കേരളത്തിൽ ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. പവന് 38400 രൂപയാണ് കേരളത്തിലെ ഇന്നത്തെ സ്വർണ വില. ഇന്നലെയും ഇതേ വിലയ്ക്ക് തന്നെയാണ് വ്യാപാരം നടന്നത്. ഗ്രാമിന് 4800 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇന്നലെ മുതൽ സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ജനുവരിയിലെ ഇതു വരെയുള്ള ഏറ്റവും കുറഞ്ഞ സ്വർണ വില ജനുവരി ഒന്നിന് രേഖപ്പെടുത്തിയ പവന് 37440 രൂപയാണ്.
എംസിഎക്സിലെ വില
കഴിഞ്ഞ രണ്ട് സെഷനുകളിൽ കുത്തനെ ഉയർന്നതിനെ തുടർന്ന് ഇന്ത്യൻ വിപണിയിൽ ഇന്ന് സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഇടിഞ്ഞു. എംസിഎക്‌സിൽ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.3 ശതമാനം ഇടിഞ്ഞ് 51,546 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകൾ 0.7 ശതമാനം കുറഞ്ഞ് കിലോയ്ക്ക് 70,325 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണം 0.6 ശതമാനവും വെള്ളി 1.2 ശതമാനവും ഉയർന്നു. എംസിഎക്‌സിൽ കഴിഞ്ഞ രണ്ട് സെഷനുകളിൽ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 1,500 രൂപ ഉയർന്നിരുന്നു.
വില വർദ്ധനവ്
2020 ൽ 25% നേട്ടമുണ്ടാക്കിയ ശേഷം, ലോകത്തിന്റെ ചില ഭാഗങ്ങളിൽ കൊറോണ വൈറസ് വ്യാപനം വർദ്ധിക്കുന്നത് സ്വർണ്ണ വില വീണ്ടും ഉയരാൻ കാരണമാകുന്നുണ്ട്. ആഗോള കൊവിഡ് -19 കേസുകളുടെ എണ്ണത്തിലുണ്ടായ വർധനവും കൂടുതൽ രാജ്യങ്ങൾ ലോക്ക്ഡൌണുകളും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയതിനെത്തുടർന്നും അന്താരാഷ്ട്ര സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നിരുന്നു.
ആഗോള വിപണി
ആഗോള വിപണിയിൽ സ്വർണ വില ഔൺസിന് 1,948.20 ഡോളറിലെത്തി. രണ്ട് മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 1,955 ഡോളറിലെത്തി. വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി വില ഒരു ഔൺസിന് 0.7 ശതമാനം ഇടിഞ്ഞ് 27.39 ഡോളറിലെത്തി. അതേസമയം, പ്ലാറ്റിനം 1.4 ശതമാനം ഇടിഞ്ഞ് 1,095.82 ഡോളറിലെത്തി. പല്ലേഡിയം ഒരു ശതമാനം കുറഞ്ഞ് 2,442.42 ഡോളറിലെത്തി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
