രാജ്യത്ത് ഇന്നും പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. പെട്രൊളിന് ലിറ്ററിന് 16 പൈസയും ഡീസലിന് 12 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. തുടർച്ചയായ 19ാം ദിവസമാണ് ഡീസലിന്റെ വില വർധിപ്പിക്കുന്നത്. ഇന്നലത്തെ ഒരു ദിവസമൊഴിച്ച് തുടർച്ചയായി 17 ദിവസങ്ങളിൽ പെട്രൊളിന്റെയും വില കൂട്ടിയിരുന്നു. ഡൽഹിയിൽ പെട്രോൾ വില 0.16 പൈസയും ഡീസൽ വില 0.14 പൈസയും വർദ്ധിച്ചു. ഇതോടെ ഡൽഹിയിൽ പെട്രൊളിനെക്കാൾ വിലയായി ഡീസലിന്.
കേരളത്തിലെ വില
ഡീസലിന് 10 രൂപ 04 പൈസയാണ് ഇതുവരെ കൂടിയത്. കേരളത്തിൽ കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസൽ വില 9.81 രൂപ കൂടി. 76.17 രൂപയാണ് കേരളത്തിലെ ഇന്നത്തെ ഡീസൽ വില. പെട്രോളിന് ഇന്ന് 80.60 രൂപയാണ് വില. 19 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് പെട്രൊൾ വില. എറണാകുളത്ത് ഒരു ലിറ്റർ പെട്രൊളിന് 80 രൂപ 18 പൈസയും ഡീസലിന് 75 രൂപ 84 പൈസയുമാണ് ഇന്നത്തെ വില.
വില വർദ്ധനവ്
82 ദിവസം വില മാറ്റമില്ലാതെ തുടർന്നതിന് ശേഷം ജൂൺ ഏഴ് മുതലാണ് ഇന്ധന വില ഉയരാൻ തുടങ്ങിയത്. ഇതിനിടയിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുറഞ്ഞിട്ടും ഇന്ധന വില വർധിപ്പിച്ചിരുന്നു. ലോക്ക് ഡൗൺ മൂലമുണ്ടായ വൻ നഷ്ടം നികത്താനായി വരും മാസങ്ങളിലും രാജ്യത്ത് എണ്ണവില ഉയർത്താനാണ് സാധ്യത.
ഡൽഹിയിൽ പെട്രോളിനേക്കാൾ വില ഡീസലിന്
ഡൽഹിയിലെ ഡീസലിന്റെ വില ആദ്യമായി പെട്രോളിന്റെ വിലയെ മറികടന്നു. ഇന്നലെ ഡീസലിന്റെ വില ലിറ്ററിന് 48 പൈസ വർധിച്ച് 79.88 രൂപയായി ഉയർത്തി. പെട്രോളിന്റെ വില 79.76 രൂപയായിരുന്നു. പരമ്പരാഗതമായി ഡീസലിന്റെ വില പെട്രോളിനേക്കാൾ കുറവാണ്, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഡീസലിന് പെട്രോളിനേക്കാൾ വില കുറവാണ്.
നികുതി
ദേശീയ തലസ്ഥാനത്ത് പെട്രോളും ഡീസലും തമ്മിലുള്ള അന്തരം മെയ് 5 ന് 7.3 രൂപയായിരുന്നു. ഡൽഹി സർക്കാർ ഡീസലിന്റെ വാറ്റ് 16.75 ശതമാനത്തിൽ നിന്ന് 30 ശതമാനമായും പെട്രോളിന് 27 ശതമാനത്തിൽ നിന്ന് 30 ശതമാനമായും ഉയർത്തിയിരുന്നു. ഇതാണ് ഡീസലിന്റെ വില കൂടുതൽ ഉയരാൻ കാരണം.
വില വ്യത്യാസം
അന്താരാഷ്ട്രതലത്തിൽ പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ വളരെ ചെറിയ വ്യത്യാസമേയുള്ളൂ. എന്നാൽ ഇന്ത്യയിൽ നിലവിൽ നികുതി പെട്രോളും ഡീസലും തമ്മിലുള്ള വില വ്യത്യാസം നിലനിർത്തുന്ന പ്രധാന ഘടകമായി മാറുന്നു. ഡീസലിന്റെയും പെട്രോളിന്റെയും വില അഹമ്മദാബാദിൽ ഏതാണ്ട് തുല്യമാണ്, കാരണം പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് ഏകദേശം സമാനമാണ്. എന്നാൽ മറ്റ് സംസ്ഥാനങ്ങളും പെട്രോൾ, ഡീസൽ എന്നിവയുടെ നികുതി വർധിപ്പിച്ചിട്ടുണ്ടെങ്കിലും മിക്ക സംസ്ഥാനങ്ങളും പെട്രോളിനേക്കാൾ കുറഞ്ഞ നികുതി നിരക്കാണ് ഡീസലിന് നിലനിർത്തുന്നത്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications