എണ്ണക്കമ്പനികൾ ദിവസേനയുള്ള വില പരിഷ്കരണ രീതികളിലേക്ക് മടങ്ങിയെത്തിയതിന് ശേഷം തുടർച്ചയായ പതിനൊന്നാമത്തെ ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധിച്ചു. രാവിലെ ആറു മുതൽ പ്രാബല്യത്തിൽ വന്ന പെട്രോളിന്റെ വില കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ലിറ്ററിന് 55 പൈസയും ഡീസലിൽ 69 പൈസയും വർദ്ധിപ്പിച്ചു. ദേശീയ തലസ്ഥാനത്ത് പെട്രോളിന്റെ വില കഴിഞ്ഞ ദിവസം ലിറ്ററിന് 76.73 രൂപയിൽ നിന്ന് 77.28 രൂപയായി പരിഷ്കരിച്ചപ്പോൾ ഡീസൽ നിരക്ക് ലിറ്ററിന് 75.19 രൂപയിൽ നിന്ന് 75.79 രൂപയായി ഉയർത്തി.
കേരളത്തിലെ ഇന്ധന വില
തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 26 പൈസ കൂടി 78.57 രൂപയായി. ഒരു ലിറ്റർ ഡീസലിന്റെ വില 24 പൈസ ഉയർന്ന് 72.70 രൂപയായി. കോഴിക്കോട് പെട്രോളിന് 53 പൈസ കൂടി 77.87 രൂപയും ഡീസലിന് 54 പൈസ ഉയർന്ന് 72.18 രൂപയുമാണ് വില. എറണാകുളത്ത് ഒരു ലിറ്റർ പെട്രോളിന് 35 പൈസ ഉയർന്ന് 77.21 രൂപയും ഡീസലിന് 34 പൈസ ഉയർന്ന് 71.46 രൂപയുമാണ് ഇന്നത്തെ നിരക്ക്.
മെട്രോ നഗരങ്ങളിലെ പെട്രോൾ, ഡീസൽ വില
- ഡൽഹി - 77.28 രൂപ - 75.79 രൂപ
- കൊൽക്കത്ത - 79.08 രൂപ - 71.38 രൂപ
- മുംബൈ - 84.15 രൂപ - 74.32 രൂപ
- ചെന്നൈ - 80.86 രൂപ - 73.69 രൂപ
ക്രൂഡ് ഓയിൽ വില
അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില ഇന്ന് കുറഞ്ഞു. യുഎസ് ക്രൂഡ് ഇൻവെന്ററികളുടെ വർദ്ധനവും കൊറോണ വൈറസ് മഹാമാരി രണ്ടാം തരംഗത്തെക്കുറിച്ചുള്ള ആശങ്കകളുമാണ് എണ്ണ വില കുറയാൻ കാരണം. അസംസ്കൃത എണ്ണയുടെ ആഗോള മാനദണ്ഡമായ ബ്രെൻറ് ക്രൂഡ് ഫ്യൂച്ചേഴ്സ് 1.0 ശതമാനം ഇടിഞ്ഞ് ബാരലിന് 40.56 ഡോളറിലെത്തി.
എണ്ണ വിപണന കമ്പനികൾ
ഏവിയേഷൻ ടർബൈൻ ഇന്ധനം (എടിഎഫ്), ജെറ്റ് ഇന്ധനം, എൽപിജി എന്നിവയ്ക്ക് പുറമേ സർക്കാർ നടത്തുന്ന എണ്ണ വിപണന കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില ദിവസവും പരിഷ്കരിക്കും. എന്നിരുന്നാലും, മാർച്ച് 16 മുതൽ എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വില വർദ്ധനവ് നിർത്തിവച്ചിരുന്നു. ഇത് ആഗോള എണ്ണ വിപണിയിലെ ചാഞ്ചാട്ടത്തിന് കാരണമാകാം. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നിവയ്ക്കാണ് രാജ്യത്തെ 90 ശതമാനം റീട്ടെയിൽ ഇന്ധന ഔട്ട്‌ലെറ്റുകളുമുള്ളത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
