മഹാ ശിവരാത്രി ദിനത്തിൽ ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞു. ഭക്തിസാന്ദ്രമായ ഇന്ന് വില ഇടിഞ്ഞെങ്കിലും കാര്യമായ ഇടിവല്ല സംഭവിച്ചത്. വിവാഹ പാർട്ടികൾക്ക് ഇത് ശുഭകരമായ വാർത്തയാണ്. ഇന്നത്തെ വിലയിൽ വാങ്ങണമെങ്കിൽ വേഗം തന്നെ ബുക്ക് ചെയ്തോളൂ. ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. സാധാരണക്കാരന്റെ സ്വർണ മോഹങ്ങളെല്ലാം ഇല്ലാതാവുന്നു. ഇന്ന് രാജ്യാന്തര വിപണിയിൽ നേരിയ ഇടിവുണ്ടായതാണ് ഇന്ത്യയിലും സ്വർണത്തിന് വീഴ്ചയുണ്ടായത്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 25 രൂപ കുറഞ്ഞ് 8050 രൂപയായി. പവന് 200 രൂപ കുറഞ്ഞ് 64,400 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 80,500 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 8782 രൂപയും പവന് 70,256 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6587 രൂപയും പവന് 52,696 രൂപയുമാണ്.
ഇന്നത്തെ സ്പോട്ട് സ്വർണ വില ഔൺസിന് 2,914 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ വ്യാപാരം അവസാനിപ്പിച്ചതിൽ നിന്നും നേരിയ തോതിലുള്ള വിലയിറക്കമാണ് ഇന്ന് പ്രകടമാവുന്നത്.
ഇന്നലെ വരെ സ്വർണ വില ശക്തിയാർജ്ജിച്ചു. എന്നാൽ സ്വർണ നിക്ഷേപങ്ങളിൽ നിന്നുള്ള അമിതമായ ലാഭമെടുപ്പാണ് ഇന്നത്തെ തളർച്ചക്ക് കാരണം. രാജ്യാന്തര വിപണിയിൽ സ്വർണ വില ഇടിഞ്ഞതോടെ ആഭ്യന്തര വിപണിയെയും അത് ബാധിച്ചു. ഇന്നലെ സ്വർണ വില ഔൺസിന് 2,956 ഡോളറിലാണ് വ്യാപാരം നടന്നത്.

ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് നയം ആഗോള വിപണിയെ ആടിയുലക്കുന്നു. മാത്രമല്ല ഭൗമരാഷ്ട്രീയ പ്രശ്നങ്ങളും റിസർവ് ബാങ്ക് ഉൾപ്പെടെ വിവിധ കേന്ദ്രബാങ്കുകൾ സ്വർണം വാരിക്കൂട്ടുന്നതും സ്വർണത്തിൻ്റെ ഡിമാൻഡ് കുത്തനെ ഉയർത്തുന്നു. അതിനാൽ തന്നെ സ്വർണ നിക്ഷേപങ്ങളിൽ വരും ദിവസങ്ങളിൽ വിലക്കയറ്റവും ഇടിവും ഒരുപോലെ സംഭവിച്ചേക്കാം.
ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
കേരളത്തിൽ സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 69,703 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് ഏകദേശം 8,712 രൂപ കൊടുക്കണം. പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുന്നതാണ് സ്വർണാഭരണ വില ഉയരാൻ കാരണം. ഇവിടെ 5% പണിക്കൂലിയാണ് കണക്കാക്കിയത്.
എന്നാൽ അതിൽ കൂടുതൽ പണിക്കൂലി ഈടാക്കിയാൽ ഈ തുകയിൽ മാറ്റം വരും. സാധാരണയായി 5 മുതൽ 30 ശതമാനം വരെയാണ് പണിക്കൂലി കണക്കാക്കുന്നത്. നിലവിലെ വില അനുസരിച്ച് ആഭരണ വില 70,000ലേക്ക് അടുക്കുന്നു.
ശിവരാത്രിയിൽ സ്വർണത്തിന് ഇടിവ്....
ഇന്ന് മഹാശിവരാത്രി ദിനം. ഇന്ന് ആഭ്യന്തര വിപണിയിൽ സ്വർണ വില താഴേക്ക്... ഇന്ന് ആഭരണം വാങ്ങാൻ പ്ലാനുണ്ടെങ്കിൽ വേഗം തന്നെ ബുക്ക് ചെയ്യുന്നതാണ് നല്ലത്. ഇന്നത്തെ വിലക്കുറവിൽ ബുക്ക് ചെയ്താൽ 64,400 രൂപയിൽ ലോക്ക് ചെയ്യാം. ഇതിലും താഴേക്ക് വീഴാനുള്ള സാധ്യത കുറവാണ്. ഒരു പക്ഷേ നാളെ വീണ്ടും വില കുതിച്ചേക്കാം.
ഗോൾഡ് ഇ.ടി.എഫ് പോലുള്ള സ്വർണ നിക്ഷേപങ്ങളിൽ നിക്ഷേപിക്കുന്നതിലൂടെ ഭാവിയിലേക്ക് സ്വർണം വാങ്ങാനുള്ള ലാഭം കൊയ്യാം. നിലവിലെ വിലക്കയറ്റത്തിൽ സ്വർണ നിക്ഷേപങ്ങൾ എപ്പോഴും ഉചിതമായി നിക്ഷേപ മാർഗമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications