കേരളത്തിൽ ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഇന്നലത്തെ അതേ വിലയ്ക്ക് തന്നെയാണ് ഇന്ന് കേരളത്തിൽ സ്വർണ വ്യാപാരം നടക്കുന്നത്. പവന് 37360 രൂപയാണ് ഒരു പവന്റെ ഇന്നത്തെ സ്വർണ വില. ഗ്രാമിന് 4670 രൂപയാണ് ഇന്നത്തെ നിരക്ക്. ഡിസംബറിലെ ഏറ്റവും ഉയർന്ന വില 37680 രൂപയാണ്. ഡിസംബർ 21, 28 തീയതികളിലാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. ഡിസംബറിലെ ഏറ്റവും കുറഞ്ഞ സ്വർണ വില ഡിസംബർ ഒന്നിന് രേഖപ്പെടുത്തിയ പവന് 35920 രൂപയാണ്.
എംഎക്സിലെ വില
എംസിഎക്‌സിൽ ഫെബ്രുവരി ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.2 ശതമാനം ഉയർന്ന് 50140 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകൾ ഒരു ശതമാനം ഉയർന്ന് 68,847 രൂപയിലെത്തി. എംസിഎക്‌സിന്റെ സ്വർണ്ണ ഫ്യൂച്ചർ നിരക്ക് കഴിഞ്ഞ രണ്ടാഴ്ചയായി 50,500 മുതൽ 50,000 രൂപ വരെ നിരക്കിലാണ് തുടരുന്നത്.
ആഗോള വിപണി
ആഗോള വിപണിയിൽ ഇന്ന് സ്വർണ നിരക്ക് 0.3 ശതമാനം ഉയർന്ന് 1,883.47 ഡോളറിലെത്തി. യുഎസ് ഡോളറിന്റെ ഇടിവ് സ്വർണ വില ഉയരാൻ കാരണമായി. യുഎസ് ഡോളർ രണ്ടുവർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങൾ കൂടുതൽ രാജ്യങ്ങൾ റിപ്പോർട്ട് ചെയ്തതിനാൽ കർശന നടപടികൾ സ്വീകരിക്കാൻ നിർബന്ധിതരായതിനാൽ സ്വർണ്ണവും വൈറസ് ആശങ്കകളിൽ നിന്ന് പിന്തുണ നേടി.
ഈ വർഷം സ്വർണ വില
കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഈ വർഷം സ്വർണ വില കുത്തനെ ഉയർന്നു. ഇന്ത്യയിൽ സ്വർണ വില ഓഗസ്റ്റിൽ ഏറ്റവും ഉയർന്ന നിരക്കായ 10 ഗ്രാമിന് 56,200 രൂപയിൽ എത്തിയിരുന്നു. ഈ വർഷം ഇതുവരെ സ്വർണ വില 25 ശതമാനത്തിലധികം ഉയർന്നു. പണപ്പെരുപ്പത്തിനും കറൻസി മൂല്യത്തകർച്ചയ്ക്കും എതിരായ ഒരു വേലിയായിട്ടാണ് സ്വർണ്ണത്തെ നിക്ഷേപകർ കാണുന്നത്.
സോവറിൻ ഗോൾഡ് ബോണ്ട്
ഇന്ത്യയിൽ, സോവറിൻ ഗോൾഡ് ബോണ്ടിന്റെ ഏറ്റവും പുതിയ ഇഷ്യു സബ്സ്ക്രിപ്ഷനായി തുറന്നിട്ടുണ്ട്. ഇഷ്യു വില ഒരു ഗ്രാമിന് 5,000 രൂപയാണ്. ഓൺലൈനിൽ അപേക്ഷിക്കുകയും ഡിജിറ്റൽ മോഡ് വഴി പണമടയ്ക്കുകയും ചെയ്യുന്ന നിക്ഷേപകർക്ക് 50 രൂപ കിഴിവ് ലഭിക്കും. സ്വർണ ബോണ്ട് വിൽപ്പന 2021 ജനുവരി 1 ന് അവസാനിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications