സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഇന്നലത്തെ വിലയായ പവന് 33600 രൂപയാണ് ഇന്നത്തെയും വില. ഗ്രാമിന് 4200 രൂപയാണ് ഇന്നത്തെ നിരക്ക്. സ്വർണ വിലയിൽ മാറ്റം രേഖപ്പെടുത്തുന്നുണ്ടെങ്കിലും സംസ്ഥാനത്ത് ലോക്ക്ഡൌൺ കാരണം ജ്വല്ലറികൾ അടഞ്ഞു കിടക്കുന്നതിനാൽ സ്വർണ ഉപഭോഗം കുത്തനെ ഇടിഞ്ഞതായാണ് റിപ്പോർട്ടുകൾ. ഇന്ത്യയിലെയും മറ്റും സ്വർണം ആഭരണമായി വാങ്ങുന്ന ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്.
എംസിഎക്സിലെ വില
ഇന്ത്യയിൽ ഇന്ന് സ്വർണ വില ഇടിഞ്ഞു. കഴിഞ്ഞ രണ്ട് സെഷനുകളിലെ ശക്തമായ നേട്ടങ്ങൾക്ക് ശേഷമാണ് ഇന്ന് വില ഇടിഞ്ഞത്. ജൂൺ മാസത്തെ സ്വർണ്ണ ഫ്യൂച്ചേഴ്സ് 0.72 ശതമാനം അഥവാ 329 രൂപ ഇടിഞ്ഞ് 45,478 രൂപയിലെത്തി. സ്വർണ്ണവും വെള്ളിയും 0.26 ശതമാനം ഇടിഞ്ഞ് 41,137 രൂപയിലെത്തി. കഴിഞ്ഞ രണ്ട് സെഷനുകളിൽ ഇന്ത്യയിൽ സ്വർണ്ണ വില 10 ഗ്രാമിന് 1,000 രൂപ ഉയർന്നിരുന്നു.
ആഗോള വിപണി
കൊറോണ വൈറസ് ലോക്ക്ഡൌൺ ചില രാജ്യങ്ങളിൽ താൽക്കാലികമായി ലഘൂകരിച്ചതിനെ തുടർന്ന് ആഗോള വിപണികളിൽ ഇന്ന് സ്വർണ്ണ വിലയിൽ കാര്യമായ മാറ്റമില്ല. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് യുഎസും ചൈനയും തമ്മിലുള്ള പിരിമുറുക്കം സ്വർണത്തെ ഔൺസിന് 1,700 ഡോളറിനടുത്ത് വരെ എത്തിച്ചിരുന്നു. വിലയേറിയ മറ്റ് ലോഹങ്ങളിൽ പ്ലാറ്റിനം 0.1 ശതമാനം ഇടിഞ്ഞ് 764.91 ഡോളറിലെത്തി. വെള്ളി 0.2 ശതമാനം ഇടിഞ്ഞ് 14.81 ഡോളറിലെത്തി.
നിക്ഷേപം ഉയർന്നു
സ്വർണത്തിനുള്ള നിക്ഷേപ ആവശ്യം ഉയർന്നു. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റിന്റെ ഓഹരികൾ തിങ്കളാഴ്ച 0.4 ശതമാനം ഉയർന്ന് 1,071.71 ടണ്ണായി.
വില വീണ്ടും ഉയരാൻ സാധ്യത
കൊറോണ വൈറസിന്റെ ഉത്ഭവത്തെച്ചൊല്ലി യുഎസ്-ചൈന തമ്മിലുള്ള സംഘർഷം, ആഗോള സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ഭയം, സെൻട്രൽ ബാങ്കുകളിൽ നിന്നുള്ള കൂടുതൽ സാമ്പത്തിക ലഘൂകരണ നടപടികൾ എന്നിവയിൽ കാരണം സ്വർണ വില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. പല രാജ്യങ്ങളിലും കൊറോണ വൈറസ് നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള സാധ്യതയും ശക്തമായ യുഎസ് ഡോളറും സ്വർണ്ണത്തിന് നേട്ടമാകും എന്നാണ് കരുതുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
