കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. പവന് 36720 രൂപയ്ക്കാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ഇതേ വിലയ്ക്കാണ് വ്യാപാരം നടന്നത്. ഗ്രാമിന് 4590 രൂപയാണ് ഇന്നത്തെ വില. ഡിസംബർ ഒന്നിന് 35920 രൂപയായിരുന്ന സ്വർണ വില വെറും 3 ദിവസത്തിനുള്ളിൽ പവന് 960 രൂപ വർദ്ധനവ് രേഖപ്പെടുത്തി. എന്നാൽ വെള്ളിയാഴ്ച്ച വീണ്ടും വില ഇടിഞ്ഞു. അതേ വിലയ്ക്ക് തന്നെയാണ് കേരളത്തിൽ ഇന്നും വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ മാസത്തെ വില
കേരളത്തിൽ കഴിഞ്ഞ മാസം സ്വർണ വിലയിൽ വലിയ ചാഞ്ചാട്ടങ്ങൾ ഉണ്ടായിരുന്നു. നവംബറിലെ ആദ്യ ആഴ്ച്ചകളിൽ 38880 രൂപ വരെ ഉയർന്ന സ്വർണ വില നവംബർ അവസാനമായപ്പോഴേയ്ക്കും 35760 രൂപയായി കുറഞ്ഞു. വെറും ആഴ്ച്ചകൾക്കുള്ള 3000 രൂപയിലധികം കുറവാണ് സ്വർണ വിലയിലുണ്ടായത്.
ഇന്ത്യൻ വിപണി
ഇന്ന് ഇന്ത്യൻ വിപണികളിൽ സ്വർണ്ണത്തിന്റെ വില ഉയർന്നു. എംസിഎക്‌സിൽ സ്വർണ്ണ വില 10 ഗ്രാമിന് 0.15 ശതമാനം ഉയർന്ന് 49271 രൂപയിലെത്തി. എന്നാൽ വെള്ളി നിരക്ക് ഇന്ന് കിലോയ്ക്ക് 0.2 ശതമാനം ഇടിഞ്ഞ് 63684 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ്ണ ഫ്യൂച്ചേഴ്സ് 10 ഗ്രാമിന് 0.2 ശതമാനം ഇടിഞ്ഞ് 49,209 രൂപയിലെത്തിയിരുന്നു. വെള്ളി വില 0.3 ശതമാനം ഉയർന്നു. എന്നിരുന്നാലും, ഈ ആഴ്ചയിൽ, 10 ഗ്രാമിന് 1,200 രൂപയാണ് സ്വർണം നേടിയത്.
അന്താരാഷ്ട്ര വിപണി
അന്താരാഷ്ട്ര വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഇന്ന് ഔൺസിന് 1,837 ഡോളറാണ്. സമീപകാലത്തെ ഏറ്റവും താഴ്ന്ന നിലയിൽ നിന്ന് സ്വർണ വില വീണ്ടെടുത്തു. ദുർബലമായ യുഎസ് ഡോളറിന്റെ പിന്തുണയാണ് സ്വർണ വില ഉയരാൻ കാരണം.
ഗോൾഡ് ഇടിഎഫ്
ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടായ എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റിന്റെ ഓഹരികൾ ഇന്ന് 0.6 ശതമാനം ഇടിഞ്ഞ് 1,182.70 ടണ്ണായി. ഇടിഎഫ് വാങ്ങൽ ശക്തമായി പുനരാരംഭിച്ചില്ലെങ്കിൽ സ്വർണ വിലയിൽ സ്ഥിരമായ ഉയർച്ച പ്രതീക്ഷിക്കുന്നില്ലെന്ന് നിരീക്ഷകർ പറഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
