നോക്കണ്ടടാ ഉണ്ണീ... ഇത് ഞാനാണ്.... സ്വർണ വില 70,000 രൂപക്ക് തൊട്ടരികിൽ. ഇന്ന് കേരളത്തിൽ സ്വർണ വില കത്തിക്കയറി. ഇനിയും എങ്ങോട്ടേക്കാണ് ഈ കയറ്റം? സ്വർണത്തിൻ്റെ ഈ വിലക്കയറ്റം 1 ലക്ഷത്തിലേക്കുള്ള കുതിപ്പാണോ? ഇന്ന് പവന് 1,480 രൂപയാണ് ഒറ്റയടിക്ക് കുതിച്ചത്. ഇതോടെ ആഭരണപ്രേമികൾക്കും വിവാഹ പാർട്ടികൾക്കും നിരാശ. സ്വർണ വില കുതിക്കുന്നതോടെ സ്വർണം വാങ്ങൽ മോഹങ്ങൾ പലർക്കും നഷ്ട സ്വപ്നമായ മാറും. രാജ്യാന്തര വിപണിയും കരുത്താർജ്ജിക്കുന്നു.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 185 രൂപ വർദ്ധിച്ച് 8745 രൂപയായി. പവന് 1,480 രൂപ വർദ്ധിച്ച് 69,960 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 87,450 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9540 രൂപയും പവന് 76,320 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7155 രൂപയും പവന് 57,240 രൂപയുമാണ്.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 4,160 രൂപയാണ് പവന് കുതിച്ചത്. ഗ്രാമിന് 520 രൂപയും ഉയർന്നു.
ഇന്ന് രാജ്യാന്തര സ്വർണ വില കത്തിക്കയറുന്നു. സ്പോട്ട് സ്വർണ വില ഔൺസിന് ഇന്ന് 3,215.74 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇന്നത്തെ വിലക്കയറ്റം ആഭ്യന്തര വിപണിയെയും ശക്തിയാർജ്ജിച്ചു. മാത്രമല്ല ശ്രദ്ധേയമായ കാര്യമെന്തെന്നാൽ രാജ്യാന്തരവില ഔൺസിന് 3,200 ഡോളർ ഭേദിച്ചു. ഇത് ചരിത്രത്തിലാദ്യമായിട്ടാണ്.

താരിഫ് യുദ്ധവും സ്വർണ വിലയും...
യുഎസും- ചൈനയും തമ്മിലാണ് നിലവിൽ പ്രകടമായ വ്യാപാര യുദ്ധം നടക്കുന്നത്. താരിഫ് പ്രഖ്യാപനത്തിലൂടെ ആഗോള വിപണി മൊത്തത്തിൽ തകർന്നിരുന്നു. ഇന്ന് താരിഫ് പ്രതിസന്ധികൾ നിലനിൽക്കുമ്പോഴും രാജ്യാന്തര സ്വർണ വില കത്തിക്കയറി. ഇതാണ് കേരളത്തിലും സ്വർണ വില ഉയരാൻ കാരണമായത്. സ്വർണ വില ഉയർന്നതോടെ സ്വർണ നിക്ഷേപങ്ങളിലേക്കുള്ള ആളുകളുടെ കടന്നു വരവും ഉയർന്നു.
നിലവിലെ ഈ വിലക്കയറ്റ ട്രെൻഡ് തുടർന്നാൽ രാജ്യാന്തരവില 3,300 ഡോളർ ഭേദിക്കാനുള്ള സാധ്യതയും കാണുന്നുണ്ട്. ഇത് ആഭ്യന്തര വിലയിലും ഒരുപോലെ പ്രതിഫലിക്കും. താരിഫ് പ്രതിസന്ധികൾ തുടരുന്നതിനാൽ യുദ്ധ സമാനമായ അന്തരീക്ഷം നിലനിൽക്കും. ഇത് സ്വർണ വില ഇനിയും ഉയരാനുള്ള സാധ്യതയും വർദ്ധിപ്പിക്കും.
ഇന്ന് സ്വർണാഭരണം വാങ്ങുവാൻ എത്ര രൂപ കൊടുക്കണം?
ഇന്നത്തെ വില കുതിക്കുന്നു. ഈ വിലക്കൊപ്പം പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ചേരുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 75,716 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,465 രൂപ കൊടുക്കേണ്ടി വരും. മിനിമം 5% പണിക്കൂലിയാണ് ഇവിടെ കണക്കാക്കിയത്. എന്നാൽ ചിലർ 10 ശതമാനം വരെ പണിക്കൂലി ഈടാക്കാനും സാധ്യതയുണ്ട്. പണിക്കൂലി ഉയരുന്നതിന് അനുസരിച്ച് ആഭരണത്തിൻ്റെ വില കുതിക്കും.
സ്വർണം വാങ്ങണോ? അതോ നിക്ഷേപിക്കണോ?
ഇന്നത്തെ വിലക്കയറ്റം എല്ലാവർക്കും താങ്ങാനാവില്ല. ഒരു ആഭരണം വാങ്ങുമ്പോൾ തന്നെ 75,000 രൂപക്ക് മുകളിൽ നൽകേണ്ടി വരുന്നു. എന്നാൽ അതിലും ലളിതമായി സ്വർണ നിക്ഷേപങ്ങളെ സമീപിക്കേണ്ടി വരും. സ്വർണം എന്നും സുരക്ഷിത നിക്ഷേപമാണ്. അതിനാൽ ലാഭം ഉറപ്പാണ്. ചെറിയ തുക നിശ്ചിത കാലത്തേക്ക് നിക്ഷേപിച്ചാൽ അത് വലിയ നേട്ടം നൽകുന്നു. നിലവിലെ ട്രെൻഡ് അനുസരിച്ച് സ്വർണ വില കുതിക്കുകയാണ്. ഭാവിയിൽ സ്വർണം വാങ്ങുവാനും ഈ ലാഭത്തിലൂടെ സാധിക്കുന്നു.
സ്വർണാഭരണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സ്വർണ വില കുറയുന്ന ദിവസങ്ങളിൽ അഡ്വാൻസ് ബുക്ക് ചെയ്യുന്നതാണ് നല്ലത്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications