പെട്രോൾ, ഡീസൽ വില ഞായറാഴ്ച തുടർച്ചയായ 15 ദിവസവും ഉയർന്നു. ഇന്നത്തെ വില പരിഷ്കരണത്തിനുശേഷം, ഡീസൽ വില റെക്കോർഡ് ഉയരത്തിലെത്തി, പെട്രോൾ വിലയും രണ്ട് വർഷത്തെ ഉയർന്ന നിരക്കിലാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പെട്രോളിന് 35-37 പൈസ വിലകൂടിയപ്പോൾ ഡീസൽ വില 60-62 പൈസയായി ഉയർന്നു. ഇന്നത്തെ നിരക്ക് വർദ്ധനവിനെ തുടർന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ പെട്രോളിനും ഡീസലിനും വില യഥാക്രമം 7.97, 8.88 രൂപ വരെ ഉയർന്നു.
മുൻ റെക്കോർഡ്
നിലവിലെ വർദ്ധനവിന് മുമ്പ്, 2018 ഒക്ടോബർ 16 ന് ഡൽഹിയിൽ ഡീസൽ നിരക്ക് 75.69 രൂപയിലെത്തിയിരുന്നു. 2018 ഒക്ടോബർ 4 ന് ഏറ്റവും ഉയർന്ന പെട്രോൾ വില ലിറ്ററിന് 84 രൂപയായും രേഖപ്പെടുത്തിയിരുന്നു. നിലവിൽ ഡൽഹിയിൽ പെട്രോൾ വില 35 പൈസ ഉയർന്ന്. ലിറ്ററിന് 79.23 രൂപയായി. ഡൽഹിയിലെ ഡീസൽ വില ലിറ്ററിന് 78.27 രൂപയിലെത്തി. മുംബൈയിൽ 34 പൈസ ഉയർന്ന് പെട്രോൾ ലിറ്ററിന് 86.05 രൂപയിൽ ചില്ലറ വിൽപ്പന നടത്തുമ്പോൾ ഡീസൽ വില 58 പൈസ വർധിച്ച് 76.69 രൂപയായി.
മറ്റ് നഗരങ്ങൾ
കൊൽക്കത്തയിലും ചെന്നൈയിലും പെട്രോൾ വില 31-32 പൈസ വർധിച്ചു. ചില്ലറ വിൽപ്പന വില യഥാക്രമം 80.95 രൂപയും 82.58 രൂപയുമാണ്. രണ്ട് നഗരങ്ങളിലും ഡീസലിന് യഥാക്രമം 73.61 രൂപയും 75.80 രൂപയുമാണ് വില. നോയിഡയിൽ പെട്രോളിന് ലിറ്ററിന് 80.16 രൂപയാണ് വില. 2നഗരത്തിലെ ഡീസൽ വില 46 പൈസ ഉയർന്ന് ലിറ്ററിന് 70.79 രൂപയായി. ശനിയാഴ്ച ഇത് 70.33 രൂപയായിരുന്നു.
ബെംഗളൂരുവിൽ പെട്രോളിന് ലിറ്ററിന് 82.81 രൂപയും ഡീസലിന് ലിറ്ററിന് 74.43 രൂപയുമാണ് വില.
കേരളത്തിലെ ഇന്ധന വില
തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 51 പൈസ കൂടി 80.95 രൂപയായി. ഒരു ലിറ്റർ ഡീസലിന്റെ വില 78 പൈസ ഉയർന്ന് 75.57 രൂപയായി. കോഴിക്കോട് പെട്രോളിന് 30 പൈസ കൂടി 79.79 രൂപയും ഡീസലിന് 51 പൈസ ഉയർന്ന് 74.50 രൂപയുമാണ് വില. എറണാകുളത്ത് ഒരു ലിറ്റർ പെട്രോളിന് 53 പൈസ ഉയർന്ന് 79.49 രൂപയും ഡീസലിന് 78 പൈസ ഉയർന്ന് 74.19 രൂപയുമാണ് ഇന്നത്തെ നിരക്ക്.
എക്സൈസ് തീരുവ
2018 ഒക്ടോബറിൽ നിരക്ക് ഉയർന്നപ്പോൾ സർക്കാർ രണ്ട് ഇന്ധനങ്ങളുടെയും എക്സൈസ് തീരുവ ലിറ്ററിന് 1.50 രൂപ കുറച്ചിരുന്നു. എന്നാൽ 2019 ജൂലൈയിൽ സർക്കാർ എക്സൈസ് തീരുവ ലിറ്ററിന് 2 രൂപ ഉയർത്തുകയും ചെയ്തു. പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് തീരുവ സർക്കാർ അധികമായി ഉയർത്തിയതിനാൽ മാർച്ച് പകുതിയോടെ ഈ വർഷം 82 ദിവസം ഇന്ധന വില മാറ്റം മരവിപ്പിച്ചിരുന്നു. മാർച്ച് 14 ന് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ ലിറ്ററിന് 3 രൂപ വീതവും മെയ് 5 ന് പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയും വർദ്ധിപ്പിച്ചു.
ക്രൂഡ് ഓയിൽ വില
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) തുടങ്ങിയ ഓയിൽ കമ്പനികൾ ഉപഭോക്താക്കൾക്ക് എക്സൈസ് തീരുവ വർധിപ്പിക്കുന്നതിനുപകരം ചില്ലറ നിരക്കിന്റെ ഇടിവിനെതിരെ ക്രമീകരിച്ചു. ആവശ്യകതയില്ലാത്തതിനാലാണ് ക്രൂഡ് ഓയിൽ വില ഇടിഞ്ഞത്. എന്നാൽ അന്താരാഷ്ട്ര എണ്ണവില വീണ്ടും ഉയരാൻ തുടങ്ങിയതോടെ ചില്ലറ ഇന്ധന നിരക്കുകളും ഉയരാൻ തുടങ്ങി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
