Gold Rate: ആഭരണപ്രിയരുടെ പ്രാർത്ഥനകൾ ഫലിക്കുന്നു, സ്വർണവില കുത്തനെ ഇടിഞ്ഞു, ഇന്നത്തെ പവന്‍റെ വില അറിയാം

സംസ്ഥാനത്തെ ആഭരണപ്രേമികളുടെ പ്രർത്ഥന ഫലിക്കുകയാണ്. സ്വർണവില റെക്കോർഡ് വിലയിൽ നിന്നും കുത്തനെ കുറയുകയാണ്. 97,000 രൂപയും കടന്ന് മുന്നോട്ട് പോയ പവന്‍റെ വില ഒക്ടോബർ മാസം അവസാനിക്കാറാകുമ്പോൾ 88,000 രൂപയിലേക്കെത്തിയിരിക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം കുറഞ്ഞത് 2,920 രൂപയാണ്. കഴിഞ്ഞ 22 ദിവസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയത്.

ഇന്നത്തെ വില

സംസ്ഥാനത്ത് ഇന്നലെ സ്വർണവിലയിൽ വലിയ ചാഞ്ചാട്ടമാണ് നടന്നത്. രാവിലെ 560 രൂപ വർദ്ധനവോടെ 89160 രൂപ എന്ന നിലയിലായിരുന്നു സ്വർണവ്യാപാരം. എന്നാൽ വൈകുന്നേരത്തോടെ പവന്‍റെ വില 600 രൂപ കൂടി 89,760 രൂപയിലേക്കെത്തി. അതോടെ പവന്‍റെ വില 90,000 രൂപ വീണ്ടും കടക്കുമോ എന്ന ആശങ്കയിലായി ആഭരണപ്രേമികൾ. എന്നാൽ അതുണ്ടായില്ല. ഇന്ന് സ്വർണത്തിന് 1,400 രൂപ കുറഞ്ഞു. 88,360 രൂപയാണ് ഇന്ന് പവന്‍റെ വില. ഗ്രാമിന് 11,045 രൂപ.

കുറവിന് കാരണം

അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുറഞ്ഞതാണ് കേരളത്തിലും പ്രതിഫലിച്ചത്. ആഗോള സ്വര്‍ണ വിപണിയില്‍ ഔണ്‍സിന് 4,000 ഡോളറിന് താഴേയാണ്. യുഎസ് ഫെഡ് റിസര്‍വിന്റെ നിരക്ക് കുറയ്ക്കല്‍ പ്രഖ്യാപനവും സ്വർണവില താഴേക്ക് വീഴാൻ കാരണമായി. നിരക്കുകള്‍ കുറയ്ക്കുമ്പോള്‍ പലിശ വാഗ്ദാനം ചെയ്യുന്ന നിക്ഷേപ മാര്‍ഗങ്ങള്‍ ആകര്‍ഷകമല്ലാതാകും. ഇതോടെ നിക്ഷേപകര്‍ പണം നിക്ഷേപിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടി വരും. സാധാരണയായി ഓഹരി വിപണിയിലേക്കാണ് നിക്ഷേപകർ ആദ്യം എത്തുക. കൂടാതെ ഭൗമ രാഷ്ട്രീയ-സാമ്പത്തിക കാലാവസ്ഥ അയവ് വന്നതും സ്വർണവിലയെ പ്രതികൂലമായി ബാധിച്ചു.

ഹാപ്പി ഒക്ടോബർ, 1,400 രൂപ കുറഞ്ഞ് സ്വർണം

ഒരുപവൻ വാങ്ങാൻ

ഇന്നത്തെ നിരക്കിൽ ഒരു പവൻ സ്വർണ്ണം വാങ്ങാൻ എത്ര രൂപ നൽകേണ്ടി വരും എന്ന് നോക്കാം. കാരണം സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 98,000 രൂപ നൽകേണ്ടി വരും.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X