കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് നേരിയ വർദ്ധനവ്. ഇന്നലെ ഒറ്റയടിയ്ക്ക് പവന് 1200 രൂപ കുറഞ്ഞ സ്വർണ വില ഇന്ന് പവന് 80 രൂപ ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 37760 രൂപയാണ്. ഗ്രാമിന് 4720 രൂപയാണ് ഇന്നത്തെ നിരക്ക്. നവംബറിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നലെ രേഖപ്പെടുത്തിയ പവന് 37680 രൂപ.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണികളിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് കുറഞ്ഞു. എംസിഎക്സിൽ സ്വർണ്ണ ഫ്യൂച്ചറുകൾ 0.15 ശതമാനം ഇടിഞ്ഞ് 50,425 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകൾ 0.35 ശതമാനം കുറഞ്ഞ് കിലോയ്ക്ക് 62,832 രൂപയായി. മൂന്ന് ദിവസത്തിനുള്ളിൽ സ്വർണ വില രണ്ടാം ദിവസമാണ് കുറയുന്നച്. കഴിഞ്ഞ സെഷനിൽ സ്വർണ്ണ വില 10 ഗ്രാമിന് 1.4 ശതമാനം അഥവാ 700 രൂപ ഉയർന്നപ്പോൾ വെള്ളി നിരക്ക് കിലോയ്ക്ക് 3.3 ശതമാനം അഥവാ 2,000 രൂപ ഉയർന്നിരുന്നു. വാക്സിൻ പ്രതീക്ഷകൾക്കിടയിലാണ് തിങ്കളാഴ്ച സ്വർണ വില 10 ഗ്രാമിന് 2,500 രൂപ കുറഞ്ഞത്.
ആഗോള വിപണി
ലോകത്തിന്റെ പല ഭാഗങ്ങളിലും കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്നതിനാൽ കൂടുതൽ ഉത്തേജക നടപടികൾ പ്രതീക്ഷിച്ച് ആഗോള വിപണിയിലും ഇന്ന് സ്വർണ വില ഉയർന്നിട്ടുണ്ട്. സ്‌പോട്ട് സ്വർണ വില ഔൺസിന് 0.2 ശതമാനം ഉയർന്ന് 1,879.31 ഡോളറിലെത്തി. വെള്ളി വില 0.2 ശതമാനം ഉയർന്ന് 24.26 ഡോളറായി. പ്ലാറ്റിനം വില 0.1 ശതമാനം ഇടിഞ്ഞ് 881.98 ഡോളറിലെത്തി.
വിലയെ സ്വാധീനിക്കുന്നത് എന്ത്?
ദുർബലമായ യുഎസ് ഡോളറും സ്വർണത്തെ പിന്തുണച്ചു. ഡോളർ സൂചിക 0.11% ഇടിഞ്ഞു. കൊറോണ വൈറസ് വാക്സിൻ ഉടൻ പുറത്തിറങ്ങിയേക്കാമെന്ന ശുഭ പ്രതീക്ഷയാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ വില കുറയാൻ കാരണം. എന്നാൽ യൂറോപ്പിലും യുഎസിന്റെ ചില ഭാഗങ്ങളിലും വർദ്ധിച്ചുവരുന്ന വൈറസ് കേസുകൾ സ്വർണ്ണ വിലയെ പിന്തുണയ്ക്കുന്ന ഘടകങ്ങളാണ്.
ഇന്ത്യയിലെ സ്വർണ ആവശ്യം
ഇന്ത്യയിൽ വില കുറയുന്നത് ധൻതേരസിനും ദീപാവലിയ്ക്കും കൂടുതൽ സ്വർണ്ണം വാങ്ങാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുമെന്ന് വിശകലന വിദഗ്ധർ പറയുന്നു. ഓഗസ്റ്റിൽ സ്വർണ വില റെക്കോർഡ് ഉയർന്ന നിരക്കായ 56,200 രൂപയിലെത്തിയിരുന്നു. ഇന്ത്യയിൽ സോവറിൻ ഗോൾഡ് ബോണ്ടുകൾ നിലവിൽ സബ്സ്ക്രിപ്ഷനായി തുറന്നിട്ടുണ്ട്. റിസർവ് ബാങ്ക് ഒരു ഗ്രാമിന് 5,177 രൂപയാണ് ഇഷ്യു വില നിശ്ചയിച്ചിരിക്കുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications