സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. പവന് 160 രൂപ കുറഞ്ഞ് 28,480 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാമിന് 3,560 രൂപയാണ് വില. ഇന്നലെ സ്വർണ വില ഒരു പവന് 28,640 രൂപയിൽ എത്തിയിരുന്നു. ഡിസംബറിലെ ഏറ്റവും ഉയർന്ന വിലയായിരുന്നു ഇന്നലത്തേത്. 28320 രൂപയാണ് ഈ മാസം ഇതുവരെയുള്ളതിലെ ഏറ്റവും കുറഞ്ഞ വില. ഡിസംബർ 2, 3 തീയതികളിലാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്.
സ്വർണ ഫ്യൂച്ചർ വില
കുത്തനെ ഇടിഞ്ഞതിന് ശേഷം. എംസിഎക്‌സിൽ ഫെബ്രുവരിയിലെ സ്വർണ്ണ ഫ്യൂച്ചർ വില 10 ഗ്രാമിന് 0.12 ശതമാനം ഉയർന്ന് 38,140 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ വില 230 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ സെഷനിൽ ഉണ്ടായ നഷ്ടത്തിന് ശേഷം വെള്ളിയുടെ വിലയും ഉയർന്നു. ഇന്നലെ 600 രൂപയിൽ കൂടുതൽ ഇടിഞ്ഞതിന് ശേഷം എംസിഎക്സ് സിൽവർ ഫ്യൂച്ചർ നിരക്ക് ഇന്ന് 0.24 ശതമാനം ഉയർന്ന് കിലോയ്ക്ക് 44,535 രൂപയിലെത്തി.
ആഗോള വിപണി
ചൈന-യുഎസ് വ്യാപാര ചർച്ചകളിൽ നിന്ന് നല്ല സൂചനകൾ ലഭിച്ചിട്ടും പ്രതീക്ഷിച്ചതിലും ദുർബലമായ തൊഴിൽ വളർച്ചാ ഡാറ്റയുടെ പശ്ചാത്തലത്തിൽ യുഎസ് ഡോളറിന്റെ മൂല്യം ഇടിഞ്ഞു. ഇതോടെ ഇന്ന് ആഗോള വിപണിയിൽ സ്വർണ വില ഔൺസിന് 1,475.37 ഡോളറിലെത്തി.
ഇന്ത്യയിൽ ഇറക്കുമതി കൂടി
ഇന്ത്യയിൽ നവംബറിൽ സ്വർണ്ണ ഇറക്കുമതി കുത്തനെ ഉയർന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. നവംബറിലെ ഇന്ത്യയുടെ സ്വർണ്ണ ഇറക്കുമതി ഒക്ടോബറിനെ അപേക്ഷിച്ച് 78 ശതമാനം ഉയർന്ന് അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ സ്വർണ വിപണിയാണ് ഇന്ത്യ.
വിലയിടിവ്
ഇന്ത്യയിലെ സ്വർണ്ണ വില 10 ഗ്രാമിന് 5% അഥവാ ഏകദേശം 2,000 രൂപയാണ് സെപ്റ്റംബറിലെ ഏറ്റവും ഉയർന്ന നിരക്കായ 10 ഗ്രാമിന് 40,000 രൂപ നിരക്കിൽ നിന്ന് കുറഞ്ഞിരിക്കുന്നത്. നവംബറിലെ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന സ്വർണ വില 28,800 രൂപയായിരുന്നു. നവംബർ 1, 2,3 തിയതികളിൽ ഈ നിരക്കിലായിരുന്നു സ്വർണ വ്യാപാരം നടന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
