സർവ്വകാല റെക്കോർഡും കടന്ന് സ്വർണവില കുതിച്ചുയരുന്നു. പവന് 360 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് കൂടിയത്. 29440 രൂപയാണ് ഒരു പവന്റെ ഇന്നത്തെ വില. ഗ്രാമിന് 3680 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയിൽ സ്വർണവില കൂടിയതാണ് ആഭ്യന്തര വിപണിയിലും വില ഉയരാൻ കാരണം. 2019 വർഷത്തിൽ സ്വർണത്തിന് 5640 രൂപയുടെ വർദ്ധനയാണ് ഉണ്ടായത്. മുപ്പതിനായിരം കോടി രൂപയുടെ വ്യാപാരം ഒരു വർഷം കേരളത്തിൽ നടക്കുന്നുണ്ടെന്നാണ് കണക്കുകൾ. വരും ദിവസങ്ങളിൽ സ്വർണവില ഗ്രാമിന് 4000 കടന്നേക്കുമെന്നാണ് സൂചനകൾ.
എംസിഎക്‌സിലെ വില
എംസിഎക്‌സിൽ, ഫെബ്രുവരിയിൽ സ്വർണ്ണ ഫ്യൂച്ചർ നിരക്ക് 10 ഗ്രാമിന് 1% അല്ലെങ്കിൽ 400 രൂപ ഉയർന്ന് 39,680 രൂപയിലെത്തി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ, ഇന്ത്യയിൽ സ്വർണ്ണ വില 10 ഗ്രാമിന് 1,700 രൂപയാണ് ഉയർന്നത്. ആഗോള വിലയിലുണ്ടായ വർദ്ധനയും യുഎസ് ഡോളറിനെതിരായ രൂപയുടെ മൂല്യത്തകർച്ചയുമാണ് വില ഉയരാൻ കാരണം. ആഗോള വിപണിയിൽ വെള്ളിയുടെ വിലയും ഇന്ന് ഉയർന്നു. എംസിഎക്സിൽ സിൽവർ ഫ്യൂച്ചർ വില 0.8 ശതമാനം ഉയർന്ന് കിലോയ്ക്ക് 47,384 രൂപയിലെത്തി.
ആഗോള വിപണി
ആഗോള വിപണികളിൽ സ്‌പോട്ട് സ്വർണ വില ഔൺസിന് നാല് മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 1,538.42 ഡോളറിലെത്തി. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിൽ സ്വർണ വില 0.6 ശതമാനം ഉയർന്നു. ബാഗ്ദാദ് വിമാനത്താവളത്തിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിയൻ മേജർ ജനറൽ കാസെം സൊലൈമാനിയും എലൈറ്റ് കുഡ്‌സ് ഫോഴ്‌സിന്റെ തലവനും ഇറാഖ് മിലിഷ്യ കമാൻഡർ അബു മഹ്ദി അൽ മുഹന്ദീസും കൊല്ലപ്പെട്ടുവെന്ന് പെന്റഗൺ അറിയിച്ചു. രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വങ്ങളിൽ സ്വർണത്തെ സുരക്ഷിതമായ നിക്ഷേപമായി കണക്കാക്കുന്നതിനാലാണ് വില കുത്തനെ ഉയർന്നത്.
സ്വർണ നിക്ഷേപം
അടുത്ത ദിവസങ്ങളിൽ സ്വർണത്തിനുള്ള നിക്ഷേപ ഡിമാൻഡും വർദ്ധിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടായ എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റിന്റെ ഓഹരികൾ ഒരു മാസത്തെ ഉയർന്ന നിരക്കായ 895.30 ടണ്ണായി ഉയർന്നു. പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ എണ്ണവില കുത്തനെ ഉയർന്നതിനാൽ ഇന്ത്യൻ രൂപ യുഎസ് ഡോളറിനെതിരെ ഒരു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 71.65 ലേക്ക് താഴ്ന്നു. ഇന്ത്യ തങ്ങളുടെ സ്വർണ്ണ ആവശ്യകതകളിൽ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്നതിനാൽ ഇന്ത്യയിലെ സ്വർണ്ണ വിലയിൽ 12.5% ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉൾപ്പെടുന്നു.
മറ്റ് ലോഹങ്ങൾ
വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി ഔൺസിന് 0.5 ശതമാനം ഉയർന്ന് 18.11 ഡോളറിലെത്തി. പ്ലാറ്റിനം 0.3 ശതമാനം ഉയർന്ന് 981.43 ഡോളറിലെത്തി. പല്ലേഡിയം 0.3 ശതമാനം ഉയർന്ന് 1,964.87 ഡോളറിലെത്തി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications