രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ഇന്നും വർദ്ധനവ്. കേരളത്തിൽ ഒരു ലിറ്റർ പെട്രോളിന്റെ ഇന്നത്തെ വില 81.22 രൂപയാണ്. ഇന്നത്തെ ഡീസൽ നിരക്ക് 76.06 രൂപയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ പെട്രോൾ വില ലിറ്ററിന് 9.09 രൂപ ഉയർന്നു. മെയ് 20 ന് ലിറ്ററിന് 72.12 രൂപയായിരുന്നു പെട്രോളിന്റെ വില. മെയ് 20ന് 66.36 രൂപയായിരുന്ന ഡീസൽ വില ഒരു മാസം കൊണ്ട് ലിറ്ററിന് 9.7 രൂപ വർദ്ധനവ് രേഖപ്പെടുത്തി.
17 ദിവസത്തെ വില വർദ്ധനവ്
കഴിഞ്ഞ 17 ദിവസങ്ങളിലായി രാജ്യത്ത് പെട്രോൾ വില 8 രൂപയിൽ കൂടുതലും ഡീസൽ നിരക്ക് 10 രൂപയോളവും ഉയർന്നിട്ടുണ്ട്. വില വർദ്ധനവ് ദേശീയ തലസ്ഥാനത്ത് മാത്രമല്ല, ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും വില വർദ്ധിച്ചിട്ടുണ്ട്. പ്രാദേശിക വിൽപ്പന നികുതി, മൂല്യവർദ്ധിത നികുതി അല്ലെങ്കിൽ വാറ്റ് എന്നിവ അടിസ്ഥാനമാക്കി ഓരോ സംസ്ഥാനത്തെയും വില വ്യത്യാസപ്പെടുന്നു.
ഡൽഹിയിലെ വില
ലോക്ക്ഡൌൺ സമയത്ത് 82 ദിവസം ഇന്ധന വില പരിഷ്കരിച്ചിരുന്നില്ല. എന്നാൽ രാജ്യത്തെ പ്രധാന എണ്ണക്കമ്പനികൾ (ഒഎംസി) ‘അൺലോക്ക്' ന്റെ ആദ്യ ഘട്ടത്തിൽ നിരക്കുകളുടെ ദൈനംദിന പരിഷ്കരണം പുനരാരംഭിച്ചു. ഇതിനെ തുടർന്ന് വില അതിവേഗം ഉയരുകയാണിപ്പോൾ. പെട്രോൾ, ഡീസൽ വില യഥാക്രമം 79.76 രൂപയും (0.20 രൂപ), ലിറ്ററിന് 79.40 രൂപയുമാണ് (0.55 രൂപ വർദ്ധനവ്) ഇന്ന് ഡൽഹിയിൽ വർദ്ധിച്ചിരിക്കുന്നത്.
നികുതി
ഇന്ധന ചില്ലറ വിൽപ്പന വിലയുടെ മൂന്നിൽ രണ്ട് ഭാഗവും നികുതികളാണ്. പെട്രോൾ വിലയിൽ ലിറ്ററിന് 50.69 രൂപ അഥവാ 64% നികുതികളാണ്. 32.98 രൂപ കേന്ദ്ര എക്സൈസ് തീരുവയും 17.71 രൂപ പ്രാദേശിക വിൽപ്പന നികുതിയും വാറ്റും ആണ്. ഡീസലിന്റെ ചില്ലറ വിൽപ്പന വിലയുടെ 63% നികുതികളാണ്. മൊത്തം നികുതിയിൽ ലിറ്ററിന് 49.43 രൂപയിൽ 31.83 രൂപ കേന്ദ്ര എക്സൈസ് നികുതിയും 17.60 രൂപ വാറ്റും ആണ്.
പ്രധാന നഗരങ്ങളിലെ പെട്രോൾ വില
- ന്യൂഡൽഹി: 79.76 രൂപ
- ഗുഡ്ഗാവ്: 77.99 രൂപ
- മുംബൈ: 86.54 രൂപ
- ചെന്നൈ: 83.04 രൂപ
- ഹൈദരാബാദ്: 82.79 രൂപ
- ബെംഗളൂരു: 82.35 രൂപ
പ്രധാന നഗരങ്ങളിലെ ഡീസൽ വില
- ന്യൂഡൽഹി: 79.40 രൂപ
- ഗുഡ്ഗാവ്: 71.76 രൂപ
- മുംബൈ: 77.76 രൂപ
- ചെന്നൈ: 76.77 രൂപ
- ഹൈദരാബാദ്: 77.60 രൂപ
- ബെംഗളൂരു: 75.51 രൂപ
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!



Click it and Unblock the Notifications