സംസ്ഥാനത്ത് ഇന്നലെ കുത്തനെ ഇടിവ് രേഖപ്പെടുത്തിയ സ്വർണ വിലയിൽ ഇന്ന് വർദ്ധനവ്. പവന് 120 രൂപ വർദ്ധിച്ച് 34320 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4290 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ പവന് 600 രൂപ കുറഞ്ഞ് 34,200 രൂപയായി കുറഞ്ഞിരുന്നു സ്വർണ വില. മെയ് 18നാണ് ഈ മാസത്തെയും ചരിത്രത്തിലെ തന്നെയും റെക്കോഡ് വിലയായ 35,040 രൂപ സ്വർണത്തിന് രേഖപ്പെടുത്തിയത്. അതിനുശേഷം തുടര്‍ച്ചയായി സ്വർണത്തിന് വില കുറയുകയായിരുന്നു.
എംസിഎക്‌സിലെ വില
എംസിഎക്‌സിൽ ജൂൺ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.25 ശതമാനം ഇടിഞ്ഞ് 46,416 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണത്തിന് 0.27 ശതമാനം വില ഉയർന്നിരുന്നു. എംസിഎക്‌സിന്റെ ജൂലൈ വെള്ളി ഫ്യൂച്ചറുകൾ കിലോയ്ക്ക് 0.2 ശതമാനം കുറഞ്ഞ് 48,310 രൂപയായി. ഇന്ത്യയിലെ സ്വർണ്ണ വിലയിൽ 12.5% ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉൾപ്പെടുന്നു. ഈ മാസം ആദ്യം ഇന്ത്യയിൽ സ്വർണ്ണ നിരക്ക് 10 ഗ്രാമിന് 47,980 രൂപയിലെത്തിയിരുന്നു. അതിനുശേഷം വില അസ്ഥിരമായി തുടരുകയാണ്.
ജ്വല്ലറികൾ പ്രതിസന്ധിയിൽ
രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ജ്വല്ലറികൾ വീണ്ടും തുറന്നതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. കൊറോണ വൈറസ് പ്രതിസന്ധിയും ഉയർന്ന വിലയും സ്വർണത്തിന്റെ ആവശ്യകതയെ ബാധിക്കുന്ന ഘടകങ്ങളാണ്.
ആഗോള വിപണി
ആഗോള വിപണികളിൽ ഹോങ്കോംഗ് സുരക്ഷാ നിയമത്തെച്ചൊല്ലി യുഎസ്-ചൈന സംഘർഷങ്ങൾ രൂക്ഷമായതിനിടയിലാണ് സ്വർണ വില ഉയർന്നത്. സ്‌പോട്ട് സ്വർണ വില 0.2 ശതമാനം ഉയർന്ന് ഔൺസിന് 1,711.35 ഡോളറിലെത്തി. കഴിഞ്ഞ സെഷനിൽ ഇത് രണ്ടാഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയിരുന്നു. പല രാജ്യങ്ങളും പ്രഖ്യാപിച്ച പുതിയ ഉത്തേജക നടപടികളിൽ നിന്നും സ്വർണം പിന്തുണ നേടി. വിലയേറിയ മറ്റ് ലോഹങ്ങളിൽ പ്ലാറ്റിനം 1.9 ശതമാനം ഉയർന്ന് 834.19 ഡോളറിലെത്തി. വെള്ളി 0.4 ശതമാനം ഇടിഞ്ഞ് 17.24 ഡോളറിലെത്തി.
നിക്ഷേപ ആവശ്യം
നിക്ഷേപ ഡിമാൻഡിൽ സ്വർണം മുന്നേറ്റം തുടരുകയാണ്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടായ ഇടിഎഫിന്റെ എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റ് ഹോൾഡിംഗുകളുടെ ഓഹരികൾ ബുധനാഴ്ച 0.2 ശതമാനം ഉയർന്ന് 1,119.05 ടണ്ണായി. ആഗോള വിപണിയിലെ സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കുകളിൽ നിന്ന് സ്വർണം കുത്തനെ കുറയാൻ തുടങ്ങിയിട്ടുണ്ടെന്നും നിരീക്ഷകർ പറയുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications