കഴിഞ്ഞ ദിവസത്തെ നേട്ടങ്ങളെ മറികടന്ന് ഇന്ത്യൻ വിപണിയിൽ ഇന്ന് സ്വർണ്ണ വില കുത്തനെ ഇടിഞ്ഞു. എംസിഎക്‌സിൽ ഏപ്രിൽ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 1 ശതമാനം ഇടിഞ്ഞ് 39,895 രൂപയിലെത്തി. കഴിഞ്ഞ ദിവസം സ്വർണ വില 10 ഗ്രാമിന് 40,937 രൂപയായി ഉയർന്നിരുന്നു. എന്നാൽ ഇന്ന് വെള്ളി നിരക്കുകൾ ഉയർന്നു. 0.16 ശതമാനം ഉയർന്ന് കിലോയ്ക്ക് 36,600 രൂപയിലെത്തി വെള്ളി വില. കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ ആഗോള നിരക്കുകൾ അനുസരിച്ച് ആഭ്യന്തര വിപണിയിൽ സ്വർണ വില 10 ഗ്രാമിന് 4,000 രൂപയിലധികം കുറഞ്ഞു.
കേരളത്തിലെ ഇന്നത്തെ സ്വർണ വില
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റം രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ മൂന്ന് ദിവസമായി ഒരേ വിലയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. പവന് 30400 രൂപയാണ് കേരളത്തിലെ നിലവിലെ സ്വർണ വില. ഗ്രാമിന് 3800 രൂപയാണ് നിരക്ക്. കഴിഞ്ഞ ഒരാഴ്ച്ചയായി സ്വർണ വിലയിൽ ചാഞ്ചാട്ടം പ്രകടമാണ്. അതുകൊണ്ട് തന്നെ ഇനി സ്വർണ വില കൂടുമോ അതോ കുറയുമോ എന്ന കാര്യത്തിൽ വ്യാപാരികൾക്കും തീർച്ചയില്ല.
വിലയെ ബാധിക്കുന്ന ഘടകങ്ങൾ
ഇന്ത്യയിലെ സ്വർണ്ണ വിലയിൽ 12.5% ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉൾപ്പെടുന്നു. യുഎസ് ഡോളറിന് എതിരെ രൂപയുടെ മൂല്യം ഇന്ന് 76 ന് മുകളിൽ എത്തിയതും സ്വർണ വിലയെ ബാധിക്കുന്ന ഘടകമാണ്. കൊറോണ വൈറസിന്റെ വ്യാപനത്തെ ചെറുക്കുന്നതിന് കൂടുതൽ രാജ്യങ്ങൾ ലോക്ക്ഡൌണുകൾ തിരഞ്ഞെടുത്തപ്പോൾ, ആഗോള മാന്ദ്യം ഭയന്ന് ഏഷ്യൻ ഓഹരികൾ ഇന്ന് കുത്തനെ ഇടിഞ്ഞു. ഇന്ത്യൻ ഓഹരികളും ഇന്ന് കനത്ത ഇടിവ് രേഖപ്പെടുത്തി.
ആഗോള വിപണി
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിലൂടെ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങൾ പരിമിതപ്പെടുത്തുന്നതിനായി പല സെൻട്രൽ ബാങ്കുകളും ഉത്തേജക നടപടികൾ പ്രഖ്യാപിച്ചിട്ടും ആഗോള വിപണിയിൽ സ്വർണ വില ഇന്ന് കുറഞ്ഞു. സ്പോട്ട് സ്വർണം 0.7 ശതമാനം ഇടിഞ്ഞ് 1,487 ഡോളറിലെത്തി. വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി വില ഔൺസിന് 0.9 ശതമാനം ഇടിഞ്ഞ് 12.47 ഡോളറിലെത്തി. പ്ലാറ്റിനം 1.2 ശതമാനം ഉയർന്ന് 618.50 ഡോളറിലെത്തി. വെള്ളിയാഴ്ച സ്വർണ വില 3.1 ശതമാനമായി ഉയർന്നിരുന്നു.
നിക്ഷേപകരുടെ ആശങ്ക
നിക്ഷേപകർ നിക്ഷേപങ്ങൾ പിൻവലിച്ച് പണം കൈവശം വയ്ക്കാനാണ് ഇപ്പോൾ താത്പര്യപ്പെടുന്നത്. സ്വർണം മുതൽ സർക്കാർ ബോണ്ടുകളുടെ വരെ ഡിമാൻഡ് ഇടിഞ്ഞു. കൊറോണ വൈറസിന്റെ വ്യാപനവും അതിന്റെ ആഘാതത്തിന്റെ വ്യാപ്തിയുമാണ് നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നത്. പ്രധാന കറൻസികൾക്കെതിരായ യുഎസ് ഡോളറിന്റെ കുതിച്ചുചാട്ടവും ഇന്നത്തെ സ്വർണ വിലയെ ബാധിക്കുന്ന ഘടകമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications