സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുതിച്ചുയർന്നു. പവന് 760 രൂപ കൂടി 32000 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. സ്വർണത്തിന്റെ സർവ്വകാല റെക്കോർഡ് വിലയാണിത്. ഒരു ഗ്രാമിന് 4,000 രൂപയാണ് ഇന്നത്തെ നിരക്ക്. ഫെബ്രുവരി 24നും ഇതേ വിലയ്ക്ക് വ്യാപാരം നടന്നിരുന്നു. ഇന്നലെ പവന് 31240 രൂപയായിരുന്നു വില. കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ സാമ്പത്തിക അനിശ്ചിതത്വത്തിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തെ ആശ്രയിക്കുന്ന നിക്ഷേപകർ കൂടിയതാണ് പെട്ടെന്ന് വില കുതിച്ചുയരാൻ കാരണം.
എംസിഎക്സിലെ വില
എംസിഎക്സിൽ സ്വർണ വില 10 ഗ്രാമിന് 0.5% അഥവാ 213 രൂപ ഉയർന്ന് 43,687 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകൾ ഒരു കിലോയ്ക്ക് 1 ശതമാനം ഉയർന്ന് 46,798 രൂപയായി ആയി. കഴിഞ്ഞ സെഷനിൽ വെള്ളി വില 3% അഥവാ 1,295 രൂപ ഉയർന്നിരുന്നു. യുഎസ് ഫെഡറൽ റിസർവ് അടിയന്തരമായി നിരക്ക് വെട്ടിക്കുറച്ചത് വില ഉയരാൻ പ്രധാന കാരണമാണ്.
ആഭ്യന്തര സ്വർണ്ണ വില
ആഭ്യന്തര സ്വർണ്ണ വിലയിൽ 12.5% ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉൾപ്പെടുന്നു. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് 73.50 ന് താഴെയായി. ആഭ്യന്തര സ്വർണ വില ഈ മാസം ആദ്യം 10 ഗ്രാമിന് 43,788 രൂപയിലെത്തിയിരുന്നു.
ആഗോള വിപണി
കഴിഞ്ഞ സെഷനിൽ കുത്തനെ നേട്ടമുണ്ടാക്കിയതിന് ശേഷം ആഗോള വിപണിയിൽ സ്വർണ വില ഇന്നും മുന്നേറുകയാണ്. സ്‌പോട്ട് സ്വർണം 0.3 ശതമാനം ഉയർന്ന് 1,643.76 ഡോളറിലെത്തി. വിലയേറിയ മറ്റ് ലോഹങ്ങളിൽ പ്ലാറ്റിനം 0.9 ശതമാനം ഉയർന്ന് 882.50 ഡോളറിലെത്തി. വെള്ളി 0.2 ശതമാനം ഉയർന്ന് 17. ഔൺസിന് 17.21 ഡോളറിലെത്തി.
സോവറിൻ ഗോൾഡ് ബോണ്ട് സ്കീം
ആഭ്യന്തര വിപണികളിലെ സ്വർണ്ണ വില വീണ്ടും ഉയർന്നേക്കാമെന്ന് വിശകലന വിദഗ്ധർ പറയുന്നു. ഇന്ത്യയിൽ ഏറ്റവും പുതിയ സോവറിൻ സ്വർണ്ണ ബോണ്ടുകൾ സബ്‌സ്‌ക്രിപ്‌ഷനായി തുറന്നു. സോവറിൻ ഗോൾഡ് ബോണ്ട് സ്കീം 2019-20 സീരീസ് എക്‌സിന്റെ ഇഷ്യു വില ഒരു ഗ്രാമിന് 4,260 രൂപയായി നിശ്ചയിച്ചിട്ടുണ്ട്, അതേസമയം നിക്ഷേപകർ ഓൺലൈനിൽ അപേക്ഷിക്കുകയും ഓൺലൈനായി പേയ്‌മെന്റ് നടത്തുകയും ചെയ്യുമ്പോൾ ഒരു ഗ്രാമിന് 50 രൂപ കിഴിവ് ലഭിക്കും. ബോണ്ടുകളുടെ സബ്സ്ക്രിപ്ഷൻ മാർച്ച് ആറിന് അവസാനിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications