങ്ങളിൽ കുത്തനെ ഇടിഞ്ഞിരുന്നു. എന്നാൽ ഇന്ന് സ്പോട്ട് സ്വർണം 1% ഉയർന്ന് 1,484 ഡോളറിലെത്തി, എങ്കിലും ഈ ആഴ്ചയിൽ 3% ആണ് സ്വർണ വിലയുടെ ഇടിവ്. വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി 0.4 ശതമാനം ഉയർന്ന് 12.16 ഡോളറിലെത്തി. പ്ലാറ്റിനം 1.6 ശതമാനം ഉയർന്ന് 595.69 ഡോളറിലെത്തി.
കേന്ദ്ര ബാങ്കുകളുടെ നീക്കം
പല ആഗോള കേന്ദ്ര ബാങ്കുകളും പ്രഖ്യാപിച്ച പണ ലഘൂകരണ നടപടികൾ സ്വർണ വിലയെ പ്രതികൂലമായി ബാധിക്കുമെന്ന് വിശകലന വിദഗ്ധർ പറയുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യാഴാഴ്ച 200 ബില്യൺ പൌണ്ട് ബോണ്ട് വാങ്ങൽ വാഗ്ദാനം ചെയ്യുകയും ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാമത്തെ അടിയന്തര നീക്കത്തിൽ പ്രധാന പലിശ നിരക്ക് 0.1 ശതമാനമായി കുറയ്ക്കുകയും ചെയ്തു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications