കേരളത്തിൽ കഴിഞ്ഞ മൂന്ന് ദിവസമായി വില മാറ്റമില്ലാതിരുന്ന സ്വർണത്തിന് ഇന്ന് ഇടിവ്. സ്വർണ വില പവന് 240 രൂപ കുറഞ്ഞ് 37560 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4695 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ നാല് ദിവസമായി പവന് 37,800 രൂപയായിരുന്നു കേരളത്തിലെ സ്വർണ വില. ഒക്ടോബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഒക്ടോബർ അഞ്ചിന് രേഖപ്പെടുത്തിയ പവന് 37120 രൂപയാണ്.
ഇന്ത്യയിലെ സ്വർണ വില
കഴിഞ്ഞ സെഷനിൽ കുത്തനെ ഇടിഞ്ഞതിനെ തുടർന്ന് ഇന്ന് ഇന്ത്യയിൽ സ്വർണ വിലയിൽ നേരിയ വർദ്ധനവ്. എംസിഎക്‌സിൽ ഡിസംബർ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.19 ശതമാനം ഉയർന്ന് 50,343 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകൾ 0.3 ശതമാനം ഉയർന്ന് കിലോയ്ക്ക് 60,738 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ വില 10 ഗ്രാമിന് 850 രൂപ ഇടിഞ്ഞപ്പോൾ വെള്ളി കിലോയ്ക്ക് 2,600 രൂപ ഇടിഞ്ഞു.
ആഗോള വിപണി
ആഗോള വിപണികളിൽ ഇന്ന് സ്വർണ്ണ വിലയിൽ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെങ്കിലും ഔൺസിന് 1,900 ഡോളറിനേക്കാൾ താഴെയായി. ശക്തമായ യുഎസ് ഡോളർ മുന്നേറ്റത്തെ തുടർന്നാണിത്. കഴിഞ്ഞ സെഷനിൽ സ്വർണ വില 1.6 ശതമാനം ഇടിഞ്ഞ് സ്‌പോട്ട് ഗോൾഡ് ഔൺസിന് 1,892.80 ഡോളറിലാണ് വ്യാപാരം നടന്നത്. മറ്റ് വിലയേറിയ ലോഹങ്ങളിൽ വെള്ളി വില ഔൺസിന് 0.2 ശതമാനം ഉയർന്ന് 24.22 ഡോളറിലെത്തി. പ്ലാറ്റിനം വില 0.5 ശതമാനം ഉയർന്ന് 869.05 ഡോളറിലെത്തി.
സുരക്ഷിത താവളം
വാക്സിൻ പരീക്ഷണങ്ങൾ നിർത്തിവച്ചതും നിക്ഷേപകരുടെ വികാരത്തെ ആശ്രയിച്ചുള്ള യുഎസ് ഉത്തേജക ഉടമ്പടിയും ഇക്വിറ്റി മാർക്കറ്റുകൾക്ക് തിരിച്ചടിയായി. സ്വർണത്തെ ഒരു സുരക്ഷിത താവളമായും പണപ്പെരുപ്പത്തിനെതിരായ ഒരു വേലിയായുമാണ് കണക്കാക്കുന്നത്. ആഗോള സാമ്പത്തിക വീണ്ടെടുക്കലിനെക്കുറിച്ച് വ്യക്തത വരുന്നതുവരെ നിക്ഷേപകർ സ്വർണത്തിൽ നിക്ഷേപം തുടരുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.
സ്വാധീനിക്കുന്ന ഘടകങ്ങൾ
ആഗോള സാമ്പത്തിക വീണ്ടെടുക്കൽ, വർദ്ധിച്ചുവരുന്ന വൈറസ് കേസുകൾ എന്നിവ സ്വർണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. യുഎസ് ഉത്തേജക പാക്കേജും യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും സംബന്ധിച്ച അനിശ്ചിതത്വത്തിനിടയിൽ ഇക്വിറ്റി മാർക്കറ്റുകളും യുഎസ് ഡോളറും അസ്ഥിരമായി തുടരാൻ സാധ്യതയുണ്ടെന്ന് കൊട്ടക് സെക്യൂരിറ്റീസ് പറഞ്ഞു. ഡോളറിന്റെ നേട്ടത്തിൽ ഓഗസ്റ്റിൽ റെക്കോർഡ് ഉയരത്തിലെത്തിയതോടെ സ്വർണവില കുറയാൻ തുടങ്ങി.
സോവറിൽ ഗോൾഡ് ബോണ്ട്
ഇന്ത്യയിൽ ഓഗസ്റ്റിൽ സ്വർണം റെക്കോർഡ് ഉയർന്ന നിരക്കായ 56,200 രൂപയിലെത്തിയപ്പോൾ വെള്ളി കിലോയ്ക്ക് 80,000 രൂപയായി ഉയർന്നു. തിങ്കളാഴ്ച സബ്‌സ്‌ക്രിപ്‌ഷനായി തുറന്ന സോവറിൻ സ്വർണ്ണ ബോണ്ടിന്റെ വിൽപ്പന വെള്ളിയാഴ്ച അവസാനിക്കും. ഇന്ത്യൻ സർക്കാർ ഒരു ഗ്രാമിന് 5,051 രൂപ നിരക്കിലാണ് സ്വർണ ബോണ്ട് വിൽക്കുന്നത്. ഓൺലൈനായി അപേക്ഷിക്കുകയും പേയ്‌മെന്റ് നടത്തുകയും ചെയ്യുന്ന നിക്ഷേപകർക്ക് ഒരു ചെറിയ കിഴിവ് ലഭിക്കും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications