കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ഇന്നലത്തെ വിലയായ പവന് 37560 രൂപ തന്നെയാണ് ഇന്നും സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 4695 രൂപയാണ് ഇന്നത്തെ വില. ഒക്ടോബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് ഒക്ടോബർ 10 മുതൽ 13 വരെ രേഖപ്പെടുത്തിയ പവന് 37,800 രൂപയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഒക്ടോബർ അഞ്ചിന് രേഖപ്പെടുത്തിയ പവന് 37120 രൂപയാണ്.
ഇന്ത്യൻ വിപണി
നവംബർ മാസത്തെ തിരഞ്ഞെടുപ്പിന് മുമ്പ് യുഎസ് ഉത്തേജക പാക്കേജ് പുറത്തിറക്കാനുള്ള സാധ്യതകൾ കാരണം സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് ഇന്ത്യൻ വിപണികളിൽ കുറഞ്ഞു. എംസിഎക്‌സിൽ ഡിസംബർ മാസത്തെ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.4 ശതമാനം ഇടിഞ്ഞ് 50,360 രൂപയിലെത്തി. ഡിസംബർ വെള്ളി ഫ്യൂച്ചറുകൾ 0.9 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 61,064 രൂപയായി. കഴിഞ്ഞ സെഷനിൽ സ്വർണം 0.5 ശതമാനവും വെള്ളി 1.6 ശതമാനവും ഉയർന്നിരുന്നു.
ആഗോള വിപണി
ആഗോള വിപണിയിലും യുഎസ് ഡോളറിന്റെ സ്ഥിരത സ്വർണ്ണ വില ഇന്ന് ഇടിയാൻ കാരണമായി. സ്‌പോട്ട് സ്വർണ വില 0.4 ശതമാനം ഇടിഞ്ഞ് 1,893.17 ഡോളറിലെത്തി. ഡോളർ സൂചിക 93.435 ആയി ഉയർന്നു. വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി വില ഒരു ശതമാനം കുറഞ്ഞ് 24.05 ഡോളറിലെത്തി. പ്ലാറ്റിനം വില 0.3 ശതമാനം ഇടിഞ്ഞ് 854.59 ഡോളറിലെത്തി. വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് ആശങ്കകളും ഭൗമ-രാഷ്ട്രീയ പിരിമുറുക്കങ്ങളും സ്വർണത്തിന്റെ ആവശ്യകതയെ വർദ്ധിപ്പിക്കുകയും വില വർദ്ധിപ്പിക്കുകയും ചെയ്യും.
സ്വർണ വില ഈ വർഷം
മഹാമാരിയിൽ നിന്നുള്ള സാമ്പത്തിക പ്രഹരത്തെ ലഘൂകരിക്കുന്നതിനും പണപ്പെരുപ്പത്തിനും കറൻസി മൂല്യത്തകർച്ചയ്ക്കും എതിരായ ഒരു വേലിയായാണ് സ്വർണത്തെ കണക്കാക്കുന്നത്. സ്വർണം ഈ വർഷം 25 ശതമാനം ഉയർന്നു.
സ്വർണ ഖനി
അതേസമയം, ലോകത്തെ ഖനികൾ ഈ വർഷം 3,368 ടൺ സ്വർണം ഉത്പാദിപ്പിക്കുമെന്ന് കൺസൾട്ടൻസിയായ മെറ്റൽസ് ഫോക്കസ് അറിയിച്ചു. 2019 നെ അപേക്ഷിച്ച് 4.6 ശതമാനം ഇടിവാണിത്. 5 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഉയർന്ന ബുള്ളിയൻ വില 2021 ൽ ഉൽപാദനം 8.8 ശതമാനം ഉയർന്ന് 3,664 ടണ്ണായി ഉയർത്താൻ സഹായിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications