സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 520 രൂപ കുറഞ്ഞ് 34520 രൂപയാണ് ഇന്നത്തെ സ്വർണവില. ഗ്രാമിന് 4315 രൂപയാണ് വില. കേരളത്തിൽ ഇന്നലെ സ്വർണ വില പവന് 35000 കടന്നിരുന്നു. ഒരു പവന് 35040 രൂപയായിരുന്നു ഇന്നലത്തെ സ്വർണ നിരക്ക്. സ്വർണത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. എന്നാൽ ഇന്ന് വില വീണ്ടും കുത്തനെ ഇടിഞ്ഞു.
എംസിഎക്സിലെ വില
ഇന്ത്യയിൽ സ്വർണ്ണ വില ഇന്ന് ഉയർന്നു. എംസിഎക്‌സിൽ സ്വർണ്ണ ഫ്യൂച്ചറുകൾ 0.4 ശതമാനം ഉയർന്ന് 10 ഗ്രാമിന് 46,853 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ വില റെക്കോർഡ് ഉയരത്തിൽ എത്തിയിരുന്നെങ്കിലും സ്ഥിരമായ നേട്ടം നിലനിർത്താനായില്ല. എംസ്എക്സിലെ വെള്ളി ഫ്യൂച്ചറർ വില 0.14 ശതമാനം ഇടിഞ്ഞ് 47,633 രൂപയിലെത്തി. ഇന്ത്യയിലെ സ്വർണ്ണ വിലയിൽ 12.5% ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉൾപ്പെടുന്നു. ഇന്ത്യ സ്വർണ്ണത്തിന്റെ ആവശ്യകതകളിൽ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്.
ആഗോള വിപണി
ആഗോള വിപണികളിൽ, യുഎസ്-ചൈന പിരിമുറുക്കവും കൊറോണ വൈറസ് പ്രതിസന്ധിയുടെ സാമ്പത്തിക ആഘാതത്തെക്കുറിച്ചുള്ള ആശങ്കകളും പിന്തുണയ്ക്കുന്നതിനാൽ സ്വർണ്ണ വില കുത്തനെ ഉയർന്നിട്ടുണ്ട്. എന്നാൽ കൊറോണ വൈറസ് വാക്‌സിനുള്ള ആദ്യഘട്ട നടപടികളിൽ നിന്നുള്ള ചില നല്ല വാർത്തകൾ സ്വർണ്ണത്തിന്റെ ഉയർച്ചയ്ക്ക് നേരിട തടസ്സം സൃഷ്ടിച്ചിട്ടുണ്ട്. സ്‌പോട്ട് സ്വർണ വില 0.2 ശതമാനം ഉയർന്ന് ഔൺസിന് 1,735.04 ഡോളറിലെത്തി. കഴിഞ്ഞ സെഷനിൽ ഏഴ് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയ സ്വർണം ഇന്ന് 0.5 ശതമാനം താഴ്ന്നു.
മറ്റ് ലോഹങ്ങളുടെ വില
വിലയേറിയ മറ്റ് ലോഹങ്ങളിൽ പ്ലാറ്റിനം ഇന്ന് 0.5 ശതമാനം ഇടിഞ്ഞ് 814.01 ഡോളറിലെത്തി. വെള്ളി വില 0.5 ശതമാനം ഇടിഞ്ഞ് 17.09 ഡോളറായി. മഹാമാരിയിൽ നിന്നുള്ള സാമ്പത്തിക നാശനഷ്ടങ്ങൾ പരിമിതപ്പെടുത്തുന്നതിനായി കേന്ദ്ര ബാങ്കുകൾ നിരവധി സാമ്പത്തിക ഉത്തേജനവും നിരക്ക് കുറയ്ക്കലുകളും നടത്തിയതിനാൽ ആഗോള വിപണിയിൽ ഈ വർഷം സ്വർണ വില ഏകദേശം 14% ഉയർന്നു.
പഴയ സ്വർണത്തിന്റെ വിൽപ്പന
സ്വർണത്തിന്റെ വില കുതിച്ചുയർന്നതോടെ ജ്വല്ലറികളിൽ ഇനി സ്വര്‍ണം വാങ്ങാനെത്തുന്നവരേക്കാള്‍ വില്‍ക്കാനെത്തുന്നവര്‍ കൂടുമെന്നാണ് ജ്വല്ലറിക്കാരുടെ കണക്കുകൂട്ടൽ. ഇപ്പോൾ കടകളിൽ എത്തുന്നവരിൽ പലരും ചെറിയ തുകയ്ക്കുളള സ്വര്‍ണം മാത്രമേ വാങ്ങുന്നുള്ളൂ. സ്വര്‍ണവില ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ വരും ദിവസങ്ങളിൽ വിൽപ്പന വീണ്ടും ഇടിയുകയും കൈയിലുള്ള പഴയ സ്വർണം വിറ്റ് കാശാക്കാൻ എത്തുന്നവരുടെ എണ്ണം കൂടുകയും ചെയ്യുമെന്ന് വ്യാപാരികൾ പറയുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications