13 ദിവസത്തെ നിർത്താതെയുള്ള നിരക്ക് വർധനവിന് ശേഷം ഡീസൽ വില ഡൽഹിയിൽ 77.06 രൂപയിലെത്തി. പെട്രോൾ വില 19 മാസത്തെ ഉയർന്ന നിരക്കിലെത്തിയപ്പോൾ ഡീസലിന് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബ്രെൻറ് ക്രൂഡ് ഓയിൽ വില ബാരലിന് 80 ഡോളർ കടന്നപ്പോൾ രേഖപ്പെടുത്തിയ ഡീസലിന്റെ 2018 ഒക്ടോബർ 16ലെ റെക്കോർഡ് വിലയായ 75.69 രൂപയെയാണ് ഇന്ന് മറികടന്നിരിക്കുന്നത്.
വില കൂടാൻ കാരണം
എന്നാൽ അന്താരാഷ്ട്ര മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ നിരക്ക് ഇപ്പോൾ ബാരലിന് 40 ഡോളറായി കുറഞ്ഞു. ഇന്ത്യയിൽ ഇന്ധന നിരക്കിൽ ഇപ്പോഴുണ്ടായ വർദ്ധനവിന് കാരണം എക്സൈസ് തീരുവ പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയും ഉയർത്തിയതാണ്. ഇന്ധന നിരക്ക് നേരിട്ട് ആശ്രയിക്കുന്ന ക്രൂഡ് ഓയിൽ നിരക്ക് കഴിഞ്ഞ മാസം ബാരലിന് 20 ഡോളറായി കുറഞ്ഞിരുന്നു. മാർച്ച് 17 മുതൽ ജൂൺ 6 വരെ 82 ദിവസത്തേക്ക് സർക്കാർ എണ്ണ കമ്പനികൾ പെട്രോൾ, ഡീസൽ നിരക്ക് പരിഷ്കരിച്ചിരുന്നില്ല.
കേരളത്തിലെ ഇന്ധന വില
തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 14 പൈസ കൂടി 79.51 രൂപയായി. ഒരു ലിറ്റർ ഡീസലിന്റെ വില 11 പൈസ ഉയർന്ന് 73.74 രൂപയായി. കോഴിക്കോട് പെട്രോളിന് 28 പൈസ കൂടി 78.70 രൂപയും ഡീസലിന് 28 പൈസ ഉയർന്ന് 73.10 രൂപയുമാണ് വില. എറണാകുളത്ത് ഒരു ലിറ്റർ പെട്രോളിന് 21 പൈസ ഉയർന്ന് 78.12 രൂപയും ഡീസലിന് 20 പൈസ ഉയർന്ന് 72.47 രൂപയുമാണ് ഇന്നത്തെ നിരക്ക്.
13-ാം ദിവസം
തുടർച്ചയായ 13-ാം ദിവസവും ഇന്ധന വില വർധിപ്പിച്ചിരിക്കുകയാണ്. ഈ കാലയളവിൽ മൊത്തം വില വർദ്ധനവ് പെട്രോളിന് 7.11 രൂപയും ഡീസലിന് 7.67 രൂപയുമാണ്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ ഏറ്റവും പുതിയ പെട്രോൾ, ഡീസൽ വില പരിശോധിക്കാം.
പ്രധാന നഗരങ്ങളിലെ പെട്രോൾ വില
- ന്യൂഡൽഹി: 78.37 രൂപ
- ഗുഡ്ഗാവ്: 76.24 രൂപ
- മുംബൈ: 84.66 രൂപ
- ചെന്നൈ: 81.32 രൂപ
- ഹൈദരാബാദ്: 80.77 രൂപ
- ബെംഗളൂരു: 80.33 രൂപ
പ്രധാന നഗരങ്ങളിലെ ഡീസൽ വില
- ന്യൂഡൽഹി: 77.06 രൂപ
- ഗുഡ്ഗാവ്: 69.08 രൂപ
- മുംബൈ: 74.93 രൂപ
- ചെന്നൈ: 74.23 രൂപ
- ഹൈദരാബാദ്: 74.70 രൂപ
- ബെംഗളൂരു: 74.70 രൂപ
ക്രൂഡ് ഓയിൽ വില
ഈ വർഷം ആദ്യം ബാരലിന് 70 ഡോളറിലെത്തിയ ബ്രെൻറ് ക്രൂഡ് ഓയിൽ നിരക്ക് കുത്തനെ ഇടിഞ്ഞു. ബ്രെൻറ് ക്രൂഡ് ഫ്യൂച്ചേഴ്സ് ഇന്ന് രാവിലെ ബാരലിന് 41 ഡോളറിനടുത്താണ് വ്യാപാരം നടക്കുന്നത്. ആഗോള ബെഞ്ച്മാർക്ക് ക്രൂഡ് ഈ ആഴ്ച എട്ട് ശതമാനം ഉയർന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
