കേരളത്തിൽ സ്വര്‍ണ വില ഇന്നും ഇടിഞ്ഞു. പവന് 240 രൂപ കുറഞ്ഞ് 37,600 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4700 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ പവന് 37840 രൂപയായിരുന്നു സ്വർണ വില. ആഗസ്റ്റ് മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ആഗസ്റ്റ് 18 മുതൽ സ്വർണ വില കുത്തനെ കുറയാൻ തുടങ്ങി. കഴിഞ്ഞ 10 ദിവസത്തിനിടെ സ്വർണ വിലയിൽ 4400 രൂപയുടെ കുറവ് രേഖപ്പെടുത്തി.
ചരിത്ര വില
സ്വർണത്തിന്റെ എക്കാലത്തെയും ഉയർന്ന വില രേഖപ്പെടുത്തിയതും ആഗസ്റ്റ് മാസത്തിലാണ്. ഓഗസ്റ്റ് 7, 8, 9 തീയതികളിലാണ് സംസ്ഥാനത്ത് സ്വര്‍ണ വില ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളില്‍ പവന് വില 42,000 രൂപയെന്ന റെക്കോര്‍ഡ് വിലയിൽ സ്വർണം എത്തിയിരുന്നു. ഈ മാസം ആദ്യ പകുതി വരെ സ്വർണ വില പവന് 40000 രൂപയ്ക്ക് മുകളിലായിരുന്നു.
സ്വർണ വില നിശ്ചയിക്കുന്നത് ആര്?
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷനാണ് (എ.കെ.ജി.എസ്.എം.എ.) സംസ്ഥാനത്ത് ഔദ്യോഗികമായി സ്വര്‍ണ വില നിശ്ചയിക്കുന്നത്. സ്വർണത്തിന്റെ അന്താരാഷ്ട്ര വില, ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കുന്നത്.
സോവറിൻ ഗോൾഡ് ബോണ്ട്
രാജ്യത്ത് ഈ സാമ്പത്തിക വർഷത്തെ ആറാമത്തെ സോവറിൻ ഗോൾഡ് ബോണ്ട് ഓഗസ്റ്റ് 31 ന് സബ്‌സ്‌ക്രിപ്‌ഷനായി തുറക്കും. സ്വർണത്തിന്റെ ശരാശരി വിലയുടെ അടിസ്ഥാനത്തിലാണ് ബോണ്ടുകളുടെ ഇഷ്യു വില നിശ്ചയിക്കുന്നത്. സബ്സ്ക്രിപ്ഷൻ കാലയളവിന് മുമ്പുള്ള ആഴ്ചയിലെ അവസാന 3 പ്രവൃത്തി ദിവസങ്ങളിൽ ഇന്ത്യ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്സ് അസോസിയേഷൻ ലിമിറ്റഡിന്റെ സ്വർണ വിലയാണ് ശരാശരിയ്ക്കായി കണക്കാക്കുന്നത്. സോവറിൻ ഗോൾഡ് ബോണ്ടുകൾ ഇന്ത്യൻ സർക്കാരിനു വേണ്ടി റിസർവ് ബാങ്കാണ് പുറത്തിറക്കുന്നത്.
കൊറോണ ഇഫക്ട്
കൊറോണ വൈറസ് എന്ന മഹാമാരി ലോക രാജ്യങ്ങളെ ആട്ടിയുലച്ചതോടെ സ്വർണ വില കുതിച്ചുയർന്നു. 2019 സെപ്റ്റംബറിൽ 10 ഗ്രാമിന് 40,280 രൂപയിലെത്തിയ സ്വർണ വില, 2020 ആഗസ്റ്റായപ്പോഴേയ്ക്കും റെക്കോർഡ് നിരക്കായ 56,200 രൂപയിൽ എത്തി. കൊറോണ വൈറസ് എന്ന മഹാമാരി ലോക രാജ്യങ്ങളെ ആട്ടിയുലച്ചതോടെ സ്വർണ വില കുതിച്ചുയർന്നു. 2019 സെപ്റ്റംബറിൽ 10 ഗ്രാമിന് 40,280 രൂപയിലെത്തിയ സ്വർണ വില, 2020 ആഗസ്റ്റായപ്പോഴേയ്ക്കും റെക്കോർഡ് നിരക്കായ 56,200 രൂപയിൽ എത്തി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
