സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വൻ വർദ്ധനവ്. പവന് 34800 രൂപയാണ് ഇന്നത്തെ സ്വർണ വില. സ്വർണത്തിന്റെ ചരിത്രത്തിലെ തന്നെ റെക്കോർഡ് വിലയാണ് ഇന്നത്തേത്. ഗ്രാമിന് 4350 രൂപയാണ് നിരക്ക്. ഇന്നലെയും സ്വർണ വില കുതിച്ചുയർന്നിരുന്നു. പവന് 34,400 രൂപയായിരുന്നു ഇന്നലത്തെ സ്വർണ വില. അതേസമയം സംസ്ഥാനത്ത് ചെറിയ സ്വര്‍ണകടകള്‍ തുറന്നെങ്കിലും വാങ്ങാനെത്തുന്നവരുടെ എണ്ണം കുറവാണെന്ന് ജ്വല്ലറി ഉടമകള്‍ പറയുന്നു.
രണ്ടാഴ്ച്ചയിലെ വർദ്ധനവ്
മെയ് ഒന്നിലെ വിലയായ 33,400 രൂപയില്‍ നിന്ന് രണ്ടാഴ്ച്ച കൊണ്ട് സ്വർണ വില പവന് 1400 രൂപ വർദ്ധിച്ചു. മെയ് ഒന്നാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില സ്വർണത്തിന് രേഖപ്പെടുത്തിയത്. 33400 രൂപയായിരുന്നു മെയ് ഒന്നിലെ സ്വർണ വില. പിന്നീട് വില കുത്തനെ ഉയരുകയായിരുന്നു. എന്നാൽ സ്വർണം വാങ്ങാൻ തുറന്ന ജ്വല്ലറികളിൽ ആളില്ല. സ്വര്‍ണത്തിന്റെ ഉയര്‍ന്ന വിലയും സാമ്പത്തിക പ്രതിസന്ധിയുമാണ് വില്‍പ്പനയിൽ ഇടിവുണ്ടാകാൻ കാരണം.
വിവാഹ സീസൺ
വിവാഹ സീസൺ, അക്ഷയ തൃതീയ എന്നിങ്ങനെ സ്വർണത്തിന്റെ വമ്പൻ വില്‍പന നടക്കേണ്ട രണ്ട് മാസമാണ് കടന്നുപോയിരിക്കുന്നത്. ഈ സമയത്ത് ലോക്ഡൗൺ കാരണം ഒരു ജ്വല്ലറി പോലും തുറന്നിരുന്നില്ല. എന്നാൽ ഇപ്പോൾ ലോക്ക്ഡൌൺ ഇളവുകൾ പ്രഖ്യാപിക്കുകയും ചെറുകിട സ്വര്‍ണകടകള്‍ തുറക്കുകയും ചെയ്തെങ്കിലും വിവാഹ സീസണ്‍ തീരാറായി. മാത്രമല്ല പലരും വിവാഹങ്ങളും മറ്റും മാറ്റി വച്ചു. ഇത് ജ്വല്ലറിക്കാർക്ക് കൂടുതൽ തിരിച്ചടിയായി.
പഴയ സ്വർണത്തിന്റെ വിൽപ്പന
സ്വർണത്തിന്റെ വില കുതിച്ചുയർന്നതോടെ ജ്വല്ലറികളിൽ ഇനി സ്വര്‍ണം വാങ്ങാനെത്തുന്നവരേക്കാള്‍ വില്‍ക്കാനെത്തുന്നവര്‍ കൂടുമെന്നാണ് ജ്വല്ലറിക്കാരുടെ കണക്കുകൂട്ടൽ. ഇപ്പോൾ കടകളിൽ എത്തുന്നവരിൽ പലരും ചെറിയ തുകയ്ക്കുളള സ്വര്‍ണം മാത്രമേ വാങ്ങുന്നുള്ളൂ. സ്വര്‍ണവില ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ വരും വിൽപ്പന വീണ്ടും ഇടിയുകയും കൈയിലുള്ള പഴയ സ്വർണം വിറ്റ് കാശാക്കാൻ എത്തുന്നവരുടെ എണ്ണം കൂടുകയും ചെയ്യുമെന്ന് വ്യാപാരികൾ പറയുന്നു.
വില കുറയുമോ?
സ്വര്‍ണ വില്‍പനയില്‍ വർദ്ധനവുണ്ടാകണമെങ്കിൽ കൊവിഡ് 19 ആശങ്കകൾ ഇല്ലാതാകണമെന്നും ഒരു വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് ഈ രംഗത്തുളളവരുടെ വിലയിരുത്തല്‍. ആഗോള മാന്ദ്യത്തെ ഭയന്ന് സെൻട്രൽ ബാങ്കുകളിൽ നിന്നുള്ള സാമ്പത്തിക ലഘൂകരണ നടപടികളുടെ സാധ്യതകൾ കാരണം സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന്റെ ഡിമാൻഡ് ഉയരുന്നതിനാൽ സ്വർണ്ണ വിലയിൽ ഉടൻ ഇടിവുണ്ടാകില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
സ്വർണ നിക്ഷേപം
വർദ്ധിച്ചു വരുന്ന ആഗോള വ്യാപാര പിരിമുറുക്കങ്ങളും ഭൗമ-രാഷ്ട്രീയ അപകടസാധ്യതകളും മൂലം, നിക്ഷേപ മാർഗമെന്ന നിലയിൽ സ്വർണം കഴിഞ്ഞ ഏതാനും വർഷങ്ങളായി കൂടുതൽ ആകർഷകമാണ്. സാമ്പത്തിക വളർച്ച മന്ദഗതിയിലായതും പലിശനിരക്ക് കുറയുന്നതും നിക്ഷേപകരുടെ സ്വർണത്തോടുള്ള ആകർഷണം വർദ്ധിപ്പിച്ചു. മഞ്ഞ ലോഹത്തിന് ലഭിച്ചു കൊണ്ടിരിക്കുന്ന ഗംഭീരമായ നേട്ടം കണക്കിലെടുക്കുമ്പോൾ സ്വർണത്തിൽ നേരത്തെ തന്നെ നിക്ഷേപം നടത്തിയവർക്ക് വൻ ലാഭമാണുണ്ടായിരിക്കുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications