സംസ്ഥാനത്ത് സ്വർണ വില ഇന്ന് കുത്തനെ ഇടിഞ്ഞു. പവന് 33840 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കായ പവന് 34080 രൂപയിലെത്തിയിരുന്നു. എന്നാൽ ഇന്ന് വീണ്ടും വില കുത്തനെ ഇടിയുകയായിരുന്നു. ഗ്രാമിന് 4230 രൂപയാണ് ഇന്നത്തെ നിരക്ക്. മെയ് ഒന്നിന് താരതമ്യേന കുറഞ്ഞ നിരക്കായ 33,400 രൂപ ആയിരുന്നു സ്വർണത്തിന്റെ നിരക്ക്. ആ മാസത്തെ ഇതുവരെയുള്ളതിൽ ഏറ്റവും കുറഞ്ഞ നിരക്കും ഇത് തന്നെയാണ്.
ഏപ്രിലിലെ വില
ഏപ്രിലിലെ ഏറ്റവും ഉയർന്ന നിരക്ക് 34,080 രൂപയായിരുന്നു. ഏപ്രിൽ 29നാണ് സ്വർണ വില റോക്കോർഡിൽ എത്തിയത്. ഏപ്രിലിലെ ഏറ്റവും കുറഞ്ഞ വില 31600 രൂപയാണ്. ഏപ്രിൽ ഒന്ന്, രണ്ട് തീയതികളിലാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്.
സ്വർണം വിറ്റ് കാശാക്കാം
പൊതുവേ സ്വർണ വില ഉയരുന്നതിനാൽ ലോക്ക് ഡൌണിന് ശേഷം ആളുകൾ കൈയിലുള്ള സ്വർണം വിറ്റ് കാശാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മധ്യവർഗ വിഭാഗത്തിൽപ്പെടുന്നവർ കൂടുതലും സ്വർണ്ണത്തിലോ ബാങ്ക് നിക്ഷേപങ്ങളിലോ ആണ് തങ്ങളുടെ സമ്പാദ്യം സൂക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ ലോക്ക്ഡൌൺ കഴിഞ്ഞാലുടൻ കൈയിലുള്ള സ്വർണം വിൽക്കാനാകും ആളുകൾ ശ്രമിക്കുന്നതെന്ന് വ്യാപാരികൾ ആശങ്കപ്പെടുന്നു.
സോവറിൻ ഗോൾഡ് ബോണ്ട്
മെയ് 11 ന് ആരംഭിക്കുന്ന ഏറ്റവും പുതിയ സോവറിൻ ഗോൾഡ് ബോണ്ട് (എസ്‌ജിബി) പദ്ധതിയയെക്കുറിച്ചുള്ള അറിയിപ്പ് വെള്ളിയാഴ്ച റിസർവ് ബാങ്ക് (ആർബിഐ) പുറത്തിറക്കിയിരുന്നു. 2020-21ലെ രണ്ടാം സീരീസ് വിൽപ്പനയാണ് നടക്കാൻ പോകുന്നത്. സ്വർണത്തിൽ ദീർഘകാല നിക്ഷേപം നടത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സ്വർണ ആഭരണം വാങ്ങി സൂക്ഷിക്കുന്നതിനേക്കാൾ മികച്ച ബദലാണിത്.
സ്വർണ വിൽപ്പന
വിപണിയിൽ 300 ശതമാനം പഴയ സ്വർണത്തിന്റെ വിൽപ്പന ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി തിരുവനന്തപുരം ആസ്ഥാനമായുള്ള ഭീമ ജ്വല്ലറിന്റെ ഉടമ ഡോ. ബി. ഗോവിന്ദൻ കഴിഞ്ഞ ദിവസം മണികൺട്രോളിനോട് പറഞ്ഞു. ഈ പ്രത്യേക കാലയളവിൽ ജ്വല്ലറികളിൽ നിന്ന് സ്വർണം വാങ്ങാൻ സർക്കാർ ബാങ്കുകൾക്ക് നിർദ്ദേശം നൽകണമെന്നും ഇറക്കുമതിക്കും നിയന്ത്രണം ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്‌ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications