സംസ്ഥാനത്ത് ഇന്ന് സ്വർണ വില പവന് 80 രൂപ കുറഞ്ഞു. പവന് 33600 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4200 രൂപയാണ് ഇന്നത്തെ നിരക്ക്. സ്വർണ വിലയിൽ മാറ്റം രേഖപ്പെടുത്തുന്നുണ്ടെങ്കിലും സംസ്ഥാനത്ത് ലോക്ക്ഡൌൺ കാരണം ജ്വല്ലറികൾ അടഞ്ഞു കിടക്കുന്നതിനാൽ സ്വർണ ഉപഭോഗം കുത്തനെ ഇടിഞ്ഞതായാണ് റിപ്പോർട്ടുകൾ. കൊറോണ വൈറസ് പ്രതിസന്ധികൾക്കിടയിൽ സ്വർണത്തിൽ നിക്ഷേപം നടത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ടെങ്കിലും ഇന്ത്യയിലെയും മറ്റും സ്വർണം ആഭരണമായി വാങ്ങുന്ന ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്.
എംസിഎക്‌സിൽ ജൂൺ സ്വർണ്ണ ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 0.7 ശതമാനം ഉയർന്ന് 45,830 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ 10 ഗ്രാമിന് 650 രൂപ നേട്ടമുണ്ടായിരുന്നു. ജൂലൈ സിൽവർ ഫ്യൂച്ചേഴ്സ് 0.44 ശതമാനം ഉയർന്ന് കിലോയ്ക്ക് 41,780 രൂപയായി. ആഭ്യന്തര സ്വർണ്ണ വില കഴിഞ്ഞ രണ്ട് ദിവസമായി ഉയർന്നു. രൂപയുടെ പെട്ടെന്നുള്ള ഇടിവ് ഇന്ന് സ്വർണ വിലയെ പിന്തുണച്ചിട്ടുണ്ട്. അതിനാൽ സ്വർണത്തിന്റെ നിക്ഷേപ ആവശ്യം ഉയരാൻ സാധ്യതയുണ്ട്.

വിദേശ വിപണികളിൽ ഇന്ന് സ്വർണ വില 0.3 ശതമാനം ഉയർന്ന് 1,705.57 ഡോളറിലെത്തി. ആഭ്യന്തര ഓഹരികളിലെ വൻ വിൽപ്പനയ്ക്കിടയിൽ രൂപ ഇന്ന് യുഎസ് ഡോളറിനെതിരെ 75.80 ലേക്ക് ഇടിഞ്ഞു. യുഎസ്-ചൈന തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങളും ആഗോള സമ്പദ്‌വ്യവസ്ഥയെ കുറിച്ചുള്ള ആശങ്കകളും നിക്ഷേപകരെ സ്വാധീനിക്കുന്നതാണ് വിപണികളിലെ വിൽപ്പനയ്ക്ക് കാരണം. ദുർബലമായ സാമ്പത്തിക ഡാറ്റ വൈറസ് ബാധയുടെ പ്രതികൂല പ്രത്യാഘാതത്തെ ഉയർത്തിക്കാട്ടുന്നുവെന്ന് കൊട്ടക് സെക്യൂരിറ്റീസ് വ്യക്തമാക്കി.
എസ്‌പിഡിആർ ഇടിഎഫിന്റെ സ്വർണ്ണ ഹോൾഡിംഗ് 11.4 ടൺ ഉയർന്ന് 1067.9 ടണ്ണായി. 2013 മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
