സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് വർദ്ധനവ് രേഖപ്പെടുത്തി. പവന് 160 രൂപ വർദ്ധിച്ച് 34680 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കേരളത്തിൽ ഇന്നലെ സ്വർണ വില പവന് 520 രൂപ കുറഞ്ഞ് 34520 രൂപ വരെ എത്തിയിരുന്നു. കഴിഞ്ഞ ദിവസം വില പവന് 35000 കടന്നിരുന്നു. ഒരു പവന് 35040 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില. മെയ് 18നാണ് സ്വർണ വില ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയിലേയ്ക്ക് ഉയർന്നത്. എന്നാൽ ഇന്നലെ വില വീണ്ടും കുത്തനെ ഇടിഞ്ഞിരുന്നു.
എംസിഎക്‌സിലെ സ്വർണ വില
എംസിഎക്‌സിൽ സ്വർണ വില ഇന്ന് ഉയർന്നു. ജൂൺ സ്വർണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.6 ശതമാനം ഉയർന്ന് 47,331 രൂപയിലെത്തി. സിൽവർ ഫ്യൂച്ചറുകളിലെ നിരക്ക് 1.17 ശതമാനം ഉയർന്ന് കിലോയ്ക്ക് 49,390 രൂപയിലെത്തി. ഈ ആഴ്ച ആദ്യം സ്വർണം 10 ഗ്രാമിന് 47,980 രൂപയിലെത്തിയിരുന്നു. രൂപയുടെ മൂല്യത്തകർച്ച ആഭ്യന്തര സ്വർണ വിലയെ സഹായിക്കുകയും ചെയ്തു. ഇന്ത്യയിലെ സ്വർണ്ണ വിലയിൽ 12.5% ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉൾപ്പെടുന്നു.
ആഗോള വിപണി
കൊറോണ വൈറസിനുള്ള വാക്‌സിനേഷനെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം മൂലം ആഗോള വിപണികളിൽ സ്വർണ്ണ വില ഇന്ന് ഉയർന്നു. ആഗോള സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള അനിശ്ചിതത്വവും യുഎസ്-ചൈന പിരിമുറുക്കങ്ങളും സ്വർണ്ണത്തിലെ നിക്ഷേപ സാധ്യതകൾ വർദ്ധിപ്പിച്ചിട്ടുണ്ട്.
വില ഇന്ന് ഔൺസിന് 1,750.19 ഡോളറിലെത്തി. വിലയേറിയ മറ്റ് ലോഹങ്ങളിൽ പ്ലാറ്റിനം 2 ശതമാനം ഉയർന്ന് 834.65 ഡോളറിലും വെള്ളി 1.4 ശതമാനം ഉയർന്ന് 17.41 ഡോളറിലും എത്തി.
വില കുറയുമോ?
ആഗോള മാന്ദ്യത്തെ ഭയന്ന് സെൻട്രൽ ബാങ്കുകളിൽ നിന്നുള്ള സാമ്പത്തിക ലഘൂകരണ നടപടികളുടെ സാധ്യതകൾ കാരണം സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന്റെ ഡിമാൻഡ് ഉയരുന്നതിനാൽ സ്വർണ്ണ വിലയിൽ ഉടൻ ഇടിവുണ്ടാകില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വിപണിയിൽ ഭൌതിക സ്വർണത്തിന്റെ വിൽപ്പനയിൽ ഇടിവുണ്ടാകും.
പഴയ സ്വർണത്തിന്റെ വിൽപ്പന കൂടും
സ്വർണത്തിന്റെ വില കുതിച്ചുയർന്നതോടെ ജ്വല്ലറികളിൽ ഇനി സ്വര്‍ണം വാങ്ങാനെത്തുന്നവരേക്കാള്‍ വില്‍ക്കാനെത്തുന്നവര്‍ കൂടുമെന്നാണ് ജ്വല്ലറിക്കാരുടെ കണക്കുകൂട്ടൽ. ഇപ്പോൾ കടകളിൽ എത്തുന്നവരിൽ പലരും ചെറിയ തുകയ്ക്കുളള സ്വര്‍ണം മാത്രമേ വാങ്ങുന്നുള്ളൂ. സ്വര്‍ണവില ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ വരും ദിവസങ്ങളിൽ വിൽപ്പന വീണ്ടും ഇടിയുകയും കൈയിലുള്ള പഴയ സ്വർണം വിറ്റ് കാശാക്കാൻ എത്തുന്നവരുടെ എണ്ണം കൂടുകയും ചെയ്യുമെന്ന് വ്യാപാരികൾ പറയുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
