കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പവന് 80 രൂപ കുറഞ്ഞ് 31920 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ സ്വർണ വില പവന് 760 രൂപ കൂടി 32000 രൂപയ്ക്കാണ് വ്യാപാരം നടന്നത്. സ്വർണത്തിന്റെ സർവ്വകാല റെക്കോർഡ് വിലയായിരുന്നു ഇത്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ സാമ്പത്തിക അനിശ്ചിതത്വത്തിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തെ ആശ്രയിക്കുന്ന നിക്ഷേപകർ കൂടിയതാണ് പെട്ടെന്ന് വില കുതിച്ചുയരാൻ കാരണം.
എംസിഎക്സിലെ വില
എംസിഎക്സിൽ സ്വർണ്ണ വില മൂന്ന് ദിവസത്തിനുള്ളിൽ ആദ്യമായി കുറഞ്ഞു. എംസിഎക്സ് ഗോൾഡ് ഫ്യൂച്ചേഴ്സ് ഇന്ന് 0.4 ശതമാനം ഇടിഞ്ഞ് 10 ഗ്രാമിന് 43,400 രൂപയിലെത്തി. വെള്ളിയുടെ വില 0.34 ശതമാനം ഇടിഞ്ഞ് 46,522 രൂപയിലെത്തി. ആഭ്യന്തര വിപണികളിലെ സ്വർണ്ണ വില വീണ്ടും ഉയർന്നേക്കാമെന്ന് വിശകലന വിദഗ്ധർ പറയുന്നു.
ആഗോള വിപണി
ആഗോള വിപണികളിൽ സ്വർണ്ണ വിലയിൽ ഇന്ന് കാര്യമായ മാറ്റം രേഖപ്പെടുത്തിയിട്ടില്ല. സ്‌പോട്ട് സ്വർണം 0.1 ശതമാനം ഉയർന്ന് ഔൺസിന് 1,637.80 ഡോളറിലെത്തി. ഫെബ്രുവരിയിൽ യുഎസ് സേവന മേഖലയിലെ പ്രവർത്തനം ഒരു വർഷത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർന്നതായി അടുത്തിടെയുള്ള കണക്കുകൾ വ്യക്തമാക്കുന്നു. വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി ഔൺസിന് 0.3 ശതമാനം ഉയർന്ന് 17.22 ഡോളറിലെത്തി. പ്ലാറ്റിനം വില മാറ്റമില്ലാതെ 872.40 ഡോളറാണ്.
വില നിർണയിക്കുന്ന ഘടകങ്ങൾ
ഇന്ത്യ സ്വർണത്തിന്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. രൂപ-ഡോളർ മൂല്യത്തിനുപുറമെ, ഇറക്കുമതി തീരുവയും (12.5%) ജിഎസ്ടിയും (3%) രാജ്യത്തെ ബുള്ളിയന്റെ അന്തിമ വില നിർണ്ണയിക്കുന്ന ഘടകങ്ങളാണ്.
സോവറിൻ സ്വർണ്ണ ബോണ്ടുകൾ
ഇന്ത്യയിൽ ഏറ്റവും പുതിയ സോവറിൻ സ്വർണ്ണ ബോണ്ടുകൾ സബ്‌സ്‌ക്രിപ്‌ഷനായി തുറന്നു. സോവറിൻ ഗോൾഡ് ബോണ്ട് സ്കീം 2019-20 സീരീസ് എക്‌സിന്റെ ഇഷ്യു വില ഒരു ഗ്രാമിന് 4,260 രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്. അതേസമയം നിക്ഷേപകർ ഓൺലൈനിൽ അപേക്ഷിക്കുകയും ഓൺലൈനായി പേയ്‌മെന്റ് നടത്തുകയും ചെയ്യുമ്പോൾ ഒരു ഗ്രാമിന് 50 രൂപ കിഴിവ് ലഭിക്കും. ബോണ്ടുകളുടെ സബ്സ്ക്രിപ്ഷൻ മാർച്ച് ആറിന് അവസാനിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications