ഇന്ത്യയിൽ ഇന്ന് സ്വർണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തി. എംസിഎക്‌സിൽ ഏപ്രിൽ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.62 ശതമാനം ഇടിഞ്ഞ് 43,886 രൂപയിലെത്തി. കഴിഞ്ഞ വെള്ളിയാഴ്ച ആഭ്യന്തര സ്വർണ വില 10 ഗ്രാമിന് 44,961 രൂപയിലെത്തിയിരുന്നു. എംസിഎക്‌സിലെ സിൽവർ ഫ്യൂച്ചറുകൾ ഇന്ന് കിലോഗ്രാമിന് 3% അഥവാ 1,300 രൂപ കുറഞ്ഞ് ഒരു കിലോയ്ക്ക് 45,697 രൂപയിലെത്തി.
ആഗോള വിപണി
ആഗോള വിപണികളിലും ഇന്ന് സ്വർണ വില കുറയുകയാണ് ചെയ്തത്. സ്‌പോട്ട് സ്വർണം ഔൺസിന് 0.6 ശതമാനം ഇടിഞ്ഞ് 1,663.35 ഡോളറിലെത്തി. 2012 ഡിസംബറിന് ശേഷം ഏറ്റവും ഉയർന്ന നിരക്കായ 1,702.56 ഡോളറിൽ സ്വർണ വില കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഓഹരി, എണ്ണ വിപണി എന്നിവിടങ്ങളെ അസ്ഥിരത കാരണം നിക്ഷേപകർ സ്വർണം പോലുള്ള സുരക്ഷിത നിക്ഷേപ മാർഗങ്ങൾ തിരഞ്ഞെടുത്തു കൊണ്ടിരിക്കുകയാണ്. 10 വർഷത്തെ യുഎസ് ട്രഷറി വരുമാനം 0.5 ശതമാനത്തിൽ താഴെയായി റെക്കോഡിലെത്തി. വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി ഔൺസിന് 0.3 ശതമാനം ഉയർന്ന് 17.37 ഡോളറിലെത്തി. പ്ലാറ്റിനം 1.2 ശതമാനം ഇടിഞ്ഞ് 890.41 ഡോളറിലെത്തി.
ആവശ്യക്കാർ കുറഞ്ഞു
2019 ൽ സ്വർണവില കുത്തനെ ഉയർന്നിരുന്നു. രൂപയുടെ ദുർബലത സ്വർണ്ണത്തിന്റെ ആഭ്യന്തര വില ഉയരാൻ പ്രധാന കാരണമാണ്. ആഭ്യന്തര സ്വർണ്ണ വിലയിൽ 3% ജിഎസ്ടിയിൽ 12.5% ഇറക്കുമതി തീരുവ ഉൾപ്പെടുന്നു. ആഭ്യന്തര സ്വർണ്ണവില ഈ വർഷം തുടക്കത്തിലെ 10 ഗ്രാമിന് 39,000 രൂപയിൽ നിന്ന് 45,000 രൂപയിലേയ്ക്ക് ഉയർന്നത് സ്വർണത്തിന്റെ ഭൌതിക ആവശ്യകതയെ ബാധിച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ രാജ്യത്തെ സ്വർണ്ണ ഇറക്കുമതി 41 ശതമാനം ഇടിഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു.
കേരളത്തിലെ ഇന്നത്തെ സ്വർണ വില
കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് മാറ്റം രേഖപ്പെടുത്തിയിട്ടില്ല. സ്വർണത്തിന്റെ സർവ്വകാല റെക്കോർഡ് വിലയായ 32320 രൂപയ്ക്കാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ നാല് ദിവസമായ കേരളത്തിൽ ഇതേ വിലയ്ക്കാണ് സ്വർണ വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ വില മാർച്ച് ഒന്നിന് രേഖപ്പെടുത്തിയ 31040 രൂപയാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications