സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്. പവന് 200 രൂപ കൂടി 30400 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ രാവിലെ 29920 രൂപയായിരുന്ന സ്വർണ വില ഉച്ചയ്ക്ക് ശേഷം 30200 രൂപയായി ഉയർന്നിരുന്നു. ഗ്രാമിന് 3800 രൂപയാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ഒരാഴ്ച്ചയായി സ്വർണ വിലയിൽ ചാഞ്ചാട്ടം പ്രകടമാണ്. അതുകൊണ്ട് തന്നെ ഇനി സ്വർണ വില കൂടുമോ അതോ കുറയുമോ എന്ന കാര്യത്തിൽ വ്യാപാരികൾക്കും തീർച്ചയില്ല.
റെക്കോർഡ് വില
സംസ്ഥാനത്ത് സ്വർണത്തിന് ഈ മാസം ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയിരുന്നു. പവന് 32320 രൂപയായിരുന്നു സ്വർണത്തിന്റെ സർവ്വകാല റെക്കോർഡ് വില. മാർച്ച് 6 മുതൽ 9 വരെയാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. പിന്നീട് വില കുത്തനെ കുറയുകയായിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില മാർച്ച് 17, 19 ദിവസങ്ങളിൽ രേഖപ്പെടുത്തിയ 29600 രൂപയാണ്. രണ്ട് മാസത്തിനിടയിലെ തന്നെ ഏറ്റവും കുറഞ്ഞ വിലയായിരുന്നു ഇത്.
സ്വർണം വാങ്ങാൻ ആളില്ല
കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് സ്വർണ വിലയിൽ ഗണ്യമായ ഇടിവുണ്ടായിട്ടും കൊറോണ വൈറസ് ഭീതിയെ തുടർന്ന് സ്വർണാഭരണങ്ങൾ വാങ്ങുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായി. മുൻകരുതലിന്റെ ഭാഗമായി സർക്കാർ മാളുകളും തിയേറ്ററുകളും തുടങ്ങി തിരക്കേറിയ സ്ഥലങ്ങളെല്ലാം അടച്ചതാണ് നിലവിൽ വിൽപ്പനയെ ബാധിച്ചിരിക്കുന്നത്.
വിൽപ്പനയിൽ ഇടിവ്
വിപണിയുടെ എല്ലാ കോണുകളിലും വിൽപ്പന സമ്മർദ്ദം എത്രമാത്രം രൂക്ഷമാണെന്ന് കഴിഞ്ഞ ദിവസങ്ങളിലെ സ്വർണ്ണ വിലയിലെ ഇടിവ് പ്രതിഫലിപ്പിക്കുന്നുവെന്ന് വിശകലന വിദഗ്ധർ വ്യക്തമാക്കിയിരുന്നു. എണ്ണ, ആഗോള ഓഹരികൾ എന്നിവ 2008 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും മോശം ആഴ്ചയാണ് രേഖപ്പെടുത്തിയത്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന്, പ്രത്യേകിച്ച് ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്താക്കളായ ചൈനയിൽ സ്വർണത്തിന്റെ ആവശ്യകത വൻ തോതിൽ ഇടിഞ്ഞു.
ദീര്‍ഘകാല നിക്ഷേപം
സ്വര്‍ണ വില ചാഞ്ചാടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ദീര്‍ഘ കാലത്തേക്ക് നിക്ഷേപം നടത്താനാണ് വിദഗ്ധര്‍ പറയുന്നത്. കാരണം സാമ്പത്തിക, സാമൂഹിക-രാഷ്ട്രീയ തലത്തില്‍ നിലവിലെ പ്രതിസന്ധി കണക്കിലെടുക്കുമ്പോള്‍ ഭാവിയില്‍ നേട്ടമുണ്ടായേക്കാമെന്നാണ് കണക്കുകൂട്ടല്‍. ഉയര്‍ന്ന വിലയും സ്വര്‍ണത്തിന്റെ ആവശ്യകതയും കണക്കിലെടുക്കുമ്പോള്‍ നിക്ഷേപ മേഖലയില്‍ ഇപ്പോള്‍ മാന്ദ്യമാണ് അനുഭവപ്പെടുന്നത്.
സ്വർണ ഇടിഎഫ്
സ്വര്‍ണത്തിന്റെ ഇടിഎഫുകള്‍ കണക്കിലെടുക്കുമ്പോള്‍ ആവശ്യക്കാരുണ്ടെന്നതാണ് വസ്തുത. ഫെബ്രുവരി മാസത്തെ നെറ്റ് ഇന്‍ഫ്‌ളോ 1483 കോടി രൂപയാണ്. തൊട്ടുമുന്‍പത്തെ മാസം ഇത് 202 കോടി രൂപയായിരുന്നു. അതേസമയം ആഗോളതലത്തിലെ ഓഹരി വിപണിയില്‍ സ്വര്‍ണം വിശ്വസിക്കാവുന്ന ആസ്തിയായി കരുതുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
