കേരളത്തിൽ സ്വർണ വില പവന് 35000 കടന്നു. ഒരു പവന് 35040 രൂപയാണ് ഇന്നത്തെ സ്വർണ നിരക്ക്. ഗ്രാമിന് 4380 രൂപയാണ് വില. കേരളത്തിൽ മെയ് 16 മുതൽ പവന് 34800 രൂപയായിരുന്നു നിരക്ക്. എന്നാൽ ഇന്ന് വില വീണ്ടും കുത്തനെ ഉയർന്നു. സ്വർണത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
എംസിഎക്സിലെ വില
ഇന്ത്യയിൽ സ്വർണ്ണ വില തുടർച്ചയായ രണ്ടാം ദിവസവും പുതിയ നിരക്കിലെത്തി. എംസിഎക്‌സിൽ ജൂൺ മാസത്തിൽ സ്വർണ വില 0.7 ശതമാനം ഉയർന്ന് 10 ഗ്രാമിന് 47,700 രൂപയിലെത്തി. ഇന്ത്യയിലെ സിൽവർ ഫ്യൂച്ചേഴ്സ് നിരക്ക് കിലോഗ്രാമിന് 3 ശതമാനം ഉയർന്ന് 48,053 രൂപയായി. വെള്ളിയാഴ്ച 2,586 രൂപ കൂടിയിരുന്നു. ഇന്ത്യയിലെ സ്വർണ്ണ വിലയിൽ 12.5% ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉൾപ്പെടുന്നു. ഇന്ത്യയിൽ, കൊറോണ വൈറസ് ലോക്ക്ഡൌണിൽ ചില നിയന്ത്രണങ്ങൾ സർക്കാർ ലഘൂകരിച്ചിട്ടുണ്ട്.
ആഗോള വിപണി
യുഎസ് സമ്പദ്‌വ്യവസ്ഥയുടെ പൂർണമായ വീണ്ടെടുക്കലിനെ കാലതാമസമെടുക്കുമെന്ന യുഎസ് ഫെഡറൽ റിസർവ് മേധാവി മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് ആഗോള വിപണിയിൽ സ്വർണ്ണ വില ഏഴ് വർഷത്തിത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. സ്പോട്ട് സ്വർണം ഇന്ന് ഒരു ശതമാനം ഉയർന്ന് 1,759.98 ഡോളറിലെത്തി, ഇത് 2012 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. വിലയേറിയ ലോഹങ്ങളിൽ പ്ലാറ്റിനം 0.7 ശതമാനം ഉയർന്ന് 803.19 ഡോളറിലെത്തി. വെള്ളി 2 ശതമാനം ഉയർന്ന് 16.96 ഡോളറിലെത്തി.
ആഗോളമാന്ദ്യ ആശങ്ക
ആഗോള മാന്ദ്യത്തിന്റെ ആശങ്കകൾക്കിടയിലാണ് ഈ വർഷം ആഗോള വിപണിയിൽ സ്വർണ വില 16 ശതമാനം ഉയർന്നത്. സർക്കാരുകളും കേന്ദ്ര ബാങ്കുകളും നിരവധി ഉത്തേജന നടപടികൾ സ്വീകരിച്ചിരുന്നു. കൊറോണ വൈറസുമായി ബന്ധപ്പെട്ട അടച്ചുപൂട്ടലുകൾക്കിടയിൽ യുഎസ് റീട്ടെയിൽ വിൽപ്പനയും ഫാക്ടറി ഉൽപാദനവും ഏപ്രിലിൽ റെക്കോഡിലെ ഏറ്റവും താഴ്ന്ന ഇടിവ് രേഖപ്പെടുത്തി. എന്നാൽ ഇക്കാലയളവിൽ സ്വർണ്ണ പിന്തുണയുള്ള എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലെ നിക്ഷേപം റെക്കോർഡ് ഉയരത്തിലെത്തി.
സുരക്ഷിത നിക്ഷേപം
പണപ്പെരുപ്പത്തിനും എതിരായ ഒരു മികച്ച നിക്ഷേപമായതിനാൽ സാമ്പത്തികവും രാഷ്ട്രീയവുമായ അനിശ്ചിതത്വ കാലങ്ങളിൽ സ്വർണത്തെ ഒരു സുരക്ഷിത നിക്ഷേപ താവളമായാണ് കണക്കാക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റ് ഹോൾഡിംഗുകളുടെ ഓഹരികൾ 0.8 ശതമാനം ഉയർന്ന് 1,113.78 ടണ്ണായി.
വില കുതിച്ചുയരും
സ്വർണ്ണ വില സമീപകാലത്ത് കുറയാൻ സാധ്യതയില്ലെന്നും 2020 ജൂണിൽ സ്വർണ വില 10 ഗ്രാമിന് 49000 എന്ന നിലയിലെത്താൻ സാധ്യതയുണ്ടെന്നും വിദഗ്ധർ പറയുന്നു. എന്നാൽ വിലയിലെ വർദ്ധനവ് സ്വർണത്തിന്റെ ആവശ്യകതെ ബാധിക്കാനിടയുണ്ട്.


Click it and Unblock the Notifications