സംസ്ഥാനത്ത് ഇന്ന് തുടര്‍ച്ചയായ പതിനെട്ടാം ദിവസവും ഡീസല്‍ വില വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ ഡീസലിന് 45 പൈസയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. അതേസമയം പെട്രോള്‍ വിലയില്‍ ഇന്ന് മാറ്റം രേഖപ്പെടുത്തിയിട്ടില്ല. മെയ് 21ന് 66.36 രൂപയായിരുന്ന ഡീസൽ വില കഴിഞ്ഞ ഒരു മാസത്തിനിടെ ലിറ്ററിന് 9.29 രൂപയായി ഉയർന്നു. നിലവില്‍ കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 75.72 രൂപയാണ് വില.
പെട്രോൾ വിലയിൽ മാറ്റമില്ല
തുടര്‍ച്ചയായ പതിനേഴ് ദിവസത്തെ വര്‍ധനവിന് ശേഷമാണ് ഇന്ന് പെട്രോള്‍ വില മാറ്റമില്ലാതെ തുടരുന്നത്. പെട്രോളിന് 80.02 രൂപയാണ് കേരളത്തിലെ ഇന്നത്തെ നിരക്ക്. മെയ് 21 ന് ശേഷം പെട്രോൾ വില ലിറ്ററിന് 8.36 രൂപ വരെ ഉയർന്നിരുന്നു.
പെട്രോളിനെ മറികടന്ന് ഡീസൽ
ഡൽഹിയിൽ ഇന്നലെ പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ കാര്യമായ മാറ്റമില്ലായിരുന്നു. പെട്രോൾ വിലയെ മറികടക്കാൻ ഒരുങ്ങി നിൽക്കുകയാണ് ഡീസൽ വില. ആഗോളതലത്തിൽ, ഡീസലിന് പെട്രോൾ വിലയേക്കാൾ അല്പം കൂടുതലാണ്, കാരണം ഉൽപാദനച്ചെലവ് കൂടുതലുള്ളത് ഡീസലിനാണ്. എന്നാൽ ഇന്ത്യയിലെ നികുതി വ്യവസ്ഥ അനുസരിച്ച് ഡീസലിനാണ് നികുതി കുറവ്. അതുകൊണ്ട് തന്നെ കഴിഞ്ഞ കുറേ വർഷങ്ങളായി പെട്രോളിനേക്കാൾ വില കുറവ് ഡീസലിനാണ്.
വില വ്യത്യാസം
2012 ജൂൺ 18 ന് പെട്രോളിന് ലിറ്ററിന് 71.16 രൂപയും ഡീസലിന് 40.91 രൂപയുമായിരുന്നു വില. 30.25 രൂപ അഥവാ 74 ശതമാനം വില വ്യത്യാസമാണ് അന്നുണ്ടായിരുന്നത്. അതേ വർഷം ജൂൺ 28 ന് മുംബൈയിൽ പെട്രോൾ ലിറ്ററിന് 76.45 രൂപയും ഡീസൽ 45.28 രൂപയ്ക്കുമാണ് വിറ്റത്. 31.17 രൂപയായിരുന്നു രണ്ട് ഇന്ധനങ്ങളും തമ്മിലുള്ള വില വ്യത്യാസം.
2014 മുതൽ
2014 ഒക്ടോബറിൽ ഇന്ധന വില നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ, കേന്ദ്രനികുതിയിലെ വ്യത്യാസം കുറഞ്ഞു, പക്ഷേ സംസ്ഥാനങ്ങൾ ഇപ്പോഴും ഡീസലിന് താഴ്ന്ന നിലയിലാണ് കണക്കാക്കുന്നത്. ഉദാഹരണത്തിന് ഡൽഹിയിൽ നികുതി പെട്രോൾ വിലയുടെ 64 ശതമാനവും ഡീസൽ വിലയുടെ 63 ശതമാനവുമാണ്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ ഡീസലിന് നികുതി കുറവാണ്. അതുകൊണ്ടാണ് മറ്റ് സംസ്ഥാനങ്ങളിലെ വിലയിൽ ഇപ്പോഴും വിടവ് കൂടുതലുള്ളത്.
2017 മുതൽ
2017 ജൂണിൽ പ്രതിദിന വില പരിഷ്കരണം നിലവിൽ വന്നതുമുതൽ ഡീസൽ വില സാവധാനം ഉയർന്നു കൊണ്ടിരിക്കുകയാണ്. ആഗോളതലത്തിൽ സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുമ്പോൾ പെട്രോളിനെക്കാൾ തുടർച്ചയായുള്ള വിലക്കയറ്റവും ആഗോള ഡീസൽ വിലയിലെ വർധനയും ഈ പ്രക്രിയയെ വേഗത്തിലാക്കി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
