ഒരു ദിവസത്തെ താൽക്കാലിക വിരാമത്തിനുശേഷം പെട്രോൾ, ഡീസൽ വില ഇന്ന് വീണ്ടും ഉയർന്നു. മൂന്നാഴ്ചയായി തുടർച്ചയായി ഇന്ധന വില വർദ്ധിച്ചു കൊണ്ടിരിക്കുകയായിരുന്നെങ്കിലും ഇന്നലെ വിലയിൽ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല. എന്നാൽ സർക്കാർ എണ്ണ വിപണന കമ്പനികൾ ഇന്ന് പെട്രോളിന്റെയും ഡീസലിന്റെയും വില ഉയർത്തി. 82 ദിവസത്തിനുശേഷം എണ്ണ വിപണന കമ്പനികൾ ദിവസേന നിരക്ക് പരിഷ്കരണം പുനരാരംഭിച്ചത് ജൂൺ 7 ആയിരുന്നു. അതിനു ശേഷം ആദ്യമായാണ് ഇന്ധന വിലയിൽ ഇന്നലെ മാറ്റം രേഖപ്പെടുത്താതിരുന്നത്.
കേരളത്തിലെ വില
സംസ്ഥാനത്ത് പെട്രോൾ ലിറ്ററിന് അഞ്ച് പൈസയും ഡീസലിന് 12 പൈസയുമാണ് ഇന്ന് വർദ്ധിപ്പിച്ചത്. മൂന്നാഴ്ചയ്ക്കിടെ ഡീസലിന് 10.47 രൂപയും പെട്രോളിന് 9.22 രൂപയുമാണ് കേരളത്തിൽ കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 82.15 രൂപയും ഡീസലിന് 77.70 രൂപയുമാണ് ഇന്നത്തെ നിരക്ക്. കൊച്ചിയിൽ 80.69 രൂപയാണ് പെട്രോൾ വില. ഡീസലിന് 76.33 രൂപയാണ് നിരക്ക്.
ഡൽഹിയിലെ വില
ഡൽഹിയിൽ പെട്രോളിന് 0.05 പൈസ വർദ്ധിപ്പിച്ച് ലിറ്ററിന് 80.43 രൂപയും ഡീസൽ വില 13 പൈസ ഉയർത്തി ലിറ്ററിന് 80.53 രൂപയുമാണ് വില. രും. ശനിയാഴ്ച പെട്രോളിന് 80.38 രൂപയും ഡീസലിന് 80.40 രൂപയുമാണ് വില. ജൂൺ 7 മുതൽ, എണ്ണ വിപണന കമ്പനികൾ പ്രതിദിന വിലമാറ്റം പുനരാരംഭിച്ചപ്പോൾ, രാജ്യത്തൊട്ടാകെ പെട്രോൾ, ഡീസൽ വില 10 രൂപയിൽ കൂടുതൽ ഉയർന്നു. ജൂൺ 17 ന് പെട്രോളിന്റെ വില ഉയർത്തിയിരുന്നില്ല.
പ്രതിദിന ഇന്ധന നിരക്ക് വർദ്ധനവ്
82 ദിവസത്തെ ഇളവ് അവസാനിപ്പിച്ചതിനുശേഷം എണ്ണക്കമ്പനികൾ ചെലവുകൾക്ക് അനുസൃതമായി വില പരിഷ്കരണം പുനരാരംഭിച്ചതോടെ ജൂൺ 7 ന് പ്രതിദിന ഇന്ധന നിരക്കിന്റെ വർദ്ധനവ് ആരംഭിച്ചു. പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് തീരുവ സർക്കാർ അധിക ധനസമാഹരണത്തിനായി ഉയർത്തിയതിന് തൊട്ടുപിന്നാലെയാണ് മാർച്ച് പകുതിയോടെ പ്രതിദിന വില പരിഷ്കരണം നിർത്തി വച്ചത്.
കോൺഗ്രസ് പ്രതിഷേധം
ഇന്ധനവില വർധനയ്ക്കെതിരെ കോൺഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തും. കേന്ദ്ര സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് മുമ്പിൽ മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ധർണ സംഘടിപ്പിക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!



Click it and Unblock the Notifications