സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. കഴിഞ്ഞ മൂന്ന് ദിവസമായി പവന് 33840 രൂപയാണ് കേരളത്തിലെ സ്വർണ വില. ഗ്രാമിന് 4230 രൂപയാണ് നിരക്ക്. മെയ് ഒന്നിന് താരതമ്യേന കുറഞ്ഞ നിരക്കായ 33,400 രൂപ ആയിരുന്നു സ്വർണ വില. ഈ മാസത്തെ ഇതുവരെയുള്ളതിൽ ഏറ്റവും കുറഞ്ഞ നിരക്കും ഇത് തന്നെയാണ്.
ഇന്ത്യൻ വിപണി
ആഗോള വിപണി വിപണികൾക്ക് വിപരീതമായി ഇന്ത്യയിൽ സ്വർണ വില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. എംസിഎക്‌സിൽ ജൂൺ സ്വർണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.2 ശതമാനം ഇടിഞ്ഞ് 45,722 രൂപയിലെത്തി. വെള്ളി വില കിലോയ്ക്ക് 0.42 ശതമാനം ഉയർന്ന് 43,475 രൂപയായി.
ആഗോള വിപണി
ആഗോള വിപണികളിൽ ഇന്ന് സ്വർണ്ണ വില ഉയർന്നു. ഔൺസിന് 1,700 ഡോളറിനു മുകളിലാണ് ഇന്നത്തെ വില. കൊറോണ വൈറസ് അണുബാധയുടെ പുതിയ തരംഗത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് സ്വർണ വില കുതിച്ചുയർന്നത്. പല രാജ്യങ്ങളും ക്രമേണ അവരുടെ സമ്പദ്‌വ്യവസ്ഥ വീണ്ടും തുറക്കുന്നതാണ് ആശങ്കകൾ വർദ്ധിക്കാനും സ്വർണ വില ഉയരാനും കാരണം. സ്‌പോട്ട് സ്വർണം ഔൺസിന് 0.2 ശതമാനം ഉയർന്ന് 1,704.26 ഡോളറിലെത്തി. വിലയേറിയ മറ്റ് ലോഹങ്ങളിൽ പ്ലാറ്റിനം 0.7 ശതമാനം ഉയർന്ന് 770.66 ഡോളറിലെത്തി. വെള്ളി 0.4 ശതമാനം ഉയർന്ന് 15.51 ഡോളറിലെത്തി.
സോവറിൻ ഗോൾഡ് ബോണ്ട്
സ്വർണ നിക്ഷേപ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഈ സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ സ്വർണ്ണ ബോണ്ടുകളുടെ രണ്ടാം ഘട്ടം ഇന്ന് സബ്‌സ്‌ക്രിപ്‌ഷനായി തുറന്നത്. മെയ് 15 ന് വിൽപ്പന അവസാനിക്കും. ഒരു ഗ്രാം സ്വർണത്തിന്റെ വില 4,590 രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്, ഓൺലൈനിൽ അപേക്ഷിക്കുകയും ഡിജിറ്റൽ മോഡ് വഴി പണമടയ്ക്കുകയും ചെയ്യുന്നവർക്ക് ഒരു ഗ്രാമിന് 50 രൂപ കിഴിവ് ലഭിക്കും.
ചൈനയിൽ ഡിമാൻഡ് വർദ്ധനവ്
ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളായ ചൈനയിൽ ഭൌതിക സ്വർണ്ണ ഡിമാൻഡിൽ വർധനവുണ്ടായിട്ടുണ്ട്. ലോക്ക്ഡൌ ണുകളും അവധി ദിനങ്ങളും കാരണം മറ്റ് രാജ്യങ്ങളിൽ ഉപഭോഗം കുത്തനെ കുറഞ്ഞിരിക്കുകയാണ്. ഇന്ത്യയിലും ജ്വല്ലറികൾ തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയിട്ടില്ല. കൊറോണ വൈറസ് പ്രതിസന്ധിക്കും സെൻട്രൽ ബാങ്കുകൾ പ്രഖ്യാപിച്ച വൻ ഉത്തേജനത്തിനും ഇടയിൽ സ്വർണ്ണത്തിന്റെ വില കുത്തനെ ഉയർന്നെങ്കിലും ഭൌതിക സ്വർണ ആവശ്യം കുത്തനെ ഇടിഞ്ഞു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications