സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് വർദ്ധനവ്. പവന് 360 രൂപ വർദ്ധിച്ച് 34800 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4350 രൂപയാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിൽ സ്വർണ വില കുത്തനെ കുറഞ്ഞിരുന്നു. ഇന്നലെ പവന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 34,440 രൂപയും ഒരു ഗ്രാമിന് 4,175 രൂപയുമായിരുന്നു ഇന്നലത്തെ വില.
മെയിലെ സ്വർണ വില
മെയ് 18-ന് ആണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ പവന് 35040 രൂപ സ്വർണത്തിന് രേഖപ്പെടുത്തിയത്. സർവ്വകാല റെക്കോർഡ് വിലയാണിത്. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ വില പവന് 33400 രൂപയാണ്. മെയ് ഒന്നിനാണ് സ്വർണത്തിന് ഈ വില രേഖപ്പെടുത്തിയത്. പിന്നീട് വില കുത്തനെ ഉയരുകയായിരുന്നു.
കഴിഞ്ഞ മാസത്തെ വില
ഏപ്രിലിലെയും ഏറ്റവും ഉയര്‍ന്ന നിരക്ക് 34,080 രൂപയായിരുന്നു. ഏപ്രില്‍ 29-നാണ് വില റോക്കോര്‍ഡില്‍ എത്തിയത്. കൊറോണ മൂലം രാജ്യാന്തര വിപണിയില്‍ വീണ്ടും സ്വര്‍ണ വില കൂടും എന്നാണ് അനുമാനം. ഏപ്രിലിലെ ഏറ്റവും കുറഞ്ഞ വില 31600 രൂപയാണ്. ഏപ്രിൽ ഒന്ന്, രണ്ട് തീയതികളിലാണ് ഈ വില രേഖപ്പെടുത്തിയത്. ലോക്ക്ഡൌണിനെ തുടർന്ന് ഈ സമയത്ത് രാജ്യത്ത് സ്വർണക്കടകൾ തുറക്കുകയോ സ്വർണ വ്യാപാരം നടക്കുകയോ ചെയ്തിരുന്നില്ല.
സ്വർണ വില ഉയരുമോ?
2020 മാർച്ച് 24 ന് പുറത്തിറക്കിയ വേൾഡ് ഗോൾഡ് കൗൺസിൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 1973 മുതലുള്ള കണക്കനുസരിച്ച് സ്വർണത്തിൽ നിന്നുള്ള വരുമാനം ശരാശരി 14.10 ശതമാനം ആണ്. കൊറോണ വ്യാപനം മൂലം ലോകത്തിലെ ധാരാളം സ്വർണ്ണ ഖനികൾ താൽക്കാലികമായി ബിസിനസ്സ് അവസാനിപ്പിച്ചിരിക്കുകയാണ്. ഇത് കുറഞ്ഞ വിതരണത്തിനും ഉയർന്ന ഡിമാൻഡിനും കാരണമാകുകയും ഇതുമൂലം സ്വർണ്ണ വില ഉയരാൻ കാരണമാകുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.
വർദ്ധനവ് ഇങ്ങനെ
2019 ഡിസംബറിൽ പകർച്ചവ്യാധിയുടെ ഭീഷണി ഇല്ലാതിരുന്നപ്പോൾ പോലും സ്വർണം 25% വരുമാനം നൽകി. നടപ്പ് വർഷത്തിൽ, സ്വർണം ഇതിനകം 16% വരുമാനം നൽകിയിട്ടുണ്ട്. ഇപ്പോൾ കൊവിഡ് വളരെ വേഗത്തിൽ പടർന്നു കൊണ്ടിരിക്കുകയാണ്. ഇത് വരും ദിവസങ്ങളിൽ ഓഹരികളിൽ സമ്മർദ്ദം ചെലുത്തും. അതുകൊണ്ട് തന്നെ സ്വർണ്ണ വില ഇനിയും ഉയരാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications